AUDIO

ശ്രീ അയ്യാ വൈകുണ്ഠർ പുതുയുഗ ദർശനത്തിന്റെ ആചാര്യൻ

ചൊവ്വര സുനിൽകുമാർ | Tuesday 12 March 2019 12:24 AM IST

opinion-ayya-vaikundar-

അ​ധി​കാ​രി​ക​ളു​ടെ​ ​ഒ​ത്താ​ശ​യോ​ടെ​ ​ബ​ഹു​ഭൂ​രു​പ​ക്ഷം​ ​മ​നു​ഷ്യ​രെ​ ​കൊ​ടി​യ​ ​ചൂ​ഷ​ണ​ത്തി​നും​ ​ക്രൂ​ര​പീ​ഡ​ന​ങ്ങ​ൾ​ക്കും​ ​വി​ധേ​യ​മാ​ക്കി​ ​ഒ​രു​ ​ചെ​റി​യ​ ​സ​മൂ​ഹം​ ​സ​സു​ഖം​ ​വാ​ണി​രു​ന്ന​ ​കാ​ല​ത്താ​ണ് 1809​ ​ൽ​ ​പൊ​ന്നു​മാ​ട​ൻ​ ​നാ​ടാ​ർ​ ​വെ​യ‌്ലാ​ൾ​ ​-​ ​അ​മ്മാ​ൾ​ ​ദ​മ്പ​തി​ക​ൾ​ക്ക് ​ഒ​രു​ ​ആ​ൺ​കു​ട്ടി​ ​പി​റ​ന്ന​ത്.​ ​മാ​താ​പി​താ​ക്ക​ൾ​ ​ശി​ശു​വി​ന് ​മു​ടി​ചൂ​ടും​ ​പെ​രു​മാ​ൾ​ ​എ​ന്ന് ​പേ​രി​ട്ടു.​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ​ഐ​ശ്വ​ര്യ​മു​ള്ള​ ​പേ​രി​ടാ​ൻ​ ​സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​സ​വ​ർ​ണ​ജ​ന്മി​മാ​രു​ടെ​ ​ഭീ​ഷ​ണി​ക്കു​മു​ന്നി​ൽ​ ​മാ​താ​പി​താ​ക്ക​ൾ​ ​കു​ഞ്ഞി​ന് ​മു​ത്തു​ക്കു​ട്ടി​ ​എ​ന്ന് ​പു​ന​ർ​നാ​മ​ക​ര​ണം​ ​ചെ​യ്തു.​ ​അ​സാ​മാ​ന്യ​ ​ബു​ദ്ധി​മാ​നാ​യി​രു​ന്ന​ ​ആ​ ​ബാ​ല​ൻ​ ​സ​മൂ​ഹ​ത്തി​ൽ​ ​ബ​ഹു​ഭൂ​രി​പ​ക്ഷം​ ​അ​നു​ഭ​വി​ക്കു​ന്ന​ ​ക്രൂ​ര​ത​ക​ളും​ ​പീ​ഡ​ന​ങ്ങ​ളും​ ​ബോ​ദ്ധ്യ​പ്പെ​ട്ടും​ ​അ​നു​ഭ​വി​ച്ചു​മാ​ണ് ​വ​ള​ർ​ന്ന​ത്.​ ​ആ​ ​ബാ​ല​നാ​ണ് ​പി​ൽ​ക്കാ​ല​ത്ത് ​ദി​വ്യ​ജ്ഞാ​നി​യാ​യ​ ​വൈ​കു​ണ്ഠ​ർ​ ​ആ​യി​ ​രൂ​പാ​ന്ത​ര​പ്പെ​ട്ട​ത്.​ ​ദി​വ്യ​ജ്ഞാ​നി​യാ​യ​ ​അ​യ്യാ​ ​വൈ​കു​ണ്ഠ​ർ​ ​വ്യ​ത്യ​സ്‌​ത​മാ​യ​ ​ധ​ർ​മ്മ​പ​ഥം​ ​'​അ​യ്യാ​വ​ഴി​"​ ​സ്ഥാ​പി​ച്ചു.​ ​വ​ൻ​ശി​ഷ്യ​സ​മ്പ​ത്തി​നു​ട​മ​യാ​യി.​ ​അ​നാ​ച​ര​ങ്ങ​ളെ​യും​ ​ചൂ​ഷ​ണ​ങ്ങ​ളെ​യും​ ​ക്രൂ​ര​പീ​ഡ​ന​ങ്ങ​ളെ​യും​ ​വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട് ​ന​വോ​ത്ഥാ​ന​ത്തി​ന്റെ​ ​തി​രി​കൊ​ളു​ത്തി.

സ​മ​ത്വ​മെ​ന്ന​ ​ആ​ശ​യം​ ​മു​ന്നോ​ട്ടു​വ​ച്ച് 1838​ൽ​ ​സ​മ​ത്വ​സ​മാ​ജ​ത്തി​ന് ​രൂ​പം​ ​ന​ൽ​കി.​ ​ഒ​രു​ ​പു​ത്ത​ൻ​ ​മാ​ന​വ​ ​സ​മു​ദാ​യ​ ​സൃ​ഷ്ടി​ ​ന​ട​ത്താ​ൻ​ ​തു​വൈ​യ​ൽ​ ​പ​ന്തി​യി​ലൂ​ടെ​ ​അ​യ്യാ​വൈ​കു​ണ്ഠ​ർ​ ​ശ്ര​മി​ച്ചു.​ ​ശ​രീ​ര​ശു​ദ്ധി​ ​വ​രു​ത്തി​യും​ ​മ​ന​സി​ലെ​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​നീ​ക്കി​യും​ ​വൈ​വി​ധ്യ​ങ്ങ​ള​ക​റ്റി​യും​ ​സാ​ഹോ​ദ​ര്യ​വും​ ​ഐ​ക്യ​വും​ ​സ്ഥാ​പി​ക്കു​ന്ന​തി​നും​ ​അ​ഷ്ടാം​ഗ​യോ​ഗാ​ഭ്യാ​സ​വും,​ ​ഉ​പ​വാ​സ​വു​മാ​യി​രു​ന്നു​ ​ഇ​തി​ലെ​ ​പ്ര​ധാ​ന​ ​അ​നു​ഷ്‌​ഠാ​ന​ങ്ങ​ൾ.​ ​സ​മ​ത്വ​സ​മാ​ജ​ത്തി​ലൂ​ടെ​ ​ആ​തു​ര​സേ​വ​ന​വും​ ​അ​വ​ശ​ജ​നോ​ദ്ധാ​ര​ണ​വും​ ​അ​യ്യാ​ ​വൈ​കു​ണ്ഠ​ർ​ ​മു​ഖ​മു​ദ്ര​ക​ളാ​ക്കി.​ ​അ​സ​മ​ത്വ​ത്തി​ന്റെ​ ​മ​തി​ൽ​ക്കെ​ട്ടു​ക​ൾ​ ​ഇ​ടി​ച്ചു​ ​നി​ര​ത്തി.​ ​സ്ത്രീ​ ​സ​മ​ത്വ​ത്തി​ന് ​പ്രാ​മു​ഖ്യം​ ​ന​ൽ​കി.
A​D​ 1840​-41​ ​ൽ​ ​ര​ചി​ച്ച​ ​അ​ല​ത്തി​ര​ട്ട് ​അ​മ്മാ​നെ​യി​ൽ​ ​അ​ധഃ​സ്ഥി​ത​രെ​ ​ഉ​യ​ർ​ത്തു​ന്ന​താ​ണ് ​ധ​ർ​മ്മം​ ​എ​ന്ന് ​അ​ദ്ദേ​ഹം​ ​അ​രു​ൾ​ ​ചെ​യ്തു.​ ​സം​ഘ​ടി​ച്ച് ​ശ​ക്ത​രാ​കാ​നും​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​ ​ബോ​ധ​വാ​ന്മാ​രാ​കാ​നും​ ​ഉ​പ​ദേ​ശി​ച്ചു.​ ​സ​വ​ർ​ണ​ന്റെ​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ​ ​പോ​ക​രു​തെ​ന്നും​ ​അ​വി​ടെ​ ​ഈ​ശ്വ​ര​ചൈ​ത​ന്യ​മി​ല്ലെ​ന്നും​ ​ഉ​ദ്ബോ​ധി​പ്പി​ച്ചു.​ ​നി​ഷ്‌​ക​ള​ങ്ക​രാ​യ​ ​അ​ദ്ധ്വാ​ന​വ​ർ​ഗ​ത്തി​ന്റെ​ ​ദു​ർ​ബ​ല​ ​മ​ന​സി​നെ​ ​ചൂ​ഷ​ണം​ ​ചെ​യ്‌​താ​ണ് ​സ്വ​യം​ ​വി​യ​ർ​ക്കാ​തെ​ ​വ​യ​റു​ ​നി​റ​ച്ചു​പോ​രു​ന്ന​തെ​ന്ന് ​സ​വ​ർ​ണ​ർ​ക്കെ​തി​രെ​ ​അ​ദ്ദേ​ഹം​ ​ആ​ഞ്ഞ​ടി​ച്ചു.​ ​ദൈ​വ​ത്തെ​യും​ ​മ​നു​ഷ്യ​നെ​യും​ ​വേ​ർ​തി​രി​ച്ച് ​നി​റു​ത്തി​യി​രു​ന്ന​ ​പൗ​രോ​ഹി​ത്യം​ ​എ​ന്ന​ ​മ​തി​ൽ​ക്കെ​ട്ട് ​ഇ​ടി​ച്ചു​നി​ര​ത്തി.​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ​കി​ണ​റ്റി​ൽ​ ​നി​ന്നും​ ​വെ​ള്ള​മെ​ടു​ക്കാ​ൻ​ ​അ​വ​കാ​ശം​ ​നി​ഷേ​ധി​ച്ച​തി​നെ​ ​വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട് ​സ​ക​ല​ ​മ​നു​ഷ്യ​ർ​ക്കും​ ​വേ​ണ്ടി​ ​മു​ന്തി​രി​ക്കി​ണ​ർ​ ​സ്ഥാ​പി​ച്ചു.​ ​വേ​ല​ ​ചെ​യ്താ​ൽ​ ​കൂ​ലി​ ​ചോ​ദി​ച്ച് ​വാ​ങ്ങ​ണ​മെ​ന്ന് ​ഉ​ദ്ബോ​ധി​പ്പി​ച്ചു.​ ​കീ​ഴ്ജാ​തി​ക​ൾ​ക്ക് ​ത​ല​ക്കെ​ട്ട് ​കെ​ട്ടാ​നു​ള്ള​ ​അ​വ​കാ​ശം​ ​നി​ഷേ​ധി​ച്ച​തി​നെ​ ​ചോ​ദ്യം​ ​ചെ​യ്‌​ത് ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും​ ​മ​റ്റ് ​വി​ശേ​ഷ​ ​ദി​വ​സ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ​ ​ത​ല​പ്പാ​വ് ​അ​ണി​യാ​ൻ​ ​അ​നു​യാ​യി​ക​ളോ​ട് ​നി​ർ​ദ്ദേ​ശി​ച്ചു.​ ​നി​ന്നെ​ത്ത​ന്നെ​ ​ആ​ദ്യം​ ​കാ​ണു​ക,​ ​നി​ന്റെ​ ​ഉ​ള്ളി​ൽ​ ​കു​ടി​കൊ​ള്ളു​ന്ന​ ​ഈ​ശ്വ​ര​നെ​ ​പി​ന്നീ​ട് ​കാ​ണാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​ഉ​ദ്‌​ബോ​ധി​പ്പി​ച്ചു. ആ​ത്മീ​യ​ ​ആ​ചാ​ര്യ​നും​ ​ധീ​ര​നാ​യ​ ​പോ​രാ​ളി​യും​ ​ന​വോ​ത്ഥാ​ന​ ​നാ​യ​ക​നു​മാ​യ​ ​അ​യ്യാ​ ​വൈ​കു​ണ്ഠ​ർ​ ​കാ​ണി​ച്ച​ ​ധാ​ർ​മ്മി​ക​ ​സാ​മൂ​ഹി​ക​ ​വി​പ്ല​വ​ ​തീ​പ്പ​ന്തം​ ​ത​ല​മു​റ​ക​ൾ​ ​കൈ​മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു.​ ​മാ​ന​വ​രാ​ശി​യു​ടെ​ ​ഉ​യ​ർ​ച്ച​യ്ക്കും​ ​നി​ല​നി​ല്പി​നും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സി​ദ്ധാ​ന്ത​ങ്ങ​ളും​ ​ജീ​വി​ത​രീ​തി​ക​ളും​ ​എ​ന്നെ​ന്നും​ ​കെ​ടാ​വി​ള​ക്കാ​യി​ ​ജ്വ​ലി​ക്കും.
(​ ​ലേ​ഖ​ക​ൻ​ ​നാ​ടാ​ർ​ ​സ​ർ​വീ​സ് ​ഫോ​റം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​ണ് )

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT