SignIn
Kerala Kaumudi Online
Thursday, 17 September 2026 8.36 PM IST

യു.എ.ഇ ലോക സ്വർണവിപണിയാകും: ഗോൾഡ് കൺവെൻഷൻ

gold

കൊച്ചി: യു.എ.ഇ ലോകത്തെ വലിയ സ്വർണവിപണിയാകുമെന്ന് ഐ.ബി.എം.സി ദുബായിൽ സംഘടിപ്പിച്ച ഗോൾഡ് കൺവെൻഷൻ അഭിപ്രായപ്പെട്ടു.
എണ്ണയിതര വാണിജ്യകുതിപ്പിന്റെ ഭാഗമായ പരിഷ്‌കാരങ്ങൾ വഴി സ്വർണവ്യവസായത്തിന് യു.എ.ഇ പിന്തുണ നൽകുമെന്ന് ഇന്റർനാഷണൽ ചേംബർ ഒഫ് കൊമേഴ്‌സ് (ഐ.സി.സി.യു.എ.ഇ) ചെയർമാനും യു.എ.ഇ ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഫെഡറേഷൻ സെക്രട്ടറി ജനറലുമായ ഹുമൈദ് ബിൻ സാലം മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
100 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തതായി ഐ.ബി.എം.സി ഫിനാൻഷ്യൽ പ്രൊഫഷൻസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.കെ.സജിത്കുമാർ പറഞ്ഞു. യു.എ.ഇ ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ഇന്റർനാഷണൽ ചേംബർ ഒഫ് കൊമേഴ്‌സുമായി ചേർന്നാണ് ഐ.ബി.എം.സി കൺവെൻഷൻ സംഘടിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ