SignIn
Kerala Kaumudi Online
Saturday, 27 June 2026 9.53 AM IST

കോഴിക്കോട് നഗരത്തിലെ പ്രസിൽ വൻ തീപിടിത്തം; സംഭവം ഉച്ചയോടെ

READ ENGLISH VERSION
press

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വെള്ളയിൽ റോഡിലുള്ള റെഡ് സ്റ്റാർ പ്രസിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം. അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിനെത്തുടർന്ന് വലിയൊരു ദുരന്തം ഒഴിവായി. നിലവിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. പേപ്പർ റോളുകൾ സൂക്ഷിച്ചിരുന്ന പ്രസിന്റെ പുറംഭാഗത്താണ് ആദ്യം തീ പടർന്നത്. ഞായറാഴ്ചയായതിനാൽ പ്രസിന് അവധിയായിരുന്നു. അതിനാൽ അപകടസമയത്ത് ജീവനക്കാർ ആരും ഉള്ളിലുണ്ടായിരുന്നില്ല.

കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയായ സ്ത്രീയാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തി തീയണയ്ക്കുകയുമായിരുന്നു. പ്രസിന് പുറത്ത് സൂക്ഷിച്ചിരുന്ന പേപ്പർ റോളുകൾ ഭൂരിഭാഗവും കത്തിയമർന്നു. തീയുടെ തീവ്രതയിൽ കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന എസിയുടെ ഔട്ടർ യൂണിറ്റുകൾ ഉരുകി നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും അധികൃതർ കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.

കോഴിക്കോട് നഗരത്തിലെ പ്രധാന പ്രസുകളിൽ ഒന്നാണിത്. മുമ്പ് ജനയുഗം പത്രം ഇവിടെ നിന്നായിരുന്നു അച്ചടിച്ചിരുന്നത്. ജനയുഗത്തിനാവശ്യമായ പേപ്പർ റോളുകൾ ഇപ്പോഴും ഇവിടെയാണ് സൂക്ഷിക്കാറുള്ളത്. കൂടാതെ ചില ഇംഗ്ലീഷ് പത്രങ്ങളും ഇവിടെ നിന്ന് അച്ചടിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRE, RESCUE, KOZHIKDOE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ