ആരാധകർ കലിതുള്ളേണ്ട, നിങ്ങളുടെ പഴയ സാനിയ ഉടനെത്തും

Thursday 20 December 2018 4:28 PM IST
sania-mirzaസാനിയ

മുംബയ്:ഗർഭിണിയായിരുന്നപ്പോൾ ശരീരം സൂക്ഷിക്കാത്തതിന്റെ പേരിൽ ഏറെ പഴികേട്ട വ്യക്തിയാണ് ഇന്ത്യൻ ടെന്നീസ് താരം സാനിയാ മിർസ. ബേബി ഷവറിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്തതോടെയാണ് ആരാധകർ കലിതുള്ളിയത്. തടിച്ചുരുണ്ട താരത്തെ കണ്ട അവർ സാനിയാ മിർസ എന്ന ടെന്നീസ് താരത്തിന്റെ ഭാവി അസ്തമിച്ചെന്നും അതിൽ ഏറെ ദുഃഖമുണ്ടെന്നും വരെ പറഞ്ഞു. ശ്രദ്ധക്കുറവുകൊണ്ടാണ് ഇങ്ങനെയുണ്ടായതെന്നും സെറീന വില്യംസിനെ മാതൃകയാക്കണമെന്നായിരുന്നു മറ്റുചിലരുടെ ഉപദേശം. കളിക്കളത്തിൽ സജീവമായിരുന്നപ്പോഴുള്ള ഭക്ഷണ നിയന്ത്രണവും വ്യായാമവും ഉപേക്ഷിച്ചതോടെയാണ് ശരീരം വല്ലാതെ തടിച്ചത്.

ആരാധകരുടെ പ്രതികരണത്തിന്റെ ആഴം മനസിലാക്കിയ സാനിയ നിങ്ങൾക്കുടനെ പഴയ സാനിയയെ കാണാം എന്ന് വാക്കുകൊടുത്തിരുന്നു. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി ദിവസങ്ങൾക്കുള്ളിൽ അതിനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തു. ഭക്ഷണ നിയന്ത്രണവും വ്യായാമവും തുടങ്ങി. അതിന്റെ ഫലവും കണ്ടുതുടങ്ങി.

ജിമ്മിൽ വ്യായാമം ചെയ്യുന്നതിന്റെ ചിത്രം കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തിരുന്നു. എളുപ്പമല്ല, പക്ഷേ, പതുക്കെ ഞാനത് നേടും എന്ന അടിക്കുറിപ്പായിരുന്നു ഏറെ ശ്രദ്ധേയം. പഴയ സാനിയ ആയിട്ടില്ലെങ്കിലും ഏറക്കുറെ അതിന് അടുത്തെത്തിയിട്ടുണ്ട്. കുഞ്ഞുള്ളതിനാൽ പഴയതുപോലെ കഠിന വ്യായാമത്തിലേർപ്പെടാനോ ഭക്ഷണ നിയന്ത്രണം കൂടുതൽ കർശനമാക്കാനോ കഴിയാത്ത അവസ്ഥയാണ്.

എന്തായാലും പുതിയ ചിത്രം കണ്ടതോടെ ആരാധകർ സന്തോഷത്തിലാണ്. താരത്തിന് എല്ലാവിധ പിന്തുണയും അവർ അറിയിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE