ഇങ്ങനെ ചെയ്താൽ ഷാംപൂവിനെ കുറ്റം പറയേണ്ടി വരില്ല

Thursday 13 December 2018 12:52 PM IST
hair

വരണ്ട മുടിയാണെങ്കിൽ സ്ഥിരമായി ഷാംപൂ ഉപയോഗിക്കുന്നത് മുടി പൊട്ടിപ്പോകാൻ ഇടയാക്കും. ഇവർ ഒരാഴ്ച ഒരുതവണ ഷാംപൂ ചെയ്താൽ മതി. ചെറുചൂടുള്ള എണ്ണ പുരട്ടി പതിനഞ്ചു മിനുറ്റ് മസാജ് ചെയ്ത ശേഷം വേണം ഷാംപൂ പുരട്ടാൻ. കുളി കളിഞ്ഞ് വെള്ളം തുടച്ചുകളഞ്ഞ ശേഷം അൽപ്പം കണ്ടീഷർ പുരട്ടി അഞ്ചുമിനുറ്റിന് ശേഷം കഴുകി കളയാൻ മറക്കരുത്. ഒപ്പം കണ്ടീഷണർ തലയോട്ടിയിൽ പുരളാതെ സൂക്ഷിക്കുകയും വേണം. കുളി കഴിഞ്ഞാൽ ടവൽ ചെറുചൂടുവെള്ളത്തിൽ മുക്കി ആവി കൊള്ളിക്കുകയും വേണം. പിന്നെ ഒരിക്കലും ഷാംപൂവിനെ കുറ്റം പറയേണ്ടി വരില്ല. എണ്ണമയം കൂടുതലുള്ള മുടിയാണെങ്കിൽ ഷാംപൂ പുരട്ടി കുളിച്ചാലും ഒറ്റദിവസം കൊണ്ട് മുടിയിൽ വീണ്ടും എണ്ണയൊഴുകുന്ന അവസ്ഥയിലാകും. ഷാംപൂ ചെയ്തിട്ട് എന്തു ഫലമെന്ന് പരിതപിക്കാൻ വരട്ടെ. വീര്യം കുറഞ്ഞതും നാരങ്ങ ചേർന്നതുമായ ഡെയ്ലി ഷാംപൂ ഉണ്ടെങ്കിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ദിവസവും പുരട്ടാൻ കഴിഞ്ഞില്ലെങ്കിലും ആഴ്ചയിൽ നാലു അഞ്ച് ദിവസമെങ്കിലും ഷാംപൂ പുരട്ടി കുളിക്കണം. കുളിക്കും മുമ്പ് മുടിയിൽ എണ്ണ പുരട്ടേണ്ട ആവശ്യമേയില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE