SignIn
Kerala Kaumudi Online
Sunday, 26 July 2026 12.34 PM IST

മുഖ്യമന്ത്രിക്ക് വധഭീഷണി: ആറ്റിങ്ങൽ സ്വദേശി പിടിയിൽ

sony

ആറ്റിങ്ങൽ: മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ ആറ്റിങ്ങൽ സ്വദേശിയായ യുവാവിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ വാളക്കാട് കോടാലികോണം ചരുവിള വീട്ടിൽ സോണി തോമസ് ആണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന പ്രതി വെള്ളിയാഴ്ച രാത്രി രണ്ട് തവണ കൺട്രോൾ റൂമിലേക്ക് വിളിക്കുകയും, മുഖ്യമന്ത്രിയെയും കുടുംബത്തിനെയും കൊല്ലുമെന്നും അതുവഴി പ്രശസ്തനാവുകയാണ് തന്റെ ലക്ഷ്യവുമെന്നാണ് പ്രതി പറഞ്ഞത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ഇയാളെ മൊബൈൽ നമ്പർ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. ആറ്റിങ്ങൽ പൊലീസ് പ്രതിയെ തടഞ്ഞുവെച്ച് കന്റോൺമെന്റ് പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ വർഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നൽകിയ കേസിലും ഇയാൾ പ്രതിയാണ്.

ടി.​കെ.​ ​ഗോ​വി​ന്ദ​ന്
വ​ധ​ഭീ​ഷ​ണി

ക​ണ്ണൂ​ർ​:​ ​യു.​ഡി.​എ​ഫ് ​പി​ന്തു​ണ​യോ​ടെ​ ​വി​ജ​യി​ച്ച​ ​ത​ളി​പ്പ​റ​മ്പ് ​എം.​എ​ൽ.​എ​യും​ ​സി.​പി.​എം​ ​മു​ൻ​ ​നേ​താ​വു​മാ​യ​ ​ടി.​കെ.​ ​ഗോ​വി​ന്ദ​ന് ​ഫോ​ണി​ലൂ​ടെ​ ​വ​ധ​ഭീ​ഷ​ണി.​ ​വെ​ള്ളി​യാ​ഴ്ച​ ​വൈ​കി​ട്ട് 3.50​ന് ​ക​ണ്ണൂ​ർ​ ​വ്യാ​പാ​ര​ ​ഭ​വ​നി​ൽ​ ​പൊ​തു​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കു​മ്പോ​ഴാ​ണ് ​മൊ​ബൈ​ൽ​ ​വ​ധ​ഭീ​ഷ​ണി​ ​മു​ഴ​ക്കി​ക്കൊ​ണ്ടു​ള്ള​ ​കാ​ൾ​ ​വ​ന്ന​ത്.​ ​മ​ന്ത്രി​ ​സ​ണ്ണി​ ​ജോ​സ​ഫും​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​എം.​എ​ൽ.​എ​യു​ടെ​ ​പേ​ഴ്സ​ണ​ൽ​ ​സ്റ്റാ​ഫ് ​പി.​വി.​ ​ജ​യ​നാ​ണ് ​ഫോ​ൺ​ ​എ​ടു​ത്ത​ത്.
'​നി​ന്റെ​ ​ഈ​ ​യാ​ത്ര​ ​അ​ധി​ക​മു​ണ്ടാ​കി​ല്ല,​ ​നി​ന​ക്കു​ള്ള​ ​പ​ണി​ ​ജ​യി​ലി​ൽ​ ​ഉ​ള്ള​വ​ർ​ ​നോ​ക്കി​ക്കോ​ളും.​ ​ജ​യി​ൽ​ ​ഞ​ങ്ങ​ൾ​ക്കൊ​രു​ ​പ്ര​ശ്ന​മ​ല്ല​"​ ​എ​ന്നാ​യി​രു​ന്നു​ ​ഭീ​ഷ​ണി.​ ​അ​ശ്ലീ​ല​ ​വാ​ക്കു​ക​ളും​ ​ഉ​പ​യോ​ഗി​ച്ചു.​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ക്കെ​തി​രെ​യും​ ​മോ​ശ​മാ​യ​ ​രീ​തി​യി​ൽ​ ​സം​സാ​രി​ച്ചു.​ ​ടി.​കെ.​ ​ഗോ​വി​ന്ദ​ന്റെ​ ​പ​രാ​തി​യി​ൽ​ ​മ​യ്യി​ൽ​ ​പൊ​ലീ​സ് ​സൈ​ബ​ർ​ ​സെ​ല്ലി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​ഫോ​ൺ​ ​ന​മ്പ​ർ​ ​തി​രു​വ​മ്പാ​ടി​യി​ലു​ള്ള​ ​ആ​ളു​ടെ​താ
ണെ​ന്ന് ​ക​ണ്ടെ​ത്തി.

ക്രി​മി​ന​ലു​ക​ളെ​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​സി.​പി.​എ​മ്മി​ന് ​സാ​ധി​ച്ചി​ട്ടി​ല്ല.​ ​ഫോ​ൺ​ ​വി​ളി​ ​കൊ​ണ്ടൊ​ന്നും​ ​ഭ​യ​പ്പെ​ടി​ല്ല
ടി.​കെ.​ ​ഗോ​വി​ന്ദ​ൻ​ ​എം.​എ​ൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ