ഇന്ത്യൻ വംശജനായ പൊലീസ് ഉദ്യോഗസ്ഥൻ യു.എസിൽ വെടിയേറ്റുമരിച്ചു

Thursday 27 December 2018 10:52 PM IST
police

ന്യൂയോർക്ക്: ഇന്ത്യൻ വംശജനായ പൊലീസ് ഉദ്യോഗസ്ഥൻ കാലിഫോർണിയയിൽ വെടിയേറ്റ് മരിച്ചു. ന്യൂമാൻ പോലീസിലെ ഉദ്യോഗസ്ഥനായ റോണിൽ സിംഗാണ് (33) ക്രിസ്‌മസ് ദിവസം രാത്രി വാഹനപരിശോധനയ്ക്കിടെ നടുറോഡിൽ വെടിയേറ്റ് മരിച്ചത്. ആയുധധാരിയായ ആക്രമി അദ്ദേഹത്തിന് നേരേ വെടിവച്ച് ഉടൻ രക്ഷപ്പെട്ടു. റോണിൽ സിംഗ് വയർലെസ് സംവിധാനത്തിലൂടെ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ വെടിയേറ്റ് കിടക്കുന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആക്രമിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

ഫിജിയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ റോണിൽ സിംഗ് ഏഴു വർഷത്തിലധികമായി ന്യൂമാൻ പോലീസിൽ ജോലിചെയ്യുകയാണ്. അനാമികയാണ് ഭാര്യ. അഞ്ചുവയസുള്ള മകനുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD