ഫോട്ടോഗ്രാഫിയിലെ ലൈ​റ്റ് ​ആ​ൻ​ഡ് ​ബ്യൂ​ട്ടി

Sunday 30 December 2018 12:52 AM IST
kazhchakkappuram

ഫോട്ടോ​ഗ്രാ​ഫി​യെ​ക്കു​റി​ച്ച് ​പ​റ​യു​മ്പോ​ൾ​ ​വെ​ളി​ച്ച​ത്തി​ന്റെ​ ​ആ​രോ​ഹ​ണ​ ​അ​വ​രോ​ഹ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും​ ​പ​റ​യേ​ണ്ട​തു​ണ്ട്.​ ​ലൈ​റ്റ് ​എ​ങ്ങ​നെ​യൊ​ക്കെ​ ​ഉ​പ​യോ​ഗി​ക്കാം​ ​എ​ന്ന​തി​നെ​ക്കു​റി​ച്ച് ​ല​ളി​ത​മാ​യ​ ​പ​ല​ ​പ​രീ​ക്ഷ​ണ​ങ്ങ​ളും​ ​ന​ട​ത്തു​ന്ന​ ​ഘ​ട്ട​ത്തി​ൽ​ ​വ​ള​രെ​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​മു​മ്പ് ​ഫി​ലിം​ ​കാ​മ​റ​യി​ൽ​ ​എ​ടു​ത്ത​താ​ണ് ​ഈ​ ​ചി​ത്രം.​ ​അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് ​ഒ​രു​ ​ചെ​റി​യ​ ​പ്ര​തി​മ​ ​ ഷോ​ക്കേ​സി​ൽ​ ​ഇ​രി​ക്കു​ന്ന​തു​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.​ ​അ​തി​ൽ​ ​വീ​ഴു​ന്ന​ ​വെ​ളി​ച്ച​ത്തെ​ ​എ​ങ്ങ​നെ​ ​ഒ​രു​ ​ന​ല്ല​ ​ചി​ത്ര​മാ​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്നാ​യി​ ​അ​ടു​ത്ത​ചി​ന്ത.​ ​കാ​ണു​മ്പോ​ൾ​ ​ന്യൂ​ഡാ​യ​ ​ഒ​രു​ ​മോ​ഡ​ലി​ന്റെ​ ​സ​ഭ്യ​മാ​യ​ ​രീ​തി​യി​ലു​ള്ള​ ​ഫോ​ട്ടോ​യാ​ണെ​ന്ന് ​തോ​ന്നി​യേ​ക്കാം.​ ​എ​ന്നാ​ൽ​ ​തീ​രെ​ ​ചെ​റി​യ​ ​ഒ​രു​ഡോ​ളാ​ണ് ​ഇ​ത്.​ ​ഒ​രു​ ​ചെ​റി​യ​ ​ഗം​ബോ​ട്ടി​ലി​ന്റെ​ ​മു​ക​ളി​ൽ​ ​വ​ച്ചി​രി​ക്കു​ന്ന​ ​മെ​ഴു​കു​തി​രി​യാ​ണ് ​അ​ടു​ത്തു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്നു​ ​ക​ണ്ടാ​ൽ​ ​മ​ന​സി​ലാ​കും.​ ​അ​പ്പോ​ൾ​ ​സ്റ്റാ​ച്യു​വി​ന്റ​ ​വ​ലി​പ്പം​ ​ഊ​ഹി​ക്കാ​മ​ല്ലോ!

അ​തെ​ടു​ത്ത് ​മു​റി​യി​ലെ​ ​തു​റ​ന്നി​ട്ട​ ​ജ​ന​ലി​ന​രു​കി​ൽ​ ​ഒ​രു​ ​സ്റ്റൂ​ളി​ൽ​ ​വ​ച്ചു.​ ​എ​ന്നി​ട്ട് ​മെ​ഴു​കു​തി​രി​ ​ക​ത്തി​ച്ച് ​അ​തി​ന​ടു​ത്തു​ ​വ​ച്ചു.​ ​പു​റ​ത്ത് ​നി​ന്നു​ ​വ​രു​ന്ന​ ​വെ​ളി​ച്ച​വും​ ​എ​തി​ർ​വ​ശ​ത്തെ​ ​മെ​ഴു​കു​തി​രി​യി​ൽ​ ​നി​ന്നു​ ​വ​രു​ന്ന​ ​ചു​വ​പ്പ് ​ക​ല​ർ​ന്ന​വെ​ളി​ച്ച​വും​ ​കൂ​ടു​ത​ൽ​ ​ആ​ക​ർ​ഷ​ക​മാ​യി​ ​തോ​ന്നി.​ ​എ​ന്നി​ട്ടും​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​ആ​വ​ശ്യ​ത്തി​നു​ള്ള​ ​വെ​ളി​ച്ചം​ ​ അ​വി​ടെ​ ​ ഇ​ല്ലെ​ന്നു​ ​ മ​ന​സി​ലാ​ക്കി.​ ​അ​തി​നാ​ൽ​ ​ ക​ള​ർ​ ​ഫി​ലിം​ ​ലോ​ഡ് ​ ചെ​യ്‌​തു​ ​വ​ച്ചി​രു​ന്ന​ ​ സെ​നി​ത്ത് ​ കാ​മ​റ​യി​ൽ​ ​ ഷ​ട്ട​ർ​ ​സ്‌​പീ​ഡ് ​കു​റ​ച്ച് ​കൈ​യി​ൽ​ ​വ​ച്ചു​ ​ത​ന്നെ​ ​ഷേ​ക്ക് ​വ​രാ​തെ​ ​ക്ലി​ക്ക്‌​ ​ചെ​യ്‌​തു​ ​ഒ​രു​ ​ഫോ​ട്ടോ​ ​എ​ടു​ത്തു.​ ​ഒ​ന്നി​ൽ​ക്കൂ​ടു​ത​ൽ​ ​ഫോ​ട്ടോ​ ​അ​ന്നെ​ടു​ക്കു​ക​ ​സാ​ധാ​ര​ണ​യ​ല്ലെ​ന്ന് ​മു​മ്പ് ​പ​റ​ഞ്ഞി​രു​ന്ന​ല്ലോ.​ ​ഒ​റ്റ​ ​ക്ലി​ക്കി​ൽ​ ​ശ​രി​യാ​കു​മെ​ന്ന് ​ഉ​റ​പ്പു​ള്ള​തു​കൊ​ണ്ടും​ ​അ​ക്കാ​ല​ത്തെ​ ​ക​ള​ർ​ ​ഫി​ലി​മി​ന്റെ​ ​വി​ല​ക്കൂ​ടു​ത​ലു​കൊ​ണ്ടും​ ​ആ​രും​ ​വീ​ണ്ടു​മൊ​രു​ ​ക്ലി​ക്കി​നു​ ​ശ്ര​മി​ക്കാ​റി​ല്ലാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​ഈ​ ​ഫി​ലിം​ ​റോ​ളും​ ​തീ​രാ​ൻ​ ​കു​റെ​ ​ദി​വ​സ​മെ​ടു​ത്തു.

ര​ണ്ടാ​ഴ്ച​യോ​ളം​ ​ക​ഴി​ഞ്ഞ് ​പ്രി​ന്റ​ടി​ച്ചു​ ​കി​ട്ടു​മ്പോ​ൾ​ ​വ​ള​രെ​ ​ന​ന്നാ​യി​ ​തോ​ന്നി.​ ​ഇ​ന്ന​ത്തെ​പ്പോ​ലെ​ ​സ്ലീ​വ് ​ലെ​സോ​ ​അ​ൽ​പ്പ​ ​വ​സ്ത്ര​ധാ​രി​ക​ളോ​ ​പേ​രി​നു​ ​മാ​ത്രം​ ​വ​സ്ത്രം​ ​ധ​രി​ക്കു​ന്ന​വ​രോ​ ​അ​ന്ന് ​കു​റ​വാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ട് ​ ഇ​ത്ത​രം​ ​പ​ട​ങ്ങ​ൾ​ ​മി​ക്ക​വ​ർ​ക്കും​ ​വ​ള​രെ​ ​ഇ​ഷ്ട​വും​ ​കൗ​തു​ക​വും​ ​ഒ​ക്കെ​യാ​യി​രു​ന്നു.​ ​ഇ​ത് ​ക​ണ്ടി​ട്ട് ​ഒ​റി​ജി​ന​ൽ​ ​മോ​ഡ​ലാ​ണോ​ ​ ഞാ​ൻ​ ​സ​ഭ്യ​ത​യു​ടെ​ ​അ​തി​രു​വി​ടു​ന്നോ​ ​എ​ന്ന് ​സം​ശ​യി​ച്ച​വ​രും​ ​അ​ക്കാ​ര്യം​ ​എ​ന്നോ​ട് ​നേ​രി​ട്ടു​ ​ചോ​ദി​ച്ച​വ​രും​ ​ക​ളി​യാ​ക്കി​യ​വ​രു​മൊ​ക്കെ​യു​ണ്ട്.​ ​എ​ന്തി​ന്,​ ​ഒ​ടു​വി​ൽ​ ​ആ​ ​ചെ​റി​യ​ ​മോ​ഡ​ൽ​ ​ഡോ​ളി​നെ​ ​നേ​രി​ട്ടു​ ​ക​ണ്ട് ​ കാ​ര്യം​ ​ബോ​ധ്യ​പ്പെ​ട്ട​വ​ർ​ ​വ​രെ​ ​കൂ​ട്ട​ത്തി​ലു​ണ്ട്.​ ​അ​ത് ​ശ​രി​ക്കു​പ​റ​ഞ്ഞാ​ൽ​ ​ എ​നി​ക്ക് ​ഒ​രു​ ​ന​ല്ല​ ​അം​ഗീ​കാ​ര​മാ​യി​രു​ന്നു.​കാ​ര​ണം​ ​സാ​ങ്ക​ല്പി​ക​മെ​ങ്കി​ലും​ ​ യാ​ഥാ​ർ​ഥ്യ​വു​മാ​യി​ ​കൂ​ടു​ത​ൽ​ ​സാ​മ്യ​മു​ള്ള​താ​യി​ ​ജ​ന​ത്തി​നു​ ​തോ​ന്നി​യ​ല്ലോ.​അ​ന്ന് ​ര​ണ്ടോ​ ​മൂ​ന്നോ​ ​സ​മ്മാ​ന​ങ്ങ​ൾ​ ​കി​ട്ടി​യ​ ​ഇ​തി​ന്റെ​ ​കു​റെ​യ​ധി​കം​ ​പ്രി​ന്റു​ക​ളും​ ​എ​ൻ​ലാ​ർ​ജു​മെ​ന്റു​ക​ളും​ ​വി​റ്റു​പോ​യി.​ഏ​താ​ണ്ട് 40​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​മു​ൻ​പ് 1978​ ​ൽ​ ​എ​ടു​ത്ത​താ​ണ് ​ഈ​ ​പ​രീ​ക്ഷ​ണ​ ​ചി​ത്ര​മെ​ന്നു​കൂ​ടി​ ​അ​റി​യു​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE