ഒളിമങ്ങാത്ത കളിവിളക്ക്

വി​ഷു സത്യബാബു | Sunday 03 February 2019 12:51 AM IST

varadhya

ക​ഥ​ക​ളി​യി​ൽ​ ​ച​വ​റ​ ​അ​പ്പു​ക്കു​ട്ട​ൻ​പി​ള്ള​യ്ക്കു​ള്ള​ ​പ്രി​യം​ ​പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കി​ല്ല.​ ​ഈ​ ​ക​ലാ​കാ​ര​ന്റെ​ ​ഓ​രോ​ ​ശ്വാ​സ​ത്തി​ലും​ ​അ​ര​ങ്ങും​ ​നി​ല​വി​ള​ക്കും​ ​തെ​ളി​ഞ്ഞു​ ​നി​ൽ​ക്കു​ന്നു,​ ​പ​തി​നൊ​ന്നാം​ ​വ​യ​സി​ൽ​ ​തു​ട​ങ്ങി​യ​ ​ക​ഥ​ക​ളി​ ​സ​പ​ര്യ​ ​ഇ​ന്നും​ ​തു​ട​രു​ക​യാ​ണ്.​ ​ക​ഥ​ക​ളി​ ​ജ​ന​കീ​യ​മാ​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​യാ​ത്ര​ക​ൾ.​ ​അ​ൻ​പ​തു​ ​വ​ർ​ഷ​ത്തി​ല​ധി​ക​മു​ള്ള​ ​അ​ര​ങ്ങി​ലെ​ ​പ​രി​ച​യ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​ര​ചി​ച്ച​ ​മൂ​ന്ന് ​ഗ്ര​ന്ഥ​ങ്ങ​ൾ​ ​ക​ഥ​ക​ളി​ക്ക് ​മാ​ത്ര​മ​ല്ല​ ​ഭാ​ഷ​യ്‌​ക്കും,​ ​സാ​ഹി​ത്യ​രം​ഗ​ത്തി​നും​ ​എ​ന്നും​ ​മു​ത​ൽ​ക്കൂ​ട്ടു​മാ​ണ്.​ ​'​ക​ഥ​ക​ളി​യി​ലെ​ ​മ​നോ​ധ​ർ​മ്മ​ങ്ങ​ൾ​",​ ​'​ക​ഥ​ക​ളി​യി​ലെ​ ​ര​സ​വി​ചാ​രം​"​ ​എ​ന്നീ​ ​ഗ്ര​ന്ഥ​ങ്ങ​ൾ​ ​ക​ഥ​ക​ളി​ ​രം​ഗ​ത്തെ​ ​അ​മൂ​ല്യ​ ​ര​ത്ന​ങ്ങ​ളെ​ന്നാ​ണ് ​സാ​ഹി​ത്യ​രം​ഗ​ത്തെ​ ​പ​ല​ ​പ്ര​മു​ഖ​രു​ടെ​യും​ ​വി​ല​യി​രു​ത്ത​ൽ.​ ​ക​ഥ​ക​ളി​യെ​ ​അ​ധി​ക​രി​ച്ച് ​അ​ധി​കം​ ​പു​സ്‌​ത​ക​ങ്ങ​ളൊ​ന്നും​ ​നി​ല​വി​ലി​ല്ലാ​ത്ത​തി​നാ​ൽ​ ​അ​പ്പു​ക്കു​ട്ട​ൻ​ ​പി​ള്ള​യു​ടെ​ ​ര​ച​ന​ക​ളു​ടെ​ ​പ്ര​സ​ക്‌​തി​യു​മേ​റെ​യാ​ണ്.

ക​ഥ​ക​ളി​യി​ലെ​ ​മ​നോ​ധ​ർ​മ്മ​ ​അ​ഭി​ന​യ​ത്തി​ന്റെ​ ​സാ​ദ്ധ്യ​ത​ക​ളെ​ ​കു​റി​ച്ചു​ള്ള​ ​വി​ശ​ദ​മാ​യ​ ​പ​ഠ​ന​മാ​ണ് ​ക​ഥ​ക​ളി​യി​ലെ​ ​'​മ​നോ​ധ​ർ​മ്മ​ങ്ങ​ൾ​".​ ​അ​ത്ത​ര​ത്തി​ലു​ള്ള​ ​പ്ര​ഥ​മ​ ​ഗ്ര​ന്ഥ​മെ​ന്ന​ ​പ​ദ​വി​ ​ഒ​രു​പ​ക്ഷേ​ ​ക​ഥ​ക​ളി​യി​ലെ​ ​മ​നോ​ധ​ർ​മ്മ​ങ്ങ​ൾ​ക്ക് ​അ​വ​കാ​ശ​പ്പെ​ടാം.​ ആ​ ​രം​ഗ​ത്ത് ​ അ​ത്ര​ത്തോ​ളം​ ​അ​നു​ഭ​വ​ജ്ഞാ​ന​മു​ള്ള​ ​ഒ​രാ​ൾ​ക്ക് ​മാ​ത്രം​ ​എ​ഴു​താ​ൻ​ ​ക​ഴി​യു​ന്ന​ ​ഒ​ന്ന്.​ ​സാ​ധാ​ര​ണ​ ​ജ​ന​ങ്ങ​ൾ​ക്ക് ​ക​ഥ​ക​ളി​യെ​ന്ന​ ​ക്ലാ​സി​ക് ​ക​ല​യെ​ ​കൂ​ടു​ത​ൽ​ ​സ്വീ​കാ​ര്യ​മാ​ക്കു​ക​ ​എ​ന്ന​താ​ണ് ​ '​ക​ഥ​ക​ളി​യി​ലെ​ ​ര​സ​വി​ചാ​ര​ങ്ങ​ൾ​"എ​ന്ന​ ​ഗ്ര​ന്ഥ​ത്തി​ന്റെ​ ​ല​ക്ഷ്യം.​ ​ക​ഥ​ക​ളി​യി​ലെ​ ​ഓ​രോ​ ​രം​ഗ​വും​ ​സാ​ധാ​ര​ണ​ക്കാ​ർ​ക്കു​ ​കൂ​ടി​ ​ആ​സ്വ​ദി​ക്ക​ത്ത​ക്ക​ ​വി​ധ​ത്തി​ലേ​ക്ക് ​എ​ത്തി​ക്കു​ക​ ​എ​ന്ന​താ​ണ് ​പു​സ്‌​ത​ക​ത്തി​ന്റെ​ ​ല​ക്ഷ്യം.​ ​ച​മ​യം​ ​മു​ത​ൽ​ ​സാ​ത്വി​ക​ഭാ​വം​ ​വ​രെ​യു​ള്ള​ ​ക​ഥ​ക​ളി​യി​ലെ​ ​സ​മ​സ്ത​ഘ​ട​ക​ങ്ങ​ളെ​യും​ ​ഒ​രു​ ​കു​ട​ക്കീ​ഴി​ൽ​ ​കൊ​ണ്ടു​വ​രാ​നു​ള്ള​ ​ശ്ര​മ​മാ​ണ് ​ക​ഥ​ക​ളി​യി​ലെ​ ​ര​സ​വി​ചാ​ര​ങ്ങ​ൾ.​ ​ക​ഥ​ക​ളി​യി​ലെ​ ​ ര​സ​ങ്ങ​ളെ​ക്കു​റി​ച്ചും​ ​ര​സ​ ​സം​ക്ര​മ​ണ​ങ്ങ​ളെ​ ​കു​റി​ച്ചും​ ​ഇ​തി​ൽ​ ​വി​ശ​ദ​മാ​യി​ ​പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.​ ​ക​ഥ​ക​ളി​ ​സാ​ഹി​ത്യ​ത്തി​ലെ​ ​ബിം​ബ​ ​ക​ൽ​പ്പ​ന​ക​ളെ​ക്കു​റി​ച്ചും​ ​രം​ഗ​ത്ത് ​എ​ത്താ​ത്ത​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​കു​റി​ച്ചും​ ​കൃ​ത്യ​മാ​യ​ ​വി​ശ​ദീ​ക​രി​ക്കു​ന്നു​മു​ണ്ട്.

ഇ​ര​യി​മ്മ​ൻ​ ​ത​മ്പി​യു​ടെ​ ​ആ​ട്ട​ക്ക​ഥ​ക​ളാ​യ​ ​കീ​ച​ക​ ​വ​ധം,​ ​ഉ​ത്ത​രാ​സ്വ​യം​വ​രം,​ ​ദ​ക്ഷ​യാ​ഗം​ ​എ​ന്നി​വ​ ​വ്യാ​ഖ്യാ​ന​വും​ ​പ്ര​വേ​ശ​ക​വും​ ​ മ​നോ​ധ​ർ​മ്മാ​ഭി​ന​യം,​ ​സോ​പാ​ന​സം​ഗീ​ത​ ​മ​ഹി​മ,​ ​ക​വി​യു​ടെ​ ​ആ​ത്മ​പ്ര​കാ​ശം,​ ​പ്ര​തി​ഭ​ ​എ​ന്നീ​ ​പ്ര​ത്യേ​ക​ ​പ​ഠ​ന​ങ്ങ​ൾ​ ​ചേ​ർ​ത്തും​ ​ഒ​രു​ ​ഗ്ര​ന്ഥം​ ​ര​ചി​ച്ചി​ട്ടു​ണ്ട്.​ ​ആ​നു​കാ​ലി​ക​ങ്ങ​ളി​ലും​ ​പ​ത്ര​ങ്ങ​ളി​ലു​മൊ​ക്കെ​ ​ക​ഥ​ക​ളി​യെ​ ​സം​ബ​ന്ധി​ക്കു​ന്ന​ ​നി​ര​വ​ധി​ ​ലേ​ഖ​ന​ങ്ങ​ളും​ ​എ​ഴു​തി​യി​ട്ടു​ണ്ട്.​ ​ഇ​വ​യു​ടെ​യൊ​ക്കെ​ ​പൊ​തു​വാ​യ​ ​ല​ക്ഷ്യം​ ​ക​ഥ​ക​ളി​യെ​ ​കൂ​ടു​ത​ൽ​ ​ജ​ന​കീ​യ​മാ​ക്കു​ക​ ​എ​ന്ന​താ​ണ്.​ ​ക​ഥ​ക​ളി​ ​സാ​ഹി​ത്യ​ത്തി​ന്റെ​ ​പു​ന​രാ​ഖ്യാ​ന​മാ​ണ് ​മ​റ്റൊ​രു​ ​സം​ഭാ​വ​ന.​ ​കേ​ര​ള​കൗ​മു​ദി​യി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​സ്ത്രീ​പ്ര​കൃ​തി​യി​ലെ​ ​നാ​ട്യ​ഭാ​ഷ്യ​ങ്ങ​ൾ,​ ​തൊ​ട്ടു​കൂ​ടാ​യ്‌​മ​ ​തു​ട​ങ്ങി​യ​വ​ ​ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്.​ ​ഈ​ ​ലേ​ഖ​ന​ങ്ങ​ളാ​ണ് ​'​ക​ഥ​ക​ളി​യി​ലെ​ ​ര​സ​വി​ചാ​ര​ങ്ങ​ൾ​"​ ​എ​ന്ന​ ​പു​സ്‌​ത​ക​ത്തി​ന്റെ​ ​ര​ച​ന​യി​ലേ​ക്കു​ള്ള​ ​പ്രേ​ര​ണ​യാ​യ​ത്.​

​അ​ദ്ദേ​ഹം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​നാ​ട്യ​ശാ​സ്ത്ര​ത്തി​ന്റെ​ ​ആം​ഗി​ക​വും​ ​വാ​ചി​ക​വു​മാ​യ​ ​അ​വ​ത​ര​ണ​മാ​യ​ ​ല​ക്ച​ർ​ ​ഡെ​മോ​ൺ​സ്ട്രേ​ഷ​ന് ​ആ​രാ​ധ​ക​രേ​റെ​യാ​ണ്.​ ​ഇ​തേ​പേ​രി​ൽ​ ​പ​ല​രും​ ​അ​വ​ത​രി​പ്പി​ച്ച​ ​പൊ​ള്ള​യാ​യ​ ​പ​രി​പാ​ടി​ക​ളോ​ടു​ള്ള​ ​പ്ര​തി​ഷേ​ധ​ ​സൂ​ച​ക​മാ​യാ​ണ് ​അ​ദ്ദേ​ഹം​ ​ഈ​ ​രം​ഗ​ത്തേ​ക്ക് ​എ​ത്തു​ന്ന​ത്.​ ​തു​ട​ർ​ന്ന് ​ഏ​ക​ദേ​ശം​ ​എ​ട്ട് ​മാ​സ​ത്തോ​ളം​ ​നീ​ണ്ടു​ ​നി​ൽ​ക്കു​ന്ന​ ​ത​യ്യാ​റെ​ടു​പ്പു​ക​ൾ​ ​ന​ട​ത്തി​ ​ല​ക്ച​ർ​ ​ഡെ​മോ​ൺ​സ്ട്രേ​ഷ​ൻ​ ​എ​ന്ന​ ​ഘ​ട​ക​ത്തി​ന് ​ പുതിയ മു​ഖം​ ​ന​ൽ​കാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​നാ​യി.​ ​സൂ​ര്യ​ ​ഫെ​സ്റ്റി​വ​ലി​നോ​ട് ​അ​നു​ബ​ന്ധി​ച്ച് ​ന​ട​ത്തു​ന്ന​ ​ല​ക്ച​‌​ർ​ ​ഡെ​മോ​ൺ​സ്ട്രേ​ഷ​ൻ​ ​ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​വ​രും​ ​നി​ര​വ​ധി​യാ​ണ്.​ ​ക​ഥ​ക​ളി​ ​സാ​ഹി​ത്യ​ത്തി​ലെ​ ​ക​വി​ക​ളെ​ ​പു​ന​രാ​ഖ്യാ​നം​ ​ചെ​യ്യാ​നു​ള്ള​ ​ധൈ​ര്യ​വും​ ​അ​ദ്ദേ​ഹം​ ​കാ​ണി​ച്ചു​ ​എ​ന്ന​തും​ ​ശ്ര​ദ്ധേ​യ​മാ​ണ്.

ക​ഥ​ക​ളി​യി​ലെ​ ​ആം​ഗി​ക​ ​വാ​ചി​ക​ ​ഘ​ട​ക​ങ്ങ​ളെ​ ​കു​റി​ച്ചു​ള്ള​ ​വ്യ​ക്ത​മാ​യ​ ​ധാ​ര​ണ​യും​ ​നി​ല​പാ​ടു​ക​ളും​ ​അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.​ ​അ​തി​നു​ള്ള​ ​ഉ​ത്ത​മ​ ​ഉ​ദാ​ഹ​ര​ണ​മാ​ണ്,​ ​മ​ഹാ​ഭാ​ര​ത​ക​ഥ​യി​ലെ​ ​ഭീ​മ​ൻ​ ​ഒ​രി​ക്ക​ലും​ ​ര​ണ്ടാ​മൂ​ഴ​ക്കാ​ര​ന​ല്ല.​ ​ഒ​ന്നാ​മ​തെ​ത്താ​ൻ​ ​എ​ന്തു​കൊ​ണ്ടും​ ​യോ​ഗ്യ​നാ​ണ് ​ഭീ​മ​നെ​ന്നാ​ണ് ​അ​ദ്ദേ​ഹം​ ​പ​റ​യു​ന്ന​ത്.​ ​അ​തു​പോ​ലെ​ ​മ​ഹാ​ഭാ​ര​ത​ത്തി​ൽ​ ​ചി​ല​യി​ട​ങ്ങ​ളി​ൽ​ ​അ​ർ​ജു​ന​നെ​ ​ഒ​ന്നാ​മ​നാ​യി​ ​പ​റ​യു​ന്നു.​ ​ഇ​ങ്ങ​നെ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് ​അ​നു​സൃ​ത​മാ​യി​ ​ഓരോ​രു​ത്ത​രു​ടേ​യും​ ​പ്രാ​ധാ​ന്യം​ ​കൂ​ടു​ക​യും​ ​കു​റ​യു​ക​യും​ ​ചെ​യ്യു​ന്നു​ണ്ട്.​ ​അ​താ​യ​ത് ​ക​ഥ​യി​ൽ​ ​സ്ഥി​ര​മാ​യി​ ​ഒ​ന്നാ​മ​നോ​ ​ര​ണ്ടാ​മ​നോ​ ​ഇ​ല്ല.​ ​ഇ​തൊ​ക്കെ​ ​ക​ഥ​ക​ളി​യി​ലെ​ ​അ​ന്ത​ർ​നാ​ട​ക​ങ്ങ​ളാ​ണ് ​എ​ന്ന​താ​ണ് ​അ​പ്പു​ക്കു​ട്ട​ൻ​ ​പി​ള്ള​യു​ടെ​ ​അ​ഭി​പ്രാ​യം.​ ​അ​തു​പോ​ലെ​ ​ത​ന്നെ​ ​കി​രാ​തം​ ​എ​ന്ന​ ​ക​ഥാ​ഭാ​ഗ​ത്തെ​ ​പു​ന​രാ​ഖ്യാ​നം​ ​ചെ​യ്‌​തി​രി​ക്കു​ന്ന​ത് ​സ​മൂ​ഹ​ത്തി​ലെ​ ​അ​നാ​ചാ​ര​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ്.​ ​കാ​ട്ടാ​ള​നാ​യെ​ത്തി​യ​ ​ശി​വ​നു​ ​മു​ന്നി​ൽ​ ​അ​‌​ർ​ജു​ന​ൻ​ ​അ​ടി​യ​റ​വു​ ​പ​റ​യു​ന്ന​താ​ണ് ​കി​രാ​ത​ത്തി​ന്റെ​ ​ക​ഥ.​ ​കാ​ട്ടാ​ള​ൻ​ ​സ്‌​പ​ർ​ശി​ച്ച​തു​കൊ​ണ്ട് ​ത​ന്റെ​ ​ശു​ദ്ധി​ ​ന​ഷ്‌​ട​പ്പെ​ട്ടു​വെ​ന്ന് ​വി​ല​പി​ക്കു​ന്ന​ ​അ​ർ​ജു​ന​ൻ​ ​പൊ​തു​സ​മൂ​ഹ​ത്തി​ന്റെ​ ​പ​രി​ഛേ​ദ​മാ​ണ്.​ ​ഒ​രാ​ൾ​ ​തൊ​ട്ട​തു​കൊ​ണ്ട് ​ഒ​ന്നും​ ​സം​ഭ​വി​ക്കു​ന്നി​ല്ല​ ​എ​ന്നാ​ണ് ​സാ​ക്ഷാ​ൽ​ ​മ​ഹേ​ശ്വ​ര​ൻ​ ​പ​റ​യു​ന്ന​ത്.​ ​അ​യി​ത്തം​ ​എ​ന്ന​ ​അ​സം​ബ​ന്ധ​ത്തെ​ ​അ​വ​സാ​നി​പ്പി​ക്കു​ക​ ​എ​ന്ന​താ​ണ് ​കി​രാ​ത​ത്തി​ന്റെ​ ​സ​ന്ദേ​ശം.

ക​ഥ​ക​ളി​യി​ലെ​ ​ആ​സ്വാ​ദ​ന​ ​രം​ഗ​ത്തും​ ​വ​ലി​യ​ ​മാ​റ്റ​ങ്ങ​ളു​ണ്ടാ​യി.​ ​അ​തൊ​രി​ക്ക​ലും​ ​ന​ല്ല​ ​മാ​റ്റ​ങ്ങ​ള​ല്ല​ ​എ​ന്ന​താ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ​ങ്ക​ടം.​ ​അ​ൻ​പ​ത് ​വ​ർ​ഷം​ ​മു​മ്പു​ള്ള​ ​ആ​സ്വാ​ദ​ക​ര​ല്ല​ ​ഇ​ന്നു​ള്ള​ത്.​ ​ഇ​ന്ന് ​വ​ള​രെ​ ​കു​റ​ച്ച് ​ആ​ൾ​ക്കാ​ർ​ക്ക് ​മാ​ത്ര​മാ​ണ് ​ക​ഥ​ക​ളി​യെ​ ​കു​റി​ച്ചും​ ​ക​ഥ​യെ​ ​കു​റി​ച്ചു​മൊ​ക്കെ​ ​വ്യ​ക്ത​മാ​യ​ ​ധാ​ര​ണ​യു​ള്ള​ത്.​ ​അ​വ​രു​ടെ​ ​എ​ണ്ണം​പോ​ലും​ ​ദി​നം​പ്ര​തി​ ​ശോ​ഷി​ച്ചു​ ​വ​രി​ക​യാ​ണ്.​ ​ഒ​രു​ ​സ്റ്റാ​റ്റ​സ് ​സിം​ബ​ൽ​ ​എ​ന്ന​ ​നി​ല​യി​ലേ​ക്ക് ​പ​ല​പ്പോ​ഴും​ ​ക​ഥ​ക​ളി​ ​ഒ​തു​ങ്ങി​പ്പോ​കു​ന്നു​ണ്ട്.​ ​ഇ​പ്പോ​ഴു​ള്ള​ ​സ​മ്പ്ര​ദാ​യം​ ​അ​ര​ങ്ങി​ല​വ​ത​രി​പ്പി​ക്കു​ന്ന​ ​ക​ഥാ​സാ​രം​ ​അ​ച്ച​ടി​ച്ച് ​കാ​ണി​ക​ൾ​ക്ക് ​വി​ത​ര​ണം​ ​ചെ​യു​ക​യും​ ​തു​ട​ർ​ന്ന് ​ക​ളി​ ​അ​വ​ത​രി​പ്പി​ക്കു​ക​ ​എ​ന്ന​താ​ണ്.​ ​അ​ത് ​ശ​രി​യാ​യ​ ​ആ​സ്വാ​ദ​ന​മ​ല്ല.​ ​പ​തി​നൊ​ന്നാം​ ​വ​യ​സി​ലാ​ണ് ​അ​ദ്ദേ​ഹം​ ​ക​ഥ​ക​ളി​ക്ക് ​ക​ച്ച​കെ​ട്ടു​ന്ന​ത്.​ ​തു​ട​ർ​ന്ന് ​വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം​ ​ക​ഥ​ക​ളി​ ​പ​രി​ശീ​ല​ന​വും​ ​ഓ​രോ​ ​പ്രാ​ധാ​ന്യ​ത്തോ​ടെ​ ​ന​ട​ന്നു.​ ​തെ​ക്ക​ൻ​ ​വ​ട​ക്ക​ൻ​ ​ചി​ട്ട​ക​ളി​ലു​ള്ള​ ​അ​ഭ്യാ​സം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​

ക​ള​രി​യി​ലെ​ ​പ​ഠ​നം​ ​പൂ​ർ​ത്തീ​ക​രി​ച്ച​ ​ശേ​ഷം​ ​സ്വ​ന്ത​മാ​യി​ ​ക​ഥ​ക​ളി​ ​യോ​ഗം​ ​വാ​ങ്ങി​ ​ഇ​ഷ്‌​ട​മു​ള്ള​ ​വേ​ഷ​ങ്ങ​ളൊ​ക്കെ​ ​കെ​ട്ടി​ ​പ​രി​ശീ​ല​നം​ ​തു​ട​ർ​ന്നു.​ ​വേ​ഷം​ ​കെ​ട്ടു​ന്ന​തി​നും​ ​ആ​സ്വ​ദി​ക്കു​ന്ന​തി​നും​ ​ഒ​പ്പം​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്നും​ ​ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ​ ​ബി​രു​ദ​വും​ ​ആ​ഗ്രാ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്നും​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​വും​ ​ക​ര​സ്ഥ​മാ​ക്കി.​ ​ന​ട​ൻ,​ ​അ​ദ്ധ്യാ​പ​ക​ൻ​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​മു​ന്നോ​ട്ടു​ ​പോ​കു​ന്ന​തി​നി​ട​യി​ൽ​ ​ആ​ഡി​റ്റ് ​ആ​ൻ​ഡ് ​അ​ക്കൗ​ണ്ട്സ് ​വ​കു​പ്പി​ൽ​ ​ജോ​ലി​ ​ല​ഭി​ച്ചു.​ ​ക​ഥ​ക​ളി​ ​വേ​ഷ​ങ്ങ​ൾ​ക്കൊ​പ്പം​ ​ആ​ ​വേ​ഷ​വും​ ​വി​ജ​യ​ക​ര​മാ​യി​ ​പൂ​ർ​ത്തി​യാ​ക്കി.​ 2007​ൽ​ ​അ​ക്കൗ​ണ്ട്സ് ​ആ​ൻ​ഡ് ​ഫി​നാ​ൻ​സ് ​സ​ർ​വീ​സി​ൽ​ ​നി​ന്നും​ 35​ ​വ​ർ​ഷ​ത്തെ​ ​സേ​വ​നം​ ​പൂ​ർ​ത്തി​യാ​ക്കി​ ​വി​ര​മി​ച്ച​ ​അ​പ്പു​ക്കു​ട്ട​ൻ​ ​പി​ള്ള​ ​അ​തി​നു​ ​ശേ​ഷം​ ​ക​ഥ​ക​ളി​ ​രം​ഗ​ത്ത് ​കൂ​ടു​ത​ൽ​ ​സ​ജീ​വ​മാ​യി.

ഇ​ന്ത്യ​ൻ​ ​കൗ​ൺ​സി​ൽ​ ​ഫോ​ർ​ ​ക​ൾ​ച്ച​റ​ൽ​ ​റി​ലേ​ഷ​ൻ​സി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ക​ഥ​ക​ളി​യേ​യും​ ​ സോ​പാ​ന​സം​ഗീ​ത​ത്തേ​യും​ ​കു​റി​ച്ച് ​പ്ര​ദ​ർ​ശ​ന​ ​പ്ര​ഭാ​ഷ​ണ​ ​പ​ര​മ്പ​ര​ക​ൾ​ ​വി​ദേ​ശി​ക​ളും​ ​സ്വ​ദേ​ശി​ക​ളു​മാ​യ​ ​ആ​സ്വാ​ദ​ക​ർ​ക്കു​ ​വേ​ണ്ടി​ ​ന​ട​ത്താ​റു​ണ്ട്.​ ​മി​ക്ക​പ്പോ​ഴും​ ​സ്വ​ന്തം​ ​വീ​ടു​ത​ന്നെ​യാ​ണ് ​അ​തി​ന് ​വേ​ദി​യാ​കു​ന്ന​ത്.​ ​ കേ​ര​ള​ ​ക​ൾ​ച്ച​റ​ൽ​ ​ക​മ്മീ​ഷ​ൻ,​ ​കേ​ര​ള​ ​ക​ലാ​മ​ണ്ഡ​ലം,​കേ​ര​ള​ ​ഫോ​ക് ​ലോ​ർ​ ​അ​ക്കാ​ഡ​മി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​അം​ഗ​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ ​ച​വ​റ​ ​അ​പ്പു​ക്കു​ട്ട​ൻ​ ​പി​ള്ള​ 2012​ ​മു​ത​ൽ​ ​ഇ​ര​യി​മ്മ​ൻ​ ​ത​മ്പി​ ​മെ​മ്മോ​റി​യ​ൽ​ ​ചാ​രി​റ്റ​ബി​ൾ​ ​സൊസൈ​റ്റി​ ​വൈ​സ് ​ചെ​യ​ർ​മാ​നാ​യി​ ​പ്ര​വ​ർ​ത്തി​ച്ചു​ ​വ​രി​ക​യാ​ണ്.​ ​ക​ഴി​ഞ്ഞ​ 57​ ​വ​ർ​ഷ​മാ​യി​ ​ക​ലാ​സാം​സ്‌​കാ​രി​ക​ ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഈ​ ​അ​തു​ല്യ​ ​ക​ലാ​കാ​ര​ന് ​അ​ർ​ഹ​മാ​യ​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ടോ​ ​എ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​സം​ശ​യ​മു​ണ്ട്.​ ​പ​ക്ഷേ​ ​അ​ക്കാ​ര്യ​ത്തി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന് ​തെ​ല്ലും​ ​പ​രി​ഭ​വ​മി​ല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE