പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി,​ പാക് സൈനിക പോസ്റ്ര് തകർത്ത് ഇന്ത്യൻ സൈന്യം,​ പതാക തലകീഴായികെട്ടി പാകിസ്ഥാൻ

Sunday 24 March 2019 7:07 PM IST
pak-

ശ്രീ​ന​ഗ​ർ: അ​തിർത്തിയിൽ വെടിനിറുത്തൽ ലംഘിച്ച് പ്ര​കോ​പ​നം തു​ട​രു​ന്ന പാ​കിസ്ഥാ​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽകി ഇന്ത്യൻ സൈന്യം. അ​ഖി​നൂ​ർ സെ​ക്ട​റി​ൽ പാ​കിസ്ഥാന്റെ സൈ​നി​ക പോ​സ്റ്റ് ഇ​ന്ത്യ ന​ട​ത്തി​യ വെ​ടി​വ​യ്പിൽ ത​കർന്നു. ത​രി​പ്പ​ണ​മാ​യ പാ​ക് സൈ​നി​ക പോ​സ്റ്റിന്റെ വീ​ഡി​യോ ഇ​ന്ത്യ​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ടു.

പാകിസ്ഥാന്റെ ഭാ​ഗ​ത്തു​നി​ന്നുള്ള ആക്രമണത്തെ തുടർന്നാണ് ഇ​ന്ത്യ​ൻ സേ​ന ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച​ത്. ത​ല​കീ​ഴാ​യി കെ​ട്ടി​യി​രി​ക്കു​ന്ന പാ​കിസ്ഥാനി ​പ​താ​ക​യും വീ​ഡി​യോ​യി​ൽ കാ​ണാം. എ​സ്‌.ഒ​.എ​സ് അ​പാ​യ​സ​ന്ദേ​ശം(​സേ​വ് അ​വർ സോ​ൾ) ന​ൽകു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാണ് പ​താ​ക ത​ല​കീ​ഴാ​യി കെ​ട്ടു​ന്ന​തെ​ന്ന് സൈ​ന്യം വി​ശ​ദീ​ക​രി​ച്ചു

ശനി​യാ​ഴ്ച പാ​ക്കി​സ്ഥാ​ന്റെ വെ​ടി​വ​യ്പി​ൽ ഇ​ന്ത്യ​ൻ സൈ​നി​ക​ൻകൊ​ല്ല​പ്പെ​ട്ട​തി​ന് മ​റു​പ​ടി​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ പ്ര​ത്യാ​ക്ര​മ​ണം. ക​ഴി​ഞ്ഞ​ദി​വ​സം നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പൂ​ഞ്ചി​ലെ ഷാ​പു​ർ, കെ​ർണി മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു പാ​ക് ഷെ​ല്ലാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA