
ന്യൂഡൽഹി : 2019ലെ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ ജേതാവും ടോക്യോ ഒളിമ്പിക്സിൽ നീരജ് ചോപ്രയ്ക്കൊപ്പം മത്സരിച്ച ജാവലിൻ ത്രോ താരവുമായ ശിവ്പാൽ യാദവിന് ദേശീയ ആന്റി ഡോപ്പിംഗ് ഏജൻസി 10 വർഷത്തെ വിലക്ക് വിധിച്ചു. കരിയറിൽ രണ്ടാം വട്ടവും ഉത്തേജകപരിശോധനയിൽ കുടുങ്ങിയതോടെയാണ് ദീർഘനാളേക്ക് ശിവപാലിനെ വിലക്കിയത്.
2021ലാണ് ശിവ്പാൽ ആദ്യം ഉത്തേജകത്തിൽ കുടുങ്ങുന്നത്. അന്ന് നാലുവർഷവിലക്കാണ് നൽകിയത്. എന്നാൽ ശിവ്പാലിന്റെ അപ്പീൽ പരിഗണിച്ച് വിലക്ക് ഒരുവർഷമായി വെട്ടിക്കുറച്ചു.തുടർന്ന് 2023ൽ വീണ്ടും മത്സരരംഗത്തിറങ്ങി.ഗോവ ദേശീയ ഗെയിംസിൽ സ്വർണവും നേടി.അടുത്തിടെയാണ് വീണ്ടും ഉത്തേജകപരിശോധനയിൽ പരാജയപ്പെട്ടത്. മലയാളി സ്പ്രിന്റർ എം.വി ജിൽനയേയും രണ്ടാം വട്ടം ഉത്തേജകത്തിൽ കുടുങ്ങിയതിന് താത്‌കാലികമായി വിലക്കിയിട്ടുണ്ട്. ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ ഹെപ്റ്റാത്‌ലൺ സ്വർണമെഡലിസ്റ്റ് സ്വപ്ന ബർമനും ഉത്തേജകപരിശോധനയിൽ കുടുങ്ങിയതായാണ് റിപ്പോർട്ടുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |