സ്ത്രീകൾക്ക് വേണ്ടി പോരാടി വിജി ലോകത്തിലെ ശക്തരായ വനിതകളുടെ കൂട്ടത്തിലേക്ക്

വിഷു സത്യബാബു | Sunday 06 January 2019 1:32 AM IST
viji

ഓ​രോ​ ​തു​ണി​ക്ക​ട​യി​ലും​ ​അ​നേ​കാ​യി​രം​ ​വ​ർ​ണ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ന​മ്മ​ളെ​ ​ഓ​രോ​രു​ത്ത​രേ​യും​ ​നി​റ​ചി​രി​യോ​ടെ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്ന​ ​പെ​ൺ​കു​ട്ടി​ക​ളു​ണ്ട്.​ ​രാ​വി​ലെ​ ​പ​ത്തു​ ​മ​ണി​യാ​യാ​ലും​ ​വൈ​കി​ട്ട് ​അ​ഞ്ചു​ ​മ​ണി​യാ​യാ​ലും​ ​ആ​ ​ചി​രി​ ​മ​ങ്ങ​രു​ത്.​ ​ഉ​ള്ളെ​രി​യി​ക്കു​ന്ന​ ​ആ​ ​ചി​രി​ക്ക് ​പി​ന്നി​ലു​ള്ള​ ​നൊ​മ്പ​ര​ങ്ങ​ൾ​ ​ആ​ര​റി​ഞ്ഞു​ ​ഇ​തു​വ​രെ​!.​ ​ഒ​രു​ ​പ​ക്ഷേ​ ​രാ​വി​ലെ​ ​ജോ​ലി​ക്ക് ​ക​യ​റി​യ​ ​സ​മ​യം​ ​മു​ത​ൽ​ ​അ​വ​ർ​ ​നി​ൽ​ക്കു​ക​യാ​വാം.​ ​ടോ​യ‌്ല​റ്റി​ൽ​ ​പോ​കേ​ണ്ടി​ ​വ​രു​മെ​ന്ന് ​ഭ​യ​ന്ന് ​തൊ​ണ്ട​ ​പൊ​ട്ടു​മ്പോ​ഴും​ ​വെ​ള്ളം​ ​കു​ടി​ക്കാ​തി​രി​ക്ക​യു​മാ​വാം.​ ​ഇ​ത്ത​ര​ത്തി​ൽ​ ​കേ​ര​ള​ത്തി​ലെ​ ​അ​സം​ഘ​ടി​ത​ ​മേ​ഖ​ല​യി​ലെ​ ​സ്ത്രീ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​ഒ​രു​പാ​ട് ​അ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ൾ​ ​നേ​രി​ടേ​ണ്ടി​ ​വ​രു​ന്നു​ണ്ട്.​ ​​ ​ഈ​ ​കാ​ഴ്‌​ച​ക​ൾ​ ​മ​ന​സി​ലെ​വി​ടെ​യും​ ​വ​ന്നു​ത​ട്ടി​യി​ട്ടി​ല്ലാ​ത്ത​ ​ആ​യി​ര​ങ്ങ​ളെ​ ​പോ​ലെ​യാ​യി​രു​ന്നി​ല്ല​ ​വി​ജി​ ​പെ​ൺ​കൂ​ട്ട്.​ ​മി​ഠാ​യി​ത്തെ​രു​വി​ൽ​ ​മു​ള​ച്ച് ​ലോ​കം​ ​മു​ഴു​വ​ൻ​ ​എ​ത്തി​നി​ൽ​ക്കു​ന്ന​ ​ഒ​രു​ ​ത​ണ​ൽ​മ​ര​മാ​ണി​പ്പോ​ൾ​ ​വി​ജി​ ​അ​ഥ​വാ​ ​'​കോ​യി​ക്കോ​ടി​ന്റെ​ ​വി​ജി​യേ​ച്ചി​".​ ​വി​ജി​യേ​ച്ചി​യു​ടെ​ ​ചി​രി​ക്ക് ​പി​ന്നി​ൽ​ ​തോ​റ്റു​പി​ന്മാ​റാ​ൻ​ ​ത​യ്യാ​റാ​വാ​ത്ത​ ​അ​തി​ശ​ക്ത​യാ​യ,​ ​നി​ശ്ച​യ​ദാ​ർ​‌​ഢ്യ​മു​ള്ള​ ​ഒ​രു​ ​വ​നി​ത​ ​ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട്.​ ​വി​ജി​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ലോ​കം​ ​ന​ൽ​കി​യ​ ​അം​ഗീ​കാ​ര​മാ​ണ് ​ബി.​ബി.​സി​ ​ത​യ്യാ​റാ​ക്കി​യ​ ​ലോ​ക​ത്തി​ലെ​ ​നൂ​റ് ​ശ​ക്ത​രാ​യ​ ​വ​നി​ത​ക​ളു​ടെ​ ​പ​ട്ടി​ക​യി​ലെ​ ​സ്ഥാ​നം.

വി​ജി​യു​ടെ​ ​കാ​ഴ്‌​ച​പ്പാ​ടി​ൽ​ ​എ​വി​ടെ​യൊ​ക്കെ​ ​സ്ത്രീ​ക​ൾ​ ​ജോ​ലി​ ​ചെ​യ്യു​ന്നു​ണ്ടോ​ ​അ​വി​ടെ​യൊ​ക്കെ​ ​ഇ​ത്ത​രം​ ​പ്ര​ശ്‌​ന​ങ്ങ​ളു​മു​ണ്ട്.​ ​മി​ഠാ​യി​ത്തെ​രു​വോ​ ,​​കോ​ഴി​ക്കോ​ടോ,​​ ​കേ​ര​ള​മോ,​​ ​ഇ​ന്ത്യ​യോ​ ​മാ​ത്ര​മ​ല്ല​ ​സ്ത്രീ​ക​ളു​ടെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ​വേ​ദി​യാ​കു​ന്ന​ത്.​ ​മ​റി​ച്ച് ​ലോ​ക​ത്ത് ​എ​ല്ലാ​യി​ട​ത്തും​ ​സ്ത്രീ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​പ്ര​ശ്‌​നം​ ​നേ​രി​ടു​ന്നു​ണ്ട്.​ ​ലോ​ക​ത്തെ​ല്ലാ​യി​ട​ത്തു​മു​ള്ള​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ഒ​രു​പോ​ലെ​ ​ത​ന്നെ​യാ​ണ്.

ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​സം​ഘ​ട​ന​ക​ളു​ള്ള​ ​ഒ​രു​ ​സം​സ്ഥാ​ന​മാ​ണ് ​ന​മ്മു​ടെ​ ​കൊ​ച്ചു​കേ​ര​ളം.​ ​ആ​വ​ശ്യ​ത്തി​നും​ ​അ​നാ​വ​ശ്യ​ത്തി​നും​ ​ഇ​വി​ടെ​ ​സം​ഘ​ട​ന​ക​ൾ​ ​രൂ​പീ​ക​രി​ക്ക​പ്പെ​ടു​ന്നു​ണ്ട്.​ ​എ​ന്നാ​ൽ​ ​അ​വ​യി​ൽ​ ​നി​ന്നൊ​ക്കെ​ ​പെ​ൺ​കൂ​ട്ടി​നെ​ ​വേ​റി​ട്ട് ​നി​ർ​ത്തു​ന്ന​ത് ​അ​ത് ​രൂ​പീ​ക​രി​ക്കാ​നു​ണ്ടാ​യ​ ​സാ​ഹ​ച​ര്യ​മാ​ണ്.​ ​മി​ഠാ​യി​ത്തെ​രു​വി​ലെ​ ​ക​ട​ക​ളി​ൽ​ ​പു​രു​ഷ​ൻ​മാ​ർ​ക്ക് ​പ​ക​രം​ ​സ്ത്രീ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​എ​ത്തി​യ​പ്പോ​ൾ​ ​അ​വി​ടെ​ ​ടോ​യ‌്ല​റ്റു​ക​ൾ​ ​ഒ​രു​ ​അ​ത്യാ​വ​ശ്യ​ഘ​ട​ക​മാ​യി​ ​മാ​റി.​ ​പു​രു​ഷ​ൻ​മാ​രെ​ ​സം​ബ​ന്ധി​ച്ച് ​അ​തൊ​രു​ ​വി​ഷ​യ​മാ​യി​രു​ന്നി​ല്ല.​ ​അ​വ​ർ​ക്ക് ​ഒ​രു​ ​മ​തി​ലാ​യാ​ലും​ ​മ​തി​യ​ല്ലോ.​ ​അ​വ​രൊ​ക്കെ​ ​കു​റ​ച്ചു​കൂ​ടി​ ​മി​ക​ച്ച​ ​ശ​മ്പ​ളം​ ​കി​ട്ടു​ന്നി​ട​ത്തേ​ക്ക് ​പോ​യ​പ്പോ​ൾ​ ​പ​ക​ര​മെ​ത്തി​യ​വ​രാ​ണ് ​സ്ത്രീ​ ​തൊ​ഴി​ലാ​ളി​ക​ൾ.​ ​പു​രു​ഷ​ൻ​മാ​ർ​ക്ക് ​കൊ​ടു​ക്കു​ന്ന​ ​കൂ​ലി​ ​പോ​ലും​ ​സ്ത്രീ​ക​ൾ​ക്ക് ​കൊ​ടു​ക്കുന്നില്ല.​ ​അ​വ​രു​ടെ​ ​കൂ​ലി​യെ​പ്പ​റ്റി​ ​ചോ​ദി​ക്കു​മ്പോ​ൾ​ ​കി​ട്ടു​ന്ന​ ​ ഉ​ത്ത​രം​ ​'​പെ​‍​ർ​ഫോ​മ​ൻ​സ് ​നോ​ക്ക​ട്ടെ​"​ ​എ​ന്നാ​ണ്.​ ​ജോ​ലി​ക്കെ​ത്തു​ന്ന​ ​സ്ത്രീ​ക​ളി​ൽ​ ​പ​ല​രും​ ​രാ​വി​ലെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ഇ​റ​ങ്ങി​യാ​ൽ​ ​പി​ന്നെ​ ​മൂ​ത്ര​മൊ​ഴി​ക്കു​ന്ന​ത് ​തി​രി​കെ​ ​വീ​ട്ടി​ലെ​ത്തി​യ​ ​ശേ​ഷം​ ​ മാ​ത്രം.​ ​ഈ​ ​കാ​ര​ണ​ത്താ​ൽ​ ​ജോ​ലി​ക്കി​ട​യി​ൽ​ ​അ​ല്പം​ ​വെ​ള്ളം​ ​കു​ടി​ക്കാ​ൻ​ ​പോ​ലും​ ​അ​വ​രൊ​ക്കെ​ ​മ​ടി​ക്കും.​ ​ആ​ർ​ത്ത​വ​ദി​വ​സ​ങ്ങ​ളി​ലാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ബു​ദ്ധി​മു​ട്ട് ​അ​നു​ഭ​വി​ക്കു​ന്ന​ത്.​ ​അ​ടു​ത്തു​ള്ള​ ​ഹോ​ട്ട​ലി​ൽ​ ​ക​യ​റി​ ​ചാ​യ​ ​കു​ടി​ച്ചി​ട്ടാ​ണ് ​പ്ര​ശ്‌​നം​ ​പ​രി​ഹ​രി​ക്കു​ന്ന​ത്.​ ​ആ​വ​ശ്യ​ത്തി​ന് ​വെ​ള്ളം​ ​കു​ടി​ക്കാ​തെ​യും​ ​മൂ​ത്ര​മൊ​ഴി​ക്കാ​തെ​യും​ ​തൊ​ഴി​ലാ​ളി​ക​ളി​ൽ​ ​പ​ല​രും​ ​രോ​ഗി​ക​ളാ​യി.​ ​ഇ​ങ്ങ​നെ​ ​പ​ല​ ​ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള​ ​സ​മ്മ​ർ​ദ്ദ​ത്തി​ന്റെ​ ​ഫ​ല​മാ​യി​ ​രൂ​പീ​ക​രി​ക്കേ​ണ്ടി​ ​വ​ന്ന​ ​സം​ഘ​ട​ന​യാ​ണ് ​പെ​ൺ​കൂ​ട്ട്.​ ​വി​ജി​ ​വ​ന്ന​ ​വ​ഴി​ക​ൾ​ ​ഓ​ർ​ത്തെ​ടു​ത്തു.


ഒ​രു​ ​ത​യ്യ​ൽ​ ​തൊ​ഴി​ലാ​ളി​യാ​യാ​ണ് ​വി​ജി​ ​മി​ഠാ​യി​ത്തെ​രു​വി​ലെ​ത്തു​ന്ന​ത്.​സ്വ​ന്തം​ ​നാ​ട് ​തൊ​ണ്ട​യാ​ടാ​ണ്.​ ​ അ​വി​ട​ത്തെ​ ​സ്ത്രീ​ക​ളും​ ​പു​രു​ഷ​ൻ​മാ​രും​ ​എ​ല്ലാ​വ​രും​ ​തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു.​ ​എ​ല്ലാ​വ​രും​ ​രാ​വി​ലെ​ ​പ​ണി​ക്ക് ​പോ​കും.​ ​പ​ണി​ ​ക​ഴി​‍​ഞ്ഞ് ​സ്ത്രീ​ക​ൾ​ ​വീ​ട്ടി​ലെ​ത്തി​ ​മ​ക്ക​ളു​ടെ​ ​കാ​ര്യ​വും​ ​വീ​ട്ടു​കാ​ര്യ​വു​മൊ​ക്കെ​ ​നോ​ക്കും.​ ​പു​രു​ഷ​ൻ​മാ​രാ​ക​ട്ടെ​ ​എ​വി​ടെ​യെ​ങ്കി​ലും​ ​പോ​യി​ ​കു​ടി​ച്ചി​ട്ട് ​വ​ന്ന് ​വീ​ട്ടി​ലു​ള്ള​ ​സ്ത്രീ​ക​ളെ​ ​ത​ല്ലും.​ ​എ​ന്റെ​ ​അ​മ്മ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​എ​ല്ലാ​ ​സ്ത്രീ​ക​ളു​ടേ​യും​ ​അ​വ​സ്ഥ​ ​ഇ​തു​ത​ന്നെ​യാ​യി​രു​ന്നു.​ ​ഇ​തൊ​ന്നും​ ​ശ​രി​യ​ല്ല​ ​എ​ന്ന് ​അ​ന്നേ​ ​തോ​ന്നു​മാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​അ​തി​നെ​ ​മ​റ്റാ​രും​ ​ചോ​ദ്യം​ ​ചെ​യ്യി​ല്ലാ​യി​രു​ന്നു.​ ​കാ​ര​ണം​ ​അ​വ​രു​ടെ​യൊ​ക്കെ​ ​ക​ണ്ണി​ൽ​ ​ അ​ത് ​ ഭാ​ര്യ​യും​ ​ഭ​ർ​ത്താ​വും​ ​ത​മ്മി​ലു​ള്ള​ ​പ്ര​ശ്‌​ന​മാ​ണ്.​ ​പ​ക്ഷേ​ ​ഇ​തൊ​ന്നും​ ​ആ​രും​ ​ചോ​ദ്യം​ ​ചെ​യ്‌​തി​രു​ന്നി​ല്ല.​ ​ആ​ ​സ​മ​യ​ത്താ​ണ് ​അ​ജി​തേ​ച്ചി​ ​‍​ഞ​ങ്ങ​ളു​ടെ​ ​നാ​ട്ടി​ലെ​ത്തു​ന്ന​ത്.​ ​അ​ന്ന് ​ബോ​ധ​ന​ ​എ​ന്ന​ ​സം​ഘ​ട​ന​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടാ​ണ് ​ന​മ്മു​ടെ​ ​നാ​ട്ടി​ലെ​ ​സ്ത്രീ​ക​ളു​ടെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് ​അ​ജി​തേ​ച്ചി​ ​എ​ത്തു​ന്ന​ത്.​ ​അ​ങ്ങ​നെ​യാ​ണ് ​അ​നീ​തി​ക​ളെ​ ​ചോ​ദ്യം​ ​ചെ​യ്യ​ണം​ ​എ​ന്നൊ​രു​ ​തോ​ന്ന​ലു​ണ്ടാ​വു​ന്ന​ത്.​ ​
മൂ​ത്ര​പ്പു​ര​ ​പെ​ണ്ണു​ങ്ങ​ളു​ടെ​ ​മാ​ത്രം​ ​ആ​വ​ശ്യ​മാ​യി​ ​കാ​ണാ​നാ​യി​രു​ന്നു​ ​പ​ല​ർ​ക്കും​ ​താ​ത്പ​ര്യം.​ ​പെ​ണ്ണു​ങ്ങ​ള​ല്ലേ​ ​അ​വ​രു​ടെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ​അ​ത്ര​യ്‌​ക്ക് ​ പ്രാ​ധാ​ന്യം​ ​കൊ​ടു​ക്ക​ണ്ട​ ​എ​ന്ന​താ​യി​രു​ന്നു​ ​നി​ല​പാ​ട്.​ ​പ​ല​ ​യൂ​ണി​യ​നു​ക​ളി​ലും​ ​സം​ഘ​ട​ന​ക​ളി​ലും​ ​പ​രാ​തി​ ​പ​റ​ഞ്ഞു​ ​നോ​ക്കി.​ ​അ​വ​യ്ക്കൊ​ക്കെ​ ​പ​രി​ഹാ​ര​മ​ല്ലാ​യി​രു​ന്നു​ ​മ​റി​ച്ച് ​പ​രി​ഹാ​സ​മാ​യി​രു​ന്നു​ ​മ​റു​പ​ടി.​ ​'​അ​വ​ർ​ ​ഹോ​സി​ട​ട്ടെ​"​ ,​​​ ​'​ ​ഉ​ച്ച​യ്‌​ക്ക് ​ഊ​ണി​നോ​പ്പം​ ​കു​ടി​ക്കു​ന്ന​ ​വെ​ള്ളം​ ​വീ​ട്ടി​ൽ​ ​പോ​യി​ ​ക​ള​ഞ്ഞാ​ൽ​ ​മ​തി​",​​​ ​'​ ​പെ​ണ്ണു​ങ്ങ​ൾ​ ​ക​ട​യി​ൽ​ ​വ​രു​ന്ന​ത് ​മൂ​ത്ര​മൊ​ഴി​ക്കാ​നാ​ണോ,​​​ ​ജോ​ലി​ക്കാ​ണോ​"ഇ​ങ്ങ​നെ​ ​പോ​കു​ന്ന​ ​മ​റു​പ​ടി​ക​ളാ​ണ് ​പ​ല​യി​ട​ത്തു​ ​നി​ന്നും​ ​ല​ഭി​ച്ച​ത്.​ ​ഇ​തി​നൊ​ക്കെ​ ​എ​തി​രേ​ ​‍​പ്ര​തി​ഷേ​ധി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​ഒ​ടു​വി​ൽ​ ​ കോ​ർ​പ്പ​റേ​ഷ​ൻ​ ​ര​ണ്ട് ​ഷീ​ ​ടോ​യ‌്ല​റ്റു​ക​ൾ​ ​അ​വി​ടെ​ ​സ്ഥാ​പി​ച്ചു.​ ​അ​താ​ണ് ​ആ​കെ​യു​ണ്ടാ​യ​ ​പ​രി​ഹാ​രം.​ ​തു​ട​ർ​ന്ന് ​സ്ത്രീ​ക​ൾ​ ​ത​ന്നെ​ ​ത​ങ്ങ​ൾ​ ​വെ​ള്ളം​ ​കു​ടി​ക്കും,​ ​മൂ​ത്ര​മൊ​ഴി​ക്കും​ ​അ​ങ്ങ​നെ​യൊ​രു​ ​തീ​രു​മാ​ന​മെ​ടു​ത്തു.​ ​അ​ത​വ​രു​ടെ​ ​അ​വ​കാ​ശ​മാ​യി​ ​കാ​ണാ​ൻ​ ​തു​ട​ങ്ങി.​ ​അ​താ​ണ് ​ശ​രി​ക്കും​ ​പെ​ൺ​കൂ​ട്ടി​ന്റെ​ ​വി​ജ​യം.​

മൂ​ത്ര​പ്പു​ര​ ​പോ​ലെ​ ​മ​റ്റൊ​രു​ ​അ​ത്യാ​വ​ശ്യ​ഘ​ട​ക​മാ​ണ് ​തൊ​ഴി​ലി​ട​ങ്ങ​ളി​ലെ​ ​ഇ​രി​പ്പി​ട​ങ്ങ​ളും.​ ​തൊ​ഴി​ലി​ട​ങ്ങ​ളി​ൽ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​ചു​റ്റു​പാ​ടു​ക​ൾ​ ​ഒ​രു​ക്കു​ക​ ​എ​ന്ന​ത് ​തൊ​ഴി​ലു​ട​മ​ക​ളു​ടെ​ ​ക​ട​മ​യാ​ണ്.​ ​അ​ത് ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​അ​വ​കാ​ശ​മാ​ണ്.​ ​ഇ​രി​പ്പ് ​സ​മ​ര​ത്തി​ലൂ​ടെ​ ​സ​ർ​ക്കാ​‌​ർ​ ​നി​യ​മം​ ​ഭേ​ദ​ഗ​തി​ ​ചെ​യ്യാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​നി​യ​മ​മ​നു​സ​രി​ച്ച് ​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​ ഇ​രി​ക്കാ​നു​ള്ള​ ​സൗ​ക​ര്യ​മൊ​രു​ക്കി​യി​ല്ലെ​ങ്കി​ൽ​ ​തൊ​ഴി​ലു​ട​മ​ ​വ​ൻ​പി​ഴ​ ​ഒ​ടു​ക്കേ​ണ്ടി​ ​വ​രും.​ ​ ഒ​രു​പാ​ട് ​തൊ​ഴി​ലു​ട​മ​ക​ൾ​ ​ഈ​ ​മാ​റ്റം​ ​പ്രാ​ബ​ല്യ​ത്തി​ൽ​ ​വ​രു​ത്തി​യി​ട്ടു​ണ്ട്.​ ​എ​ന്നാ​ലും​ ​അ​സം​ഘ​ടി​ത​ ​മേ​ഖ​ല​യി​ൽ​ ​പ​ണി​യെ​ടു​ക്കു​ന്ന​ ​എ​ല്ലാ​ ​തൊ​ഴി​ലാ​ളി​ക​ളും​ ​ഞ​ങ്ങ​ൾ​ക്ക് ​ഇ​രി​ക്കാ​ൻ​ ​ക​ഴി​യു​ന്നു​ണ്ട് ​എ​ന്ന് ​പ​റ​യു​ന്ന​ ​ഒ​രു​ ​ദി​വ​സ​മാ​ണ് ​ഇ​രി​പ്പു​സ​മ​ര​ത്തി​ന്റെ​ ​പൂ​ർ​ണ​മാ​യ​ ​വി​ജ​യം​ ​സാ​ദ്ധ്യ​മാ​കു​ന്ന​ത്.


അ​വ​കാ​ശ​ങ്ങ​ളി​ലെ​ ​തു​ല്യ​ത​ ​തു​ട​ങ്ങു​ന്ന​ത് ​അ​ടു​ക്ക​ള​യി​ൽ​ ​നി​ന്നാ​ണ്.​ ​സ്വാ​ത​ന്ത്ര്യ​വും​ ​സ​മ​ത്വ​വും​ ​പ​റ​യാ​ൻ​ ​വേ​ണ്ടി​ ​മാ​ത്ര​മു​ള്ള​ത​ല്ല​ ​പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ​ ​കൂ​ടി​യു​ള്ള​താ​ണ്.​ ​അ​തി​ന്റെ​ ​തു​ട​ക്കം​ ​സ്വ​ന്തം​ ​വീ​ട്ടി​ലെ​ ​അ​ടു​ക്ക​ള​യി​ൽ​ ​നി​ന്നാ​വ​ണം.​ ​എ​ട്ടു​ ​മ​ണി​ക്കൂ​ർ​ ​ജോ​ലി,​​​ ​എ​ട്ടു​ ​മ​ണി​ക്കൂ​ർ​ ​വി​ശ്ര​മം,​​​ ​എ​ട്ടു​ ​മ​ണി​ക്കൂ​ർ​ ​വി​നോ​ദം​ ​എ​ന്നു​ള്ള​ത് ​എ​ല്ലാ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ​വേ​ണ്ടി​യു​ള്ള​താ​ണ്.​അ​തി​ൽ​ ​സ്ത്രീ​യെ​ന്നോ​ ​പു​രു​ഷ​നെ​ന്നോ​ ​വി​വേ​ച​ന​മി​ല്ല.​ ​അ​ത് ​സ്ത്രീ​ക​ൾ​ക്കു​ ​കൂ​ടി​ ​സാ​ധ്യ​മാ​വ​ണ​മെ​ങ്കി​ൽ​ ​അ​ടു​ക്ക​ള​യി​ൽ​ ​നി​ന്നും​ ​തു​ല്യ​ത​ ​തു​ട​ങ്ങ​ണം.​ ​ഒ​രു​ ​വീ​ട്ടി​ലെ​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​ജോ​ലി​ക്ക് ​പോ​കു​ന്ന​വ​രും​ ​മ​ക്ക​ൾ​ ​പ​ഠി​ക്കു​ന്ന​വ​രും​ ​ആ​യാ​ലും​ ​വീ​ട്ടി​ലെ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​നാ​ലു​പേ​രു​ടേ​യും​ ​ക​ട​മ​യാ​ണ്.​ ​ഞ​ങ്ങ​ളു​ടെ​ ​വീ​ട്ടി​ലൊ​ക്കെ​ ​അ​ങ്ങ​നെ​യാ​ണ്.​ ​ ​ ​അ​ങ്ങ​നെ​യാ​ണ് ​സ​മ​ത്വം​ ​തു​ട​ങ്ങു​ന്ന​ത്.​ ​ഇ​പ്പോ​ഴും​ ​പ​ല​ ​തൊ​ഴി​ലി​ട​ങ്ങ​ളി​ലും​ ​സ്ത്രീ​യും​ ​പു​രു​ഷ​നും​ ​തു​ല്യ​ര​ല്ല.​സ്ത്രീ​ക​ളെ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​നി​യ​മ​ങ്ങ​ളെ​ ​കു​റി​ച്ച് ​സ്ത്രീ​ക​ൾ​ ​ത​ന്നെ​ ​ബോ​ധ​വ​തി​ക​ളാ​വ​ണം.​ ​ഓ​രോ​ ​സ്ത്രീ​ക്കും​ ​തോ​ന്ന​ണം​ ​‍​ഞാ​ൻ​ ​പു​രു​ഷ​ന് ​തു​ല്യ​യാ​ണ് ​എ​ന്ന്.​ ​അ​ത് ​യാ​ഥാ​ർ​ത്ഥ്യ​മാ​കാ​ത്തി​ട​ത്തോ​ളം​ ​ഇ​ത്ത​രം​ ​സ​മ​ര​ങ്ങ​ൾ​ ​തു​ട​രു​ക​ത​ന്നെ​ ​ചെ​യ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE