കെ. സുരേന്ദ്രന് അമിത സ്വാതന്ത്ര്യം നൽകിയ സി.ഐക്ക് സസ്‌പെൻഷൻ

Thursday 06 December 2018 1:44 AM IST
k-surendran

കാെല്ലം: കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ കണ്ണൂർ കോടതിയിലേക്ക് കൊണ്ടുപോകവെ അമിത സ്വാതന്ത്ര്യം അനുവദിച്ച സി.ഐക്ക് സസ്പെൻഷൻ. കൊല്ലം എ.ആർ ക്യാമ്പിലെ സി.ഐ റാങ്കിലുള്ള റിസർവ് ഇൻസ്പെക്ടർ വിക്രമൻ നായരെയാണ് തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം സസ്പെൻഡ് ചെയ്തത്.

പ്രതികളുമായി പോകുമ്പോൾ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ്, പൊലീസ് സ്റ്റേഷനുകൾ, എ.ആർ ക്യാമ്പ് എന്നിവിടങ്ങളിൽ മാത്രമേ വിശ്രമം അനുവദിക്കാവൂ എന്നാണ് ചട്ടം. പൊതുജനങ്ങളുമായി ഇടപെടാൻ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. ഇതിന് വിരുദ്ധമായി കെ.സുരേന്ദ്രന് മാദ്ധ്യമങ്ങളുമായും പാർട്ടി പ്രവർത്തകരുമായും ബന്ധപ്പെടാൻ പലതവണ സമയം നൽകിയെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞമാസം 26 നാണ് കൊട്ടാരക്കര സബ് ജയിലിൽ നിന്ന് കെ. സുരേന്ദ്രനെ കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈമാസം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് വിക്രമൻനായർക്കെതിരായ നടപടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA