ഡ്രഡ്ജർ ഇടപാട് മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരെ തെളിവ് ശേഖരിക്കാൻ വിജിലൻസ്
തുറമുഖ ഡയറക്ടറായിരുന്നപ്പോൾ ഡ്രഡ്ജർ വാങ്ങിയതിൽ 15 കോടി നഷ്ടമുണ്ടാക്കിയെന്ന കേസിൽ മുൻ ഡി.ജി.പി ഡോ.ജേക്കബ് തോമസിനെതിരെ നടപടി കടുപ്പിക്കാൻ തെളിവുശേഖരണവുമായി വിജിലൻസ്. അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച ഡച്ച് ഭാഷയിലുള്ള രേഖകൾ ഇംഗ്ളീഷിലേക്കാക്കാൻ സുപ്രീംകോടതി ഉത്തരവ് പ്രകാരം വിജിലൻസ് വകുപ്പ് 1.23 ലക്ഷവും അനുവദിച്ചു. പണം നൽകാൻ വിജിലൻസ് ഡയറക്ടർക്ക് സർക്കാർ ഭരണാനുമതി നൽകി.