
തിരുവനന്തപുരം: ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ എസ്.എ.പിയിലെ ഹവിൽദാർ പ്രജീഷ്. എസ്. നായർക്ക് സസ്പെൻഷൻ. മുൻ മന്ത്രി.വി ശിവൻകുട്ടിയുടെ ഗൺമാനായിരുന്നു. മോശം പെരുമാറ്റത്തിൻ്റെ വിഡിയോ പെൺകുട്ടി തന്നെ പകർത്തി പുറത്തുവിടുകയായിരുന്നു. ജൂലായ് 18ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് വഴി കല്ലറയിലേക്കുള്ള ബസിലായിരുന്നു സംഭവം. ബസിൻ്റെ വലതുവശത്തെ പിൻസീറ്റിലിരുന്ന പ്രജീഷ്, മുൻസീറ്റിലിരുന്ന പെൺകുട്ടിയുടെ ശരീരത്തിൽ ദുഷ്ടലാക്കോടെ സ്പർശിച്ചതായി പറയുന്നു. എസ്.എ.പി അസി. കമൻഡാൻ്റാണ് അന്വേഷണം നടത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന ഗുരുതരമായ പെരുമാറ്റദൂഷ്യവും അച്ചടക്കലംഘനവും ഉണ്ടായതായി കണ്ടെത്തിയതിനെത്തുടർന്നാണ് സസ്പെൻഷൻ. വകുപ്പുതല അന്വേഷണവും നടപടിയുമുണ്ടാവും. ഇതിനായി എസ്.എ.പിയിലെ ഓഫീസർ കമാൻഡിംഗിനെ ചുമതലപ്പെടുത്തി. എസ്.എ.പി കമൻഡാൻ്റ് യോഗേഷ് മന്ദയ്യയാണ് ഉത്തരവിറക്കിയത്.
ലൈംഗിക അതിക്രമത്തിൻ്റെ വിഡിയോ പ്രചരിച്ചതിന് പിന്നാലെ സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. നടപടി വൈകിപ്പിക്കുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |