ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിനിടെ അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസിയെ ലക്ഷ്യമിട്ട് ഒന്നിലധികം ഭീകരാക്രമണ ഭീഷണികൾ ഉണ്ടായിരുന്നതായി റിപ്പോർട്ട്. ലോകകപ്പിനിടെ സുരക്ഷാ ഏജൻസികൾക്ക് ലഭിച്ച വിവരങ്ങൾ സൂക്ഷിച്ചിരുന്ന പൊലീസ് രേഖകളാണ് ചോർന്നത്. മെസ്സിയെ ചാവേർ ആക്രമണത്തിലൂടെയും സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചും വധിക്കുമെന്ന തരത്തിലുള്ള ഭീഷണികൾ ഉണ്ടായിരുന്നുവെന്നാണ് ചോർന്ന റിപ്പോർട്ടിലുള്ളത്. സ്പാനിഷ് പത്രമായ 'ഇൻഫോർമസിയോൺ' ആണ് ഈ രേഖകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ലോകകപ്പിനിടെ താരങ്ങൾ, റഫറിമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ ലക്ഷ്യമിട്ട് ബോംബ് ഭീഷണികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. മെസിയെ ലക്ഷ്യമിട്ട് ഒരാൾ ചാവേറാക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അറ്റ്‌ലാന്റ സ്റ്റേഡിയത്തിനുള്ളിൽ മെസിയെ ലക്ഷ്യമിട്ട് ശരീരത്തിൽ കെട്ടിയ നാല് ബോംബുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. ഈ ഭീഷണി സുരക്ഷാ ഉദ്യോഗസ്ഥർ അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലോകകപ്പിലെ സുരക്ഷാ ക്രമീകരണങ്ങൾ എഫ്ബിഐയുടെയും അന്താരാഷ്ട്ര പൊലീസ് സംവിധാനത്തിന്റെയും നേതൃത്വത്തിലായിരുന്നു ഒരുക്കിയിരുന്നത്.
ഡല്ലാസ് വിമാനത്താവളത്തിലേക്ക് ലഭിച്ച മറ്റൊരു ഫോൺകോളും അധികൃതർ പരിശോധിച്ചതായി റിപ്പോർട്ടുണ്ട്. മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിലേക്ക് മൂന്നുപേർ അടങ്ങുന്ന സംഘം ബോംബുകളും എആർ-15 തോക്കുകളുമായി പോകുന്നുവെന്ന് അവകാശപ്പെട്ടതായും വിവരമുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെയും ഫുട്ബോൾ താരങ്ങളെയും ലക്ഷ്യംവച്ച് ആക്രമണം നടത്തുമെന്ന് ഫോണിൽ വിളിച്ചയാൾ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ഇയാൾ മെസിയുടെ പേരും പരാമർശിച്ചതായാണ് വിവരം.
പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലോകകപ്പ് മത്സരങ്ങളിലുനീളം സുരക്ഷാഭീഷണികൾ ഉണ്ടായിരുന്നതായാണ് രേഖകൾ വ്യക്തമാക്കുന്നത്. ജൂൺ 14ന് റൊണാൾഡോ താമസിച്ചിരുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന ഒരാളെ സംശയാസ്പദമായി കണ്ടെത്തിയിരുന്നു. ടൊറന്റോ, ഹ്യൂസ്റ്റൺ, മിയാമി എന്നിവിടങ്ങളിലും സുരക്ഷാ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഫ്രഞ്ച് റഫറി ഫ്രാൻസ്വാ ലെറ്റെക്സിയർക്കും ലോകകപ്പിനിടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്. മത്സരത്തിനിടെ അദ്ദേഹത്തിന് വാട്സാപ്പിലൂടെ ഏകദേശം 6000 ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ട്.
Leaked police records reportedly reveal multiple terrorist threats targeting Lionel Messi during the 2026 FIFA World Cup, including a suicide bombing and explosives attack at Atlanta Stadium. Authorities also investigated bomb and AR-15 threats at Dallas airport. Cristiano Ronaldo and French referee François Letexier reportedly faced separate security threats, including thousands of threatening WhatsApp messages during the tournament.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |