SignIn
Kerala Kaumudi Online
Wednesday, 30 September 2026 11.54 PM IST

വീട്ടിൽ ബുദ്ധപ്രതിമ വയ്ക്കുന്നതിന് മുൻപ് നിർബന്ധമായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും

budha

പല വീടുകളുടെയും ഭംഗികൂട്ടുന്നതും പ്രധാന ആകർഷണവും ബുദ്ധ പ്രതിമകളാണ്.വാസ്തു ആചാര്യന്മാരുടെ അഭിപ്രായപ്രകാരം വീടിന്റെ ചില ഭാഗങ്ങളിൽ ശരിയായ രീതിയിൽ ബുദ്ധപ്രതിമകൾ സ്ഥാപിക്കുന്നതിലൂടെ മാനസികാരോഗ്യവും സമാധാനവും വർദ്ധിക്കുന്നു.മനസിന്റെ ആരോഗ്യവും സ്ഥിരതയും വിജയത്തിലേക്ക് നയിക്കുന്നു എന്നതുകൊണ്ട് തന്നെ ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ സമ്പത്തും ഐശ്വര്യവും നിങ്ങളെ തേടിയെത്തും.

വീടുകളിൽ ഇനി മുതൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഈ രീതിയിൽ പ്രതിമകൾ സ്ഥാപിക്കൂ.

1.വീടിന്റെ മുൻ വാതിൽ

ചിന്മുദ്രയുള്ള ബുദ്ധപ്രതിമ വീടിന്റെ മുൻ വാതിലിൽ സ്ഥാപിക്കുന്നതിലൂടെ പോസിറ്റീവ് എനർജിയെ വീടിനുള്ളിലേക്ക് ആകർഷിക്കുന്നതിനും നെഗറ്റീവെനർജിയെ തടയുന്നതിനും സഹായിക്കുന്നു.നിലത്തുനിന്നും മൂന്നോ നാലോ അടി ഉയരത്തിൽ ബുദ്ധപ്രതിമ സ്ഥാപിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

2.സ്വീകരണ മുറി

വാസ്തുശാസ്ത്രപ്രകാരം സ്വീകരണ മുറിയിൽ പടിഞ്ഞാറ് ദർശനമാക്കി ബുദ്ധ പ്രതിമ സ്ഥാപിക്കുന്നതിലൂടെ സമാധാനവും സന്തോഷവും വീടിനുള്ളിലേക്ക് ആകർഷിക്കുന്നു. വൃത്തിയുള്ള മേശയുടെയോ അലമാരയുടെയോ പുറത്ത് വയ്ക്കുക.ഇതിലൂടെ വീട്ടിലെത്തുന്ന അതിഥികളിലേക്കും പോസിറ്റീവ് എനർജി പകരാൻ സഹായിക്കുന്നു.

3.പൂന്തോട്ടം

വൈകന്നേരങ്ങളിൽ പൂന്തോട്ടത്തിലൂടെ നടക്കുന്നവരാണോ നിങ്ങൾ?എങ്കിൽ ഒരു ബുദ്ധ പ്രതിമ അവിടെ സ്ഥാപിച്ചു നോക്കൂ.അതിലൂടെ കൂടുതൽ സമാധാനവും ശാന്തിയും നിങ്ങളിലേക്ക് എത്തും.പൂന്തോട്ടത്തിന്റെ വൃത്തിയുള്ള ഏതെങ്കിലും മൂലയിൽ പ്രതിമ സ്ഥാപിക്കൂ അതോടൊപ്പം സുഗന്ധമുള്ള തിരികൾ തെളിച്ച് ധ്യാനത്തിലേർപ്പെടുന്നതും വളരെ നല്ലതാണ്.

4.പൂജാമുറി

ധ്യാനിക്കുന്ന ബുദ്ധന്റെപ്രതിമ പൂജാമുറിയിൽ സ്ഥാപിക്കുന്നതിലൂടെ അവിടം പോസിറ്റീവ് എനർജികൊണ്ട് നിറയുകയും നിങ്ങൾക്ക് ധ്യാനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുന്നു.പ്രാർത്ഥനയിലിരിക്കുന്ന ബുദ്ധപ്രതിമ വയ്ക്കുന്നതും നല്ലതാണ്.പ്രതിമ നമ്മുടെ ദൃഷ്ടി പതിയുന്നിടത്ത് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

5.പഠന മുറി

ബുദ്ധന്റെ തലയുടെ ചെറിയ രൂപം കിഴക്ക് ദർശനമാക്കി പഠനമുറിയിൽ മേശയുടെ പുറത്ത് വയ്ക്കുന്നതിലൂടെ പഠന വിജയം നിങ്ങളിലേയ്‌ക്കെത്തും.

6.ഡൈനിംഗ് ഹാൾ

ബുദ്ധന്റെ ചിത്രങ്ങൾ ഭിത്തിയിൽ തൂക്കുന്നതിലൂടെ മുറിയുടെ ഭംഗി കൂട്ടാനും സമാധാനം നിറയ്ക്കാനും സഹായിക്കുന്നു.നിങ്ങൾക്ക് ഇഷ്ടമുള്ള ചിത്രം ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ് പക്ഷേ ചിത്രങ്ങൾ വീടിനുള്ളിലേക്ക് ദർശനമാക്കി വേണം സ്ഥാപിക്കാൻ.

7.ഗ്ലാസ് ഷെൽഫ്

ചിരിക്കുന്ന ബുദ്ധന്റെ പ്രതിമ ഗ്ലാസ് ഷെൽഫിൽ സ്ഥാപിച്ചു നോക്കൂ ഇതിലൂടെ വീടിനുള്ളിൽ സന്തോഷവും ചിരിയും നിലനിർത്താൻ നിങ്ങൾക്ക് സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUDDHA STATUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ