AUDIO

കുപ്പിവെള്ള - കുഴൽക്കിണർ ജലചൂഷണം

ആർ. സ്‌മിതാദേവി | Monday 11 March 2019 12:30 AM IST

water

സ്വ​കാ​ര്യ​ ​കു​പ്പി​വെ​ള്ള​ ​ക​മ്പ​നി​ക​ൾ​ക്ക് ​മേ​ൽ​ ​നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​ത് ​സം​സ്ഥാ​ന​ത്തെ​ ​ജ​ല​ചൂ​ഷ​ണം​ ​രൂ​ക്ഷ​മാ​ക്കു​ന്നു.​ ​രൂ​ക്ഷ​മാ​യ​ ​കു​ടി​വെ​ള്ള​ക്ഷാ​മം​ ​ഉ​ണ്ടാ​കു​മ്പോ​ഴും​ ​യാ​തൊ​രു​ ​മാ​ന​ദണ്ഡ​വു​മി​ല്ലാ​തെ​ ​കു​പ്പി​വെ​ള്ള​ത്തി​നാ​വ​ശ്യ​മാ​യ​ ​ജ​ലം​ ​യ​ഥേ​ഷ്‌​ടം​ ​ചൂ​ഷ​ണം​ ​ചെ​യ്യ​പ്പെ​ടു​ക​യാ​ണ്.


പ്ര​തി​ദി​നം​ 75​ ​ല​ക്ഷം​ ​ലി​റ്ര​ർ​ ​കു​പ്പി​വെ​ള്ളം​ ​വി​പ​ണി​യി​ലെ​ത്തു​ന്നു​ണ്ട്.​ 2016​ ​ലെ​ ​ക​ണ​ക്ക​നു​സ​രി​ച്ച് 142​ ​കു​പ്പി​വെ​ള്ള​ ​ക​മ്പ​നി​ക​ൾ​ ​സം​സ്ഥാ​ന​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​ര​ണ്ടെ​ണ്ണം​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​ ​നി​ന്നു​ള്ള​വ​യാ​ണ്.​ ​സ​ർ​ക്കാ​ർ​ ​വ​കു​പ്പു​ക​ളും​ ​രം​ഗ​ത്തു​ണ്ട്.​ ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​യു​ടെ​ ​കു​പ്പി​വെ​ള്ള​വും​ ​വി​പ​ണി​യി​ലെ​ത്തി.​ 10​ ​രൂ​പ​ ​മു​ത​ൽ​ 20​ ​രൂ​പ​ ​വ​രെ​യാ​ണ് ​ശ​രാ​ശ​രി​ ​ഒ​രു​ ​ലി​റ്റ​ർ​ ​കു​പ്പി​വെ​ള്ള​ത്തി​ന്റെ​ ​വി​ല.​ ​ഒ​രു​ ​ലി​റ്റ​റി​ന് ​ഏ​ക​ദേ​ശം​ ​മൂ​ന്ന് ​രൂ​പ​യ്‌​ക്ക് ​താ​ഴെ​ ​മാ​ത്ര​മാ​ണ് ​ഉ​ത്പാ​ദ​ന​ച്ചെ​ല​വ്.​ ​എ​ന്നാ​ൽ​ ​ഒ​രു​ ​കു​പ്പി​ ​വെ​ള്ള​ത്തി​ന് 20​ ​രൂ​പ​ ​വ​രെ​യാ​ണ് ​വി​ല​ ​!​ 2018​ ​ഏ​പ്രി​ൽ​ ​ര​ണ്ട് ​മു​ത​ൽ​ ​കു​പ്പി​വെ​ള്ള​ത്തി​ന്റെ​ ​വി​ല​ 12​ ​രൂ​പ​യാ​യി​ ​നി​ജ​പ്പെ​ടു​ത്തു​മെ​ന്ന് ​കേ​ര​ള​ ​ബോ​ട്ടി​ൽ​ഡ് ​വാ​ട്ട​ർ​ ​മാ​നു​ഫാ​ക്‌​ചേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​അ​റി​യി​ച്ചി​രു​ന്നെ​ങ്ക​ലും​ ​ഫ​ലം​ ​ക​ണ്ടി​ല്ല.


1980​ ​ക​ളു​ടെ​ ​അ​വ​സാ​നം​ ​മി​ന​റ​ൽ​ ​വാ​ട്ട​ർ​ ​എ​ന്ന​ ​പേ​രി​ലാ​ണ് ​കു​പ്പി​വെ​ള്ളം​ ​വി​പ​ണി​യി​ലെ​ത്തി​യ​ത്.​ ​മാ​ലി​ന്യം​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ​സ​ർ​ക്കാ​ർ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​വ​രു​മെ​ന്ന് ​മ​ന​സി​ലാ​ക്കി​ ​മി​ന​റ​ൽ​ ​വാ​ട്ട​ർ​ ​എ​ന്ന​ ​പേ​ര് ​മാ​റ്റി​ ​ബോ​ട്ടി​ൽ​ഡ് ​ഡ്രി​ങ്കിം​ഗ് ​വാ​ട്ട​ർ,​ ​പാ​യ്‌​ക്ക്‌​ഡ് ​വാ​ട്ട​ർ​ ​എ​ന്നീ​ ​പേ​രു​ക​ളി​ലാ​യി​ ​വി​ല്പ​ന.​ ​കു​പ്പി​വെ​ള്ള​ത്തി​ന്റെ​ ​ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് ​സെ​ന്റ​ർ​ ​ഫോ​ർ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​എ​ൻ​വ​യൺ​മെ​ന്റി​ന്റെ​ ​ഉ​ൾ​പ്പ​ടെ​ ​നി​ര​വ​ധി​ ​പ​ഠ​ന​ങ്ങ​ൾ​ ​പു​റ​ത്തു​ ​വ​ന്നി​ട്ടു​ണ്ട്.​ ​ഗു​ണ​നി​ല​വാ​ര​ത്തി​നു​ള്ള​ ​ഏ​കീ​കൃ​ത​ ​മാ​ന​ദ​ണ്ഡം​ ​ഉ​ണ്ടാ​കേ​ണ്ടി​യി​രി​ക്കു​ന്നു.


കു​ഴ​ൽ​ക്കി​ണ​ർ ചൂഷണം


സം​സ്ഥാ​ന​ത്ത് ​യാ​തൊ​രു​ ​ശാ​സ്ത്രീ​യ​ത​യു​മി​ല്ലാ​തെ​ ​കു​ഴ​ൽ​ക്കി​ണ​റു​ക​ൾ​ ​വ്യാ​പ​ക​മാ​കു​ന്നു​.​ ​കോ​ടി​ക്ക​ണ​ക്കി​ന് ​ലി​റ്റ​ർ​ ​മ​ഴ​വെ​ള്ളം​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​തെ​യാ​ണ് ​ഭൂ​ഗ​ർ​ഭ​ജ​ല​ത്തെ​ ​അ​ശാ​സ്‌​ത്രീ​യ​വും​ ​അ​നി​യ​ന്ത്രി​ത​വു​മാ​യി​ ​ചൂ​ഷ​ണം​ ​ചെ​യ്യു​ന്ന​ത്.​ ​നാ​ല​ര​ ​ഇ​ഞ്ച് ​മു​ത​ൽ​ ​ആ​റി​ഞ്ച് ​വ​രെ​ ​വ്യാ​സ​മു​ള്ള​ ​പൈ​പ്പു​ക​ൾ​ ​ഭൂ​മി​ക്ക​ടി​യി​ലേ​ക്ക് ​കു​ഴി​ച്ച് ​താ​ഴ്‌​ത്തി​ 150​ ​മു​ത​ൽ​ 1500​ ​അ​ടി​വ​രെ​ ​എ​ത്തി​ച്ചാ​ണ് ​പ​ല​പ്പോ​ഴും​ ​കു​ഴ​ൽ​ക്കി​ണ​റു​ക​ൾ​ ​വ​ഴി​ ​വെ​ള്ള​മെ​ടു​ക്കു​ന്ന​ത്.


ഭൂ​മി​ക്ക​ടി​യി​ലെ​ ​പാ​റ​ക​ളി​ലെ​ ​വി​ള്ള​ലു​ക​ളി​ൽ​ ​നി​ന്നാ​ണ് ​കു​ഴ​ൽ​ക്കി​ണ​റു​ക​ളി​ലേ​ക്കു​ള്ള​ ​വെ​ള്ളം​ ​ശാ​സ്‌​ത്രീ​യ​മാ​യി​ ​എ​ടു​ക്കേ​ണ്ട​ത്.​ ​എ​ന്നാ​ൽ​ ​വെ​ള്ളം​ ​ഭൂ​മി​ക്ക​ടി​യി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച് ​തു​ട​ങ്ങു​ന്ന​ ​ഇ​ടം​വ​രെ​ ​മാ​ത്രം​ ​(​ ​ഇ​തി​നും​ ​താ​ഴെ​യാ​യി​രി​ക്കാം​ ​പാ​റ​ക​ൾ​ ​)​ ​കു​ഴി​ക്കു​ന്ന​ ​അ​ശാ​സ്‌​ത്രീ​യ​രീ​തി​ ​സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​ജ​ല​ഉ​റ​വ​ക​ളെ​പ്പോ​ലും​ ​വ​റ്റി​ച്ചു​ ​ക​ള​യും.​ ​മ​ഴ​വെ​ള്ള​ ​സം​ഭ​ര​ണ​ത്തി​ന് ​വ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​പ്പോ​ൾ​ ​ന​ട​ക്കു​ന്ന​ ​കു​ഴ​ൽ​ക്കി​ണ​ർ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ക​ടി​ഞ്ഞാ​ണി​ടേ​ണ്ട​താ​ണ്.


ജ​ല​ം ശ്ര​ദ്ധിച്ച് ഉപയോഗിക്കാം


​ ​ വീ​ടു​ക​ളി​ൽ​ ​പൈ​പ്പു​ക​ളി​ലെ​യും​ ​ടാ​പ്പു​ക​ളി​ലെ​യും​ ​ചോ​ർ​ച്ച​ ​ഒ​ഴി​വാ​ക്കു​ക.
​ ​ ​ജ​ല​നി​യ​ന്ത്ര​ണ​ ​വാ​ൽ​വു​ക​ൾ​ ​സ്ഥാ​പി​ക്കു​ക.
​ ​ ​സി​ങ്കി​ന് ​സ​മീ​പം​ ​ബ​ക്ക​റ്റി​ൽ​ ​വെ​ള്ളം​ ​പി​ടി​ച്ചു​വ​ച്ച് ​പാ​ത്രം​ ​ക​ഴു​കു​ക.
​ ​ ​ബാ​ത്ത് ​ട​ബ്ബ്,​ ​ഷ​വ​ർ​ ​എ​ന്നി​വ​യി​ലു​ള്ള​ ​കു​ളി​ ​ഒ​ഴി​വാ​ക്കു​ക.
​ ​ ​ ​ടാ​പ്പ് ​തു​റ​ന്നി​ട്ട് ​ഷേ​വ് ​ചെ​യ്യു​ക,​​​ ​പ​ല്ലു​ ​തേ​ക്കു​ക​ ​എ​ന്നി​വ​ ​ഒ​ഴി​വാ​ക്കു​ക.
​ ​ ​ചെ​ടി​ ​ന​ന​യ്‌​ക്കാ​ൻ​ ​പൈ​പ്പു​വെ​ള്ള​വും​ ​ശു​ദ്ധ​വെ​ള്ള​വും​ ​ഉ​പ​യോ​ഗി​ക്ക​രു​ത്
​ ​ ​ ​പൂ​ന്തോ​ട്ടം​ ​ന​ന​യ്‌​ക്കാ​നും​ ​വാ​ഹ​നം​ ​ക​ഴു​കാ​നും​ ​ഹോ​സി​ന് ​പ​ക​രം​ ​ബ​ക്ക​റ്റും​ ​ക​പ്പും​ ​ഉ​പ​യോ​ഗി​ക്കു​ക.
​ ​ ചെ​ടി​ക​ൾ​ ​അ​തി​രാ​വി​ലെ​യും​ ​സ​ന്ധ്യ​യ്ക്കു​ ​ശേ​ഷ​വും​ ​ന​ന​യ്ക്കു​ക.
​ ​ ​വാ​ഷിം​ഗ് ​മെ​ഷീ​ൻ​ ​ഉ​പ​യോ​ഗം​ ​നി​യ​ന്ത്രി​ക്കു​ക.
​ ​ ജ​ല​ധാ​രാ​യ​ന്ത്ര​ങ്ങ​ൾ​ ​ഒ​രു​ ​കാ​ര​ണ​ശാ​ലും​ ​ഉ​പ​യോ​ഗി​ക്ക​രു​ത്.
​ ​ ​കൃ​ഷി​ക്ക് ​ക​ണി​കാ​ ​ജ​ല​സേ​ച​ന​വും​ ​സ്പ്രിം​ഗ്ള​ർ​ ​ജ​ല​സേ​ച​ന​വും​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക.
​ ​ ​ഒ​രാ​വ​ശ്യ​ത്തി​ന് ​ഉ​പ​യോ​ഗി​ച്ച​ ​ജ​ലം​ ​മ​റ്റൊ​ന്നി​നു​ ​കൂ​ടി​ ​ഉ​പ​യോ​ഗി​ക്കു​ക.
​ ​ ​പൊ​തു​ടാ​പ്പു​ക​ൾ​ ​പൊ​ട്ടി​യൊ​ഴു​കു​ന്ന​ത് ​ഉ​ട​ൻ​ ​അ​ധി​കാ​രി​ക​ളെ​ ​അ​റി​യി​ക്ക​ണം.
​ ​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ശു​ദ്ധ​ജ​ലം​ ​ഉ​പ​യോ​ഗി​ക്ക​രു​ത്.​ ​ടാ​ങ്കു​കെ​ട്ടി​ ​വെ​ള്ളം​ ​നി​റ​ച്ച് ​ഉ​പ​യോ​ഗി​ക്കു​ക​യും​ ​വേ​ണം.

മ​ഴ​വെ​ള്ള​ ​സം​ഭ​ര​ണി​ ​ക​ർ​ശ​ന​മാ​ക്കും​ ​:​ ​മ​ന്ത്രി

1500​ ​ച​തു​ര​ശ്ര​യ​ടി​ ​മു​ത​ലു​ള്ള​ ​വീ​ടു​ക​ൾ​ക്ക് ​മ​ഴ​വെ​ള്ള​ ​സം​ഭ​ര​ണി​ ​ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ​ജ​ല​വി​ഭ​വ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​കെ.​കൃ​ഷ്‌​ണ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.​ ​സു​ല​ഭ​മാ​യി​ ​ല​ഭി​ക്കു​ന്ന​ ​മ​ഴ​ ​നാം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് ​വേ​ണ്ട​ത്.​ ​ വ​ര​ൾ​ച്ച​യെ​ ​നേ​രി​ടു​ന്ന​തി​നും​ ​ജ​ല​ക്ഷാ​മം​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നും​ ​വേ​ണ്ട​ ​എ​ല്ലാ​ ​പ​രി​ശ്ര​മ​ങ്ങ​ളും​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​ത്തു​ ​നി​ന്നു​ണ്ടാ​കും.​ ​എ​ന്നാ​ൽ​ ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ച്ച​തു​കൊ​ണ്ടു​ ​മാ​ത്രം​ ​കാ​ര്യ​മി​ല്ല.​ ​മ​ഴ​വെ​ള്ള​ ​സം​ഭ​ര​ണ​ത്തി​നും​ ​വ​ര​ൾ​ച്ച​യെ​ ​പ്ര​തി​രോ​ധി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ക്കും​ ​ജ​ന​ങ്ങ​ളു​ടെ​ ​പി​ന്തു​ണ​യു​ണ്ടാ​ക​ണം.​ ​മ​ഴ​വെ​ള്ള​ ​സം​ഭ​ര​ണി​ ​നി​ർ​മ്മി​ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ജ​ന​ങ്ങ​ൾ​ ​വൈ​മു​ഖ്യം​ ​കാ​ട്ട​രു​ത്.​ ​വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ​ ​ഉ​ണ്ടാ​കാ​നി​ട​യു​ള്ള​ ​രൂ​ക്ഷ​മാ​യ​ ​കു​ടി​വെ​ള്ള​ക്ഷാ​മം​ ​പ​രി​ഹ​രി​ക്കാ​ൻ​ ​കൂ​ട്ടാ​യ​ ​പ​രി​ശ്ര​മം​ ​ആ​വ​ശ്യ​മാ​ണെ​ന്ന​ ​കാ​ര്യം​ ​മ​റ​ക്ക​രു​ത്.


വേ​ണം​ ​ജ​ല​സം​ഭ​ര​ണ​ ​സം​സ്‌​കാ​രം


ലോ​ക​ത്തി​ലേ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​മ​ഴ​ ​ല​ഭി​ക്കു​ന്ന​ ​കേ​ര​ള​ത്തി​ന് ​വ​ര​ൾ​ച്ച​യെ​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​മൂ​ർ​ത്ത​മാ​യ​ ​ന​ട​പ​ടി​ക​ളും​ ​ഇ​ട​പെ​ട​ലു​ക​ളു​മാ​വ​ശ്യ​മാണെന്ന് ജ​ല​ ​-​ ​പ​രി​സ്ഥി​തി​ ​ശാ​സ്ത്ര​ജ്ഞൻ ​ഡോ.​ ​വി.​ ​സു​ഭാ​ഷ് ​ച​ന്ദ്ര​ബോ​സ് പറഞ്ഞു. ​നി​യ​മ​ങ്ങ​ൾ​ ​പു​തി​യ​തു​ണ്ടാ​ക്ക​ണം.​ ​ക​ർ​ശ​ന​മാ​യി​ ​ന​ട​പ്പി​ലാ​ക്ക​ണം.​ ​ വ​ലി​യ​ ​ജ​ന​കീ​യ​ ​യ​ജ്ഞ​മാ​യി​ ​മ​ഴ​വെ​ള്ള​ ​സാ​ക്ഷ​ര​ത​ ​സം​സ്ഥാ​ന​ത്ത് ​ന​ട​ക്ക​ണം.​ ​ മ​ഴ​വെ​ള്ള​ത്തി​ന്റെ​ 10​ ​ശ​ത​മാ​ന​മെ​ങ്കി​ലും​ ​ശേ​ഖ​രി​ച്ചാ​ൽ​ ​ ജ​ല​ക്ഷാ​മം​ ​പ​രി​ഹ​രി​ക്കാം.​ ​ജ​ന​ങ്ങ​ൾ​ക്ക് ​സൗ​ജ​ന്യ​മാ​യി​ ​സാ​ങ്കേ​തി​ക​ ​സ​ഹാ​യം​ ​ന​ൽ​കി​യാ​ൽ​ ​കി​ണ​ർ​ ​റീ​ചാ​ർ​ജ് ​വ്യാ​പ​ക​മാ​ക്കാം.​ ​മൂ​ന്നു​മാ​സ​ത്തോ​ളം​ ​ വ​റ്റി​വ​ര​ണ്ടു​ ​പോ​കു​ന്ന​ ​കി​ണ​റു​ക​ളു​ടെ​ ​ജ​ല​ശേ​ഷി​ വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​മ​ഴ​വെ​ള്ള​ ​സം​ഭ​ര​ണ​ത്തി​ലൂ​ടെ​ ​ക​ഴി​യും.​ ​മ​ഴ​യെ​ ​സം​ഭ​രി​ക്കുന്ന​ ​സം​സ്കാ​ര​ത്തി​ലൂ​ടെ​ ​മാ​ത്ര​മേ​ ​കേ​ര​ള​ം ​ജ​ല​സ്വാ​ശ്ര​യ​ത്വം​ ​കൈ​വ​രി​ക്കൂ.​ ​

(​പരമ്പര അ​വ​സാ​നി​ച്ചു​ )

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT