സ്റ്റോർ റൂമിൽ കെട്ടിപ്പിടിച്ചു നിന്ന പ്രിൻസിപ്പാളിന്റെയും അദ്ധ്യാപികയുടെയും വീഡിയോ വൈറലായി, സസ്‌പെന്റ് ചെയ്ത് സ്‌കൂൾ അധികൃതർ 

Wednesday 13 March 2019 3:51 PM IST
kissing

ബംഗളൂരു: സ്‌കൂളിലെ സ്റ്റോർ റൂമിൽ ആലിംഗനബന്ധരായി നിന്ന പ്രിൻസിപ്പാളിനും അദ്ധ്യാപികയെയും സസ്‌പെന്റ് ചെയ്തു. ശിവമോഗയിലുള്ള മാലൂരു ഗ്രാമത്തിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലാണ് നാടിന് നാണക്കേടുണ്ടാക്കിയ സംഭവമുണ്ടായത്. ഇവർ ആലിംഗനം ചെയ്ത് നിൽക്കുന്ന വീഡിയോ സ്‌റ്റോർ റൂമിന്റെ ജനാലയിൽ കൂടി ആരോ മൊബൈലിൽ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. സോഷ്യൽമീഡിയയിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയിലേക്ക് നീങ്ങിയത്.

മുന്നൂറിനടുത്ത് വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. പ്രിൻസിപ്പാളിനെ ആലിംഗനം ചെയ്തത് സ്‌കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപികയാണ്. വീഡിയോ വൈറലായതോടെ ജില്ലാകളക്ടറും സംഭവത്തിൽ ഇടപെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA