തമിഴ്നാട്ടിൽ സ്ത്രീകൾ സംഘടിച്ചു തുടങ്ങി, ശബരിമലയെയും വാവരുപള്ളിയേയും ലക്ഷ്യം വച്ചെത്തുന്നത് വൻസംഘം

Friday 07 December 2018 10:08 AM IST
sabarimala

പത്തനംതിട്ട: യുവതീപ്രവേശന വിധിയുടെ മറവിൽ ശബരിമലയിലും വാവരുപള്ളിയിലും കടന്നുകയറാൻ തമിഴ്നാട്ടിൽ നിന്നും 40 പേരടങ്ങുന്ന സ്ത്രീകളുടെ സംഘം തയ്യാറാകുന്നതായി റിപ്പോർട്ട്. തമിഴ്നാട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയിരിക്കുന്നത്. കോടതി ഉത്തരവിന്റെ മറപിടിച്ച് സ്ത്രീകളെ എത്തിച്ച് സംസ്ഥാനത്ത് സംഘർഷം സൃഷ്‌ടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് ഇന്റലിജൻസ് നൽകുന്ന സൂചന. ഹിന്ദു മക്കൾ കക്ഷി എന്ന സംഘടനയാണ് ഇതിന് പിന്നിൽ.

ഇവരുടെ നേതൃത്വത്തിൽ യുവതികളെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിലാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും ലഭിക്കുന്ന സൂചന. കോയമ്പത്തൂർ ആസ്ഥാനമായാണ് ഹിന്ദു മക്കൾ കക്ഷിയുടെ പ്രവർത്തനം. സേലം,​ മധുര,​ വിഴുപുരം ഭാഗങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ മുസ്ളീം നേതാക്കളെ കൊലപ്പെടുത്തിയതിന് ഇവർക്കെതിരെ പല കേസുകളും നിലനിൽക്കുന്നതിനിടെയാണ് ശബരിമലയിലെ പ്രശ്‌നങ്ങൾ മുതലാക്കികൊണ്ടുള്ള സംഘടനയുടെ നീക്കം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA