SignIn
Kerala Kaumudi Online
Monday, 17 August 2026 1.19 PM IST

കൊച്ചിയിൽ പാർക്ക് പുഴയിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു; ഒഴിവായത് വൻ അപകടം

attutheeram-park
പാർക്ക് മുങ്ങിത്താഴുന്ന ദൃശ്യം

കൊച്ചി: എറണാകുളത്ത് പാർക്ക് ഇടിഞ്ഞ് താണു. പിറവം പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴ ആറിലേക്ക് ഇടിഞ്ഞത്. ഇന്ന് രാവിലെയായിരുന്നു അപകടം. പാർക്കിന്റെ 200 മീറ്റർ ഭാഗമാണ് ഇടിഞ്ഞത്. കൂടുതൽ ഭാഗം ഇടിയാൻ സാദ്ധ്യതയുണ്ട്.

നവീകരിച്ച പാർക്കിൽ എന്നും രാവിലെ നിരവധി ആളുകൾ എത്താറുണ്ട്. അപകടസമയം ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പാർക്കിന്റെ കൂടുതൽ ഭാഗം ഇടിയാൻ സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.

English Summary

A 200-metre section of the Pazhoor Aattutheeram Park in Piravom, Ernakulam, collapsed into the Muvattupuzha River on Monday morning. Since the park is usually crowded in the mornings, a major disaster was narrowly avoided as no one was present during the incident. Authorities have restricted public entry amid fears that more of the park could collapse.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOCHI PARK COLLAPSE, KOCHI PARK ACCIDENT, PARK COLLAPSES INTO RIVER, KERALA NEWS, MAJOR ACCIDENT AVERTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ