ര​ക്ഷ​ക​നോ​ ​ശി​ക്ഷ​ക​നോ

മ​​​ഞ്ചു വെ​​​ള്ളാ​​​യ​​​ണി | Sunday 02 December 2018 1:12 AM IST
mayilpeeli

ജീവി​ത​ത്തി​ൽ​ ​ചി​ല​ർ​ ​ന​മ്മു​ടെ​ ​ര​ക്ഷ​ക​രാ​യി​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.​ ​മ​റ്റു​ ​ചി​ല​ർ​ ​ശി​ക്ഷ​ക​രാ​യും.​ ​ആ​പ​ത്ഘ​ട്ട​ത്തി​ൽ​ ​സ​ഹാ​യി​ക്കു​ന്ന​വ​രെ​ ​ദൈ​വ​ത്തി​ന്റെ​ ​പ്ര​തി​രൂ​പ​മാ​യി​ ​വി​ശ്വാ​സി​ക​ൾ​ ​ക​ണ്ടെ​ന്നു​വ​രും.​ ​മ​നോ​ദുഃ​ഖ​മു​ണ്ടാ​ക്കു​ന്ന​വ​രെ​യും​ ​ത​ട​സ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​വ​രെ​യും​ ​ശി​ക്ഷ​ക​രാ​യി​ ​വി​ല​യി​രു​ത്തു​ന്നു.

ര​ക്ഷ​ക​നാ​യും​ ​ശി​ക്ഷ​ക​നാ​യും​ ​നി​ർ​വ​ചി​ക്കു​ന്ന​തി​ൽ​ ​പി​ഴ​വ് ​പ​റ്റാ​റു​ണ്ടെ​ന്ന് ​പു​രു​ഷോ​ത്ത​മ​ൻ​ ​നാ​യ​ർ​ ​പ​റ​യാ​റു​ണ്ട്.​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​ശേ​ഷം​ ​പു​രാ​ണ​പു​സ്ത​ക​ങ്ങ​ളു​ടെ​ ​ന​ടു​വി​ലാ​ണ് ​അ​ദ്ദേ​ഹം.​ ​എ​ല്ലാ​ ​മ​ത​ഗ്ര​ന്ഥ​ങ്ങ​ളും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ വാ​യ​നാ​മു​റി​യി​ലു​ണ്ട്.​ ​പൂ​ജ​യും​ ​ഭ​ജ​ന​യും​ ​നേ​ർ​ച്ച​യും​ ​കൊ​ണ്ട​ല്ല​ ​വാ​യ​ന​യി​ലൂ​ടെ,​ ​മ​ന​ന​ത്തി​ലൂ​ടെ,​ധ്യാ​ന​ത്തി​ലൂ​ടെ​ ​അ​റി​വു​നേ​ടി​യാ​ണ് ​ഈ​ശ്വ​ര​നോ​ട് ​അ​ടു​ക്കേ​ണ്ട​തെ​ന്ന​ ​പ​ക്ഷ​ക്കാ​ര​നാ​ണ് ​പു​രു​ഷോ​ത്ത​മ​ൻ​ ​നാ​യ​‌​ർ.​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​യും​ ​ച​ട്ട​മ്പി​സ്വാ​മി​ക​ളു​ടെ​യും​ ​കൃ​തി​ക​ളൊ​ക്കെ​ ​മ​നഃ​പാ​ഠ​മാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്. ഈ​ശ്വ​ര​ന​ല്ല​ ​ മ​നു​ഷ്യ​ന​ല്ലേ​ ​ര​ക്ഷ​ക​നും​ ​ശി​ക്ഷ​ക​നു​മെ​ന്ന് ​അ​യ​ൽ​വാ​സി​യാ​യ​ ​വേ​ലാ​യു​ധ​ൻ​ ​ഒ​രി​ക്ക​ൽ​ ​ത​ർ​ക്കി​ച്ചു.​ ​ഒ​രു​ ​ഭാ​വ​ഭേ​ദ​വു​മി​ല്ലാ​തെ​ ​പു​ഞ്ചി​രി​ച്ചു​കൊ​ണ്ട് ​ര​ണ്ട് ​സം​ഭ​വ​ങ്ങ​ൾ​ ​പു​രു​ഷോ​ത്ത​മ​ൻ​ ​നാ​യ​ർ​ ​നി​ര​ത്തി.

ഒ​രി​ക്ക​ൽ​ ​ല​ക്ഷ്മി​ ​എ​ന്ന​ ​മു​ത്ത​ശ്ശി​ ​അ​യ​ൽ​വീ​ട്ടി​ലെ​ ​കൂ​ട്ട​ക്ക​ര​ച്ചി​ൽ​കേ​ട്ട് ​അ​ങ്ങോ​ട്ടെ​ത്തി.​ ​ശ്വാ​സ​മ​റ്റ് ​ച​ല​ന​മ​റ്റ​ ​രാജപ്പനെന്ന മൂ​ന്ന​ര​വ​യ​സു​കാ​ര​നെ​ ​മ​റ​വു​ചെ​യ്യാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​ണ് ​ബ​ന്ധു​ക്ക​ളും​ ​നാ​ട്ടു​കാ​രും.​ ​മു​ത്ത​ശ്ശി​ ​ആ​ ​ബാ​ല​ന്റെ​ ​ക​ണ്ണി​മ​ക​ളി​ൽ​ ​ഒ​ന്നു​ ​നോ​ക്കി.​ ​ഇ​മ​യ​ന​ങ്ങും​ ​പോ​ലെ.​ ​അ​വ​ർ​ ​ആ​ ​ബാ​ല​നെ​ ​പൊ​തി​ഞ്ഞു​കെ​ട്ടി​യ​ ​വെ​ള്ള​ത്തു​ണി​യോ​ടെ​ ​സ്വ​ന്തം​ ​വീ​ട്ടി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി.​ ​അ​വ​നെ​ ​വ​ള​ർ​ത്തി​ ​കൃ​ഷി​സ്ഥ​ല​ത്തും​ ​വീ​ട്ടി​ലും​ ​അ​വ​ൻ​ ​സ​ഹാ​യി​യാ​യി.​ ​സ്വ​ന്തം​ ​അ​മ്മ​യെ​പ്പോ​ലെ​ ​അ​ച്ഛ​നെ​പ്പോ​ലെ​ ​ദൈ​വ​ത്തെ​പ്പോ​ലെ​ ​അ​വ​ൻ​ ​മു​ത്ത​ശ്ശി​യെ​ ​സ്നേ​ഹി​ച്ചു.​ ​അ​തു​ക​ഴി​ഞ്ഞ് ​ആ​റു​ ​ദ​ശാ​ബ്ദ​മാ​യെ​ങ്കി​ലും​ ​രാജപ്പൻ ​ഇ​പ്പോ​ഴും​ ​മു​ത്ത​ശ്ശി​ ​ത​ന്റെ​ ​ര​ക്ഷ​ക​യാ​യ​ ​ക​ഥ​ ​പ​റ​യാ​റു​ണ്ട്.

ചെ​ന്നൈ​യി​ൽ​ ​മ​ക​ന്റെ​ ​ഒ​രു​ ​സ​ഹ​പാ​ഠി​ ​ഒ​രു​ ​ടെ​സ്റ്റ് ​എ​ഴു​താ​ൻ​ ​വേ​ണ്ടി​യാ​ണ് ​വ​ന്ന​ത്.​ ​മ​ക​ന്റെ​ ​ഉ​റ്റ​ ​സു​ഹൃ​ത്താ​യ​തി​നാ​ൽ​ ​വീ​ട്ടി​ൽ​ത​ന്നെ​ ​ക​ഴി​ഞ്ഞാ​ൽ​ ​മ​തി​യെ​ന്നും​ ​പു​റ​ത്തു​ ​മു​റി​യെ​ടു​ക്കേ​ണ്ടെ​ന്നും​ ​ദേ​വ​കി​യ​മ്മ​ ​ക​ട്ടാ​യം​ ​പ​റ​ഞ്ഞു.​ ​ര​ണ്ടു​ ​ദി​വ​സം​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ഭ​ക്ഷ​ണ​വും​ ​ക​ഴി​ച്ചു​ ​ത​മാ​ശ​യൊ​ക്കെ​ ​പ​റ​ഞ്ഞു​ ​ചെ​ല​വ​ഴി​ച്ചു.​ ​ടെ​സ്റ്റ് ​എ​ഴു​തി​ ​മ​ട​ങ്ങി​വ​ന്ന​പ്പോ​ൾ​ ​എ​ളു​പ്പ​മാ​യി​രു​ന്നെ​ന്നും​ ​ജോ​ലി​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്നും​ ​ആ​ ​യു​വാ​വ് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ദേ​വ​കി​യ​മ്മ​ ​ആ​ഹ്ലാ​ദി​ച്ചു.​ ​ട്രെ​യി​ൻ​ ​രാ​ത്രി​യാ​യ​തി​നാ​ൽ​ ​മ​ക​നോ​ട് ​ത​ന്നെ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ലാ​ക്കാ​ൻ​ ​അ​വ​ർ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ട്രെ​യി​നി​ൽ​ ​ക​യ​റി​ ​മ​ക​ന്റെ​ ​സു​ഹൃ​ത്ത് ​ദേ​വ​കി​യ​മ്മ​യെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ചു.​ ​അ​തു​ക​ഴി​ഞ്ഞ് ​മ​ണി​ക്കൂ​റു​ക​ളാ​യി​ട്ടും​ ​മ​ക​ൻ​ ​വ​രാ​ഞ്ഞ​പ്പോ​ൾ​ ​ദേ​വ​കി​യ​മ്മ​ ​അ​സ്വ​സ്ഥ​യാ​യി.​ ​കൂ​ട്ടു​കാ​രോ​ടൊ​പ്പം​ ​ചെ​ല​വ​ഴി​ക്കു​ക​യാ​യി​രി​ക്കു​മെ​ന്ന് ​ആ​ശ്വ​സി​ച്ച് ​അ​വ​ർ​ ​ഉ​റ​ങ്ങാ​ൻ​ ​കി​ട​ന്നു.​ ​മ​ക​ന് ​ഫോ​ൺ​ ​ചെ​യ്തെ​ങ്കി​ലും​ ​എ​ടു​ക്കു​ന്നി​ല്ല.​ ​വെ​ളു​പ്പാ​ൻ​കാ​ല​ത്ത് ​വീ​ട്ടി​ന് ​മു​ന്നി​ൽ​ ​പൊ​ലീ​സ് ​ജീ​പ്പ്.​ ​ഒ​ന്നും​ ​പി​ടി​കി​ട്ടാ​തെ​ ​ദേ​വ​കി​യ​മ്മ​ ​നി​ൽ​ക്കു​മ്പോ​ൾ​ ​ബൈ​ക്ക് ​അ​പ​ക​ട​ത്തിൽപ്പെട്ട വി​വ​രം​ ​പൊ​ലീ​സ് ​പ​റ​യു​ക​യാ​യി​രു​ന്നു.

ത​ള​ർ​ന്നു​വീ​ണ​ ​ദേ​വ​കി​യ​മ്മ​ ​ബോ​ധം​ ​തെ​ളി​യു​മ്പോ​ൾ​ ​ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന് ​ മ​ന​സി​ലാ​യി.​ ​മ​ക​ന്റെ​ ​ചി​ത്രം​ ​പ​തി​ച്ച​ ​ബാ​ഡ്ജു​മാ​യി​ ​കൂ​ട്ടു​കാ​ർ​ ​ചു​റ്റു​മു​ണ്ടാ​യി​രു​ന്നു.​ ​കൂ​ട്ടു​കാ​ര​ൻ​ ​ഓ​ട്ടോ​യി​ൽ​ ​പോ​കാ​മെ​ന്ന് ​പ​റ​ഞ്ഞി​ട്ടും​ ​ബൈ​ക്കി​ൽ​ ​കൊ​ണ്ടു​വി​ടാ​ൻ​ ​മ​ക​നോ​ട് ​ക​ല്പി​ച്ച​ ​ത​ന്റെ​ ​ വാ​ക്കു​ക​ൾ​ ​പു​ല​മ്പി​ക്കൊ​ണ്ടാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​വി​ലാ​പം.

ശ​രി​ക്കും​ ​ഇ​വി​ടെ​ ​ശി​ക്ഷ​ക​ൻ​ ​അ​മ്മ​യോ​ ​വി​ധി​യോ?​ അ​റി​വു​ള്ള​വ​ർ​ ​പ്ര​കൃ​തി​യെ​യും​ ​ദൈ​വ​ത്തെ​യു​മ​ല്ലാ​തെ​ ​മ​നു​ഷ്യ​രെ​ ​ര​ക്ഷ​ക​നാ​യോ​ ​ശി​ക്ഷ​ക​നാ​യോ​ ​കാ​ണു​ന്നി​ല്ല.​ ​കാ​ര​ണം​ ​ര​ക്ഷി​ക്കാ​നോ​ ​ശി​ക്ഷി​ക്കാ​നോ​ ​ഉ​ള്ള​ ​ക​രു​ത്തും​ ​പ്രാ​പ്തി​യും​ ​ഈ​ശ്വ​ര​നേ​യു​ള്ളൂ.​ ​പു​രു​ഷോ​ത്ത​മ​ൻ​ ​നാ​യ​രു​ടെ​ ​വാ​ദ​മു​ഖ​ങ്ങ​ളോ​ട് ​ത​ർ​ക്കി​ക്കാ​ൻ​ ​വേ​ലാ​യു​ധ​ൻ​ ​മു​തി​ർ​ന്നി​ല്ല.

ഫോ​ൺ​:​ 9946108220

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT