മുന്നിലൂടെ പോയ ചിലന്തികൾ പെട്ടെന്ന് അപ്രത്യക്ഷമായി,​ അതിശയിപ്പിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ

Monday 11 February 2019 2:59 PM IST
spider

അ​പ​ക​ട​ത്തി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ഓ​ന്തു​ക​ൾ​ക്കു​ള്ള​ ​ക​ഴി​വാ​ണ് ​നി​റം​ ​മാ​റു​ക​യെ​ന്ന​ത്.​ ​ഇ​തു​പോ​ലെ​ ​നി​റ​വും​രൂ​പ​വും​ ​മാ​റാ​ൻ​ ​ക​ഴി​യു​ന്ന​ ​ജീ​വി​ക​ൾ​ക്കി​ട​യി​ൽ​ ​ഒ​രു​ത​രം​ ​ചി​ല​ന്തി​ക​ളു​മു​ണ്ട്.​ ഇ​വ​യു​ടെ​ ​പ്ര​ത്യേ​ക​ത​ ​നി​റ​വും​ ​രൂ​പ​വും​ ​ഒ​രു​മി​ച്ചു​ ​മാ​റാ​ൻ​ ​ക​ഴി​യു​ന്നു​വെ​ന്ന​താ​ണ്.

​ചൈ​ന​യി​ലെ​ ​യു​നാ​ൻ​ ​പ്ര​വി​ശ്യ​യി​ലാ​ണ് ​കോ​മോ​ഫ്‌​ളോ​ഡ്ജ് ​ഇ​ന​ത്തി​ൽ​പ്പെ​ട്ട​ ​ഇ​ത്ത​രം​ ​ചി​ല​ന്തി​ക​ളെ​ ​ഗ​വേ​ഷ​ക​ർ​ ​ആ​ദ്യ​മാ​യി​ ​ക​ണ്ടെ​ത്തു​ന്ന​ത്.
​ഗ​വേ​ഷ​ക​ർ​ക്ക് ​മു​ന്നി​ലൂ​ടെ​ ​പോ​യ​ ​ഏ​താ​നും​ ​ചി​ല​ന്തി​ക​ൾ​ ​കൂ​ട്ട​മാ​യി​ ​അ​പ്ര​ത്യ​ക്ഷ​രാ​യ​താ​ണ് ​ഇ​വ​രു​ടെ​ ​ശ്ര​ദ്ധ​ ​ഇ​തി​ലേ​ക്ക് ​പ​തി​ക്കാ​ൻ​ ​കാ​ര​ണ​മാ​യ​ത്. ചെ​ടി​ക​ൾ​ക്കി​ട​യി​ലേ​ക്ക് ​ക​യ​റി​പ്പോ​യ​ ​ചി​ല​ന്തി​ക​ളെ​ ​സൂ​ക്ഷ്മ​മാ​യ​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​പോ​ലും​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.

ചെ​ടി​ക​ളു​ടെ​ ​ഉ​ണ​ങ്ങി​യ​ ​ഇ​ല​ക​ൾ​ ​പോ​ലെ​ ​തോ​ന്നി​ച്ച​ ​ഭാ​ഗം​ ​പി​ന്നീ​ട് ​നി​രീ​ക്ഷി​ച്ച​പ്പോ​ഴാ​ണ് ​ഇ​വ​ ​ചി​ല​ന്തി​ക​ളാ​ണെ​ന്ന് ​മ​ന​സി​ലാ​യ​ത്.​ ​ക്‌​ളോ​സ​പ്പ് ​ചി​ത്ര​ങ്ങ​ളി​ൽ​ ​പോ​ലും​ ​ഇ​വ​ ​ഇ​ല​ക​ളെ​ല്ലെ​ന്ന് ​മ​ന​സി​ലാ​ക്കാ​ൻ​ ​പ്ര​യാ​സ​മാ​ണെ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.​ ​ഉ​ണ​ങ്ങി​യ​ ​ഇ​ല​ക​ൾ​ ​മാ​ത്ര​മ​ല്ല,​ ​പ​ഴു​ത്ത​ ​ഇ​ല​ക​ളു​ടെ​യും​ ​പ​ച്ച​ ​ഇ​ല​ക​ളു​ടെ​യും​ ​നി​റ​ങ്ങ​ൾ​ ​സ്വീ​ക​രി​ക്കാ​നും​ ​ഈ​ ​ചി​ല​ന്തി​ക​ൾ​ക്ക് ​അ​നാ​യാ​സം​ ​സാ​ധി​ക്കു​ന്നു.

സ്ളോ​വേ​നി​യ​ൻ​ ​ഗ​വേ​ഷ​ക​നാ​യ​ ​മാ​ട്ജാ​സ് ​ക​ട്‌​ന​ർ​ ​ആ​ണ് ​ഈ​ ​ചി​ല​ന്തി​ക​ളെ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​വ​ല​കെ​ട്ടി​ ​ഇ​ര​പി​ടി​ക്കു​ന്ന​തി​ന് ​പ​ക​രം​ ​നി​റം​മാ​റി​യി​രു​ന്ന് ​ഇ​ര​യെ​ ​ക​ബ​ളി​പ്പി​ച്ച് ​വ​ല​യി​ൽ​ ​വീ​ഴ്ത്തു​ക​യാ​ണ് ​ഇ​വ​രെ​ന്നാ​ണ് ​ശാ​സ്ത്ര​ജ്ഞ​രു​ടെ​ ​പ​ക്ഷം.​ ​ഇ​ല​ക​ളു​ടെ​ ​അ​റ്റ​മെ​ന്ന​തു​പോ​ലെ​ ​ചു​രു​ണ്ടു​കി​ട​ക്കു​ന്ന​ ​ശ​രീ​ര​മാ​ണ് ​ഇ​വ​യെ​ ​രൂ​പം​മാ​റാ​ൻ​ ​ഏ​റെ​ ​സ​ഹാ​യി​ക്കു​ന്ന​ത്.​ ​വേ​ഷം​മാ​റു​മ്പോ​ൾ​ ​ഇ​വ​യു​ടെ​ ​കാ​ലു​ക​ൾ​ ​ശ​രീ​ര​ത്തോ​ട് ​ചേ​ർ​ത്ത് ​നി​ർ​ത്തു​ന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE