SignIn
Kerala Kaumudi Online
Monday, 21 September 2026 9.40 AM IST

'തായ്‌വാഴ്ത്തി'ലൂടെ വന്ദേമാതരം വിവാദത്തിൽ നിന്നും തലയൂരി വിജയ്

d

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ പരിപാടികൾക്ക് മുമ്പ് തമിഴ് തായ്‌വാഴ്ത്ത് എന്ന തമിഴ്നാടിന്റെ സംസ്ഥാന ഗാനം ആലപിക്കുന്നത് നിർബന്ധമാക്കുന്ന പ്രമേയം പാസാക്കിയിലൂടെ ടി.വി.കെ സർക്കാർ നേരിട്ട ആദ്യ വിവാദത്തിനാണ് സമാപനമായത്.

വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ ആദ്യം വന്ദേമാതരമാണ് ആദ്യം ആലപിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്തിന്' പകരം വന്ദേമാതരത്തിന് മുൻഗണന നൽകിയത് വലിയ വിവാദത്തിനു കാരണമായിരുന്നു. വന്ദേമാതരം മുഴുവനായി ചൊല്ലിയതും വിവാദം കനക്കുന്നതിന് കാരണമായി. ബി.ജെ.പി സർക്കാർ പശ്ചിമ ബംഗാളിൽ അധികാരമേറ്റപ്പോൾ പോലും വന്ദേമാതരത്തിന് പ്രധാന്യം നൽകിയിരുന്നില്ലെന്നും വിജയ് ബി.ജെ.പിയെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ടായി. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട വിവാദത്തിൽ വിജയ് മറുപടിയൊന്നും പറഞ്ഞിരുന്നില്ല

തമിഴ് സംസ്‌കാരത്തെയും പാരമ്പര്യത്തെയും അവഗണിച്ചെന്നാരോപിച്ച് പ്രതിപക്ഷമായ ഡി.എം.കെയും ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന സി.പി.ഐയും വി.സി.കെയും രംഗത്തെത്തിയിരുന്നു.

സത്യപ്രതിജ്ഞാ വേദിയിൽ വന്ദേമാതരം മൂന്നാമതായാണ് പാടേണ്ടിയിരുന്നതെന്നും, തമിഴ് ഭാഷയെ പിന്നിലാക്കി ഹിന്ദി, സംസ്‌കൃത സ്വാധീനമുള്ള ഗാനങ്ങൾക്ക് പ്രാധാന്യം നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ വ്യക്തമാക്കിയത്. തമിഴ്നാട്ടിൽ

ഔദ്യോഗിക ചടങ്ങുകൾ തമിഴ് തായ് വാഴ്‌ത്തോടെ തുടങ്ങി ദേശീയ ഗാനത്തോടെ അവസാനിക്കണമെന്ന രീതിയാണ് ഉണ്ടായിരുന്നത്.

തമിഴ്നാട്ടിൽ ബഡ്ജറ്റ് സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് പ്രമേയം പാസാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ