എം.ജി​. അറി​യി​പ്പുകൾ

Saturday 12 January 2019 12:00 AM IST
mg-uni
mg uni

പുതുക്കിയ പരീക്ഷ തീയതി

ജനുവരി ഒൻപതിന് നടത്താനിരുന്നതും 18ലേക്ക് മാറ്റിയതുമായ ഒന്നാം വർഷ ബി.എസ്‌സി. നഴ്‌സിംഗ് (പുതിയ സ്‌കീം 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ 30ന് നടത്തും.

ജനുവരി ഒൻപതിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ. (പുതിയ സ്‌കീം 2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 16ന് നടത്തും.

പരീക്ഷ തീയതി

സീപാസിലെ ഒന്നാം സെമസ്റ്റർ ബി.ടെക് (2015 മുതൽ അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകൾ 23ന് ആരംഭിക്കും. പിഴയില്ലാതെ 15 വരെയും 500 രൂപ പിഴയോടെ 16 വരെയും 1000 രൂപ സൂപ്പർഫൈനോടെ 17 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 50 രൂപ വീതം (പരമാവധി സെമസ്റ്ററൊന്നിന് 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.

സീപാസിലെ രണ്ടാം സെമസ്റ്റർ എം.ടെക് (2017 അഡ്മിഷൻ റഗുലർ) പരീക്ഷകൾ 24ന് ആരംഭിക്കും. പിഴയില്ലാതെ 15 വരെയും 500 രൂപ പിഴയോടെ 16 വരെയും 1000 രൂപ സൂപ്പർഫൈനോടെ 17 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ 200 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബി.എസ്‌സി ഫിസിക്‌സ് (2013ന് മുമ്പുള്ള അഡ്മിഷൻ) ആഗസ്റ്റ്/സെപ്തംബർ 2018 പരീക്ഷയുടെ മേഴ്‌സി ചാൻസ് പ്രാക്ടിക്കൽ 17, 18 തീയതികളിൽ തൃക്കാക്കര ഭാരത് മാതാ കോളേജിൽ നടക്കും. SBAB10778622 (കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജ്), 11127312 (പെരുമ്പാവൂർ മാർത്തോമാ കോളേജ് ഫോർ വിമൺ), 12148751 (എറണാകുളം മഹാരാജാസ് കോളേജ്) എന്നീ രജിസ്റ്റർ നമ്പരിലുള്ള വിദ്യാർത്ഥികൾ രാവിലെ ഒൻപതിന് പരീക്ഷാകേന്ദ്രത്തിൽ എത്തണം.

മൂന്നാം സെമസ്റ്റർ ബി.എ. ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, വിഷ്വൽ ആർട്‌സ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ആനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്‌സ്, ഓഡിയോഗ്രാഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗ് (യു.ജി. 2017 അഡ്മിഷൻ റഗുലർ സി.ബി.സി.എസ്./2013 2016 അഡ്മിഷൻ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് സി.ബി.സി.എസ്.എസ്.) നവംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 16 മുതൽ വിവിധ കോളേജുകളിൽ നടക്കും.

തീസിസ് മൂല്യനിർണയവും

വൈവാവോസിയും

പത്താം സെമസ്റ്റർ ബി.ആർക് (സപ്ലിമെന്ററി) ഡിസംബർ 2018 പരീക്ഷയുടെ തീസിസ് മൂല്യനിർണയവും വൈവാവോസിയും 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA