കുട്ടിക്കളിയും തട്ടിയെടുക്കാൻ

Sunday 10 February 2019 12:00 AM IST

cri

ഹാമിൽട്ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരം ഇന്ന് ഹാമിൽട്ടണിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരം. ഈ മത്സരം ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. ആദ്യ മത്സരത്തിൽ ജയിച്ച് മുൻതൂക്കം നേടിയ കിവികളെ ഓക്‌ലൻഡിൽ നടന്ന രണ്ടാം മത്സരത്തിൽ ഏഴു വിക്കറ്റിന് കീഴടക്കി പരമ്പര സമനിലയിൽ ആക്കിയതിന്റെ ആത്മ വിശ്വാസത്തിലാണ് രോഹിത് ശ‌ർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യ ഇന്നിറങ്ങുന്നത്.

നവംബറിൽ തുടങ്ങിയ ഡൗൺ അണ്ടർ പര്യടനത്തിൽ ഇതിന് മുമ്പ് കളിച്ച എല്ലാ പരമ്പരകളും ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. ആസ്ട്രേലിയക്കെതിരെ നടന്ന ട്വന്റി-20 പരമ്പര പങ്കുവച്ചു. ഇന്ന് മൂന്നാം ട്വന്റിയിലും വിജയക്കൊടി നാട്ടി പരമ്പര സ്വന്തമാക്കി ചരിത്രമെഴുതാനാണ് ടീം ഇന്ത്യയുടെ ശ്രമം. മറുവശത്ത് ഏകദിന പരമ്പര ഇന്ത്യയ്ക്ക് മുന്നിൽ അടിയറവ് വച്ച ന്യൂസിലൻഡിന് മുഖംരക്ഷിക്കാൻ ട്വന്റി-20 പരമ്പര സ്വന്തമാക്കിയേ തീരൂ. അതിനാൽ തന്നെ ഹാമിൽട്ടണിൽ തീപാറും പോരാട്ടമാണ് ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിക്കുന്നത്.

ജയിക്കാൻ ഇന്ത്യ

കഴിഞ്ഞ മത്സരത്തിൽ പുറത്തെടുത്ത മികച്ച പ്രകടനം ഇത്തവണയും ആവർത്തിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ടീം ഇന്ത്യ. എന്നാൽ ഹാമിൽട്ടണിൽ നടന്ന അവസാന മത്സരം ഇന്ത്യയ്ക്ക് അത്ര നല്ല ഓർമ്മയല്ല സമ്മാനിക്കുന്നത്. ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ 92 റൺസിന് ആൾഔട്ടായി ദയനീയ പരാജയം വഴങ്ങിയത് ഈ ഗ്രൗണ്ടിൽ ആയിരുന്നു. ആ നാണക്കേടുകൂടി രോഹിതിനും സംഘത്തിനും കഴുകിക്കളയേണ്ടതുണ്ട്. കഴിഞ്ഞ മത്സരത്തിൽ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ക്രുനാൽ പാണ്ഡ്യ ഇന്നും ടീമിൽ ഉണ്ടായേക്കും. ക്രുനാലിന്റെ സാന്നിധ്യം ബാറ്രിംഗ് നിരയുടെ കരുത്തും ആഴവും കൂട്ടുന്നുവെന്നതും ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്. അതേസമയം കുൽദീപ് പുറത്തിരിക്കാൻ സാധ്യതയുണ്ട്. കുൽദീപിനെ ഉൾപ്പെടുത്തി രണ്ട് റിസ്റ്റ് സ്പിന്നർമാരെ കളിപ്പിക്കാൻ തീരുമാനിച്ചാൽ ദിനേഷ് കാർത്തിക്ക് കളിച്ചേക്കില്ല.

സാധ്യതാ ടീം:രോഹിത്, ധവാൻ, പന്ത്, വിജയ്, ധോണി, ഹാർദ്ദിക്, ക്രുനാൽ, ഭുവനേശ്വർ, കുൽദീപ്, ഖലീൽ, ചഹാൽ.

കൊത്തിപ്പറക്കാൻ കിവീസ്

വില്യംസണും കൂട്ടർക്കും ഇത് അഭിമാന പോരാട്ടമാണ്. ഇന്ന് ജയിച്ചാലേ അവർക്ക് ട്വന്റി-20 പരമ്പരയെങ്കിലും സ്വന്തമാക്കാൻ കഴിയൂ. ഏറെ തല്ലുവാങ്ങിയ മുൻനിര പേസർ സ്കോട്ട് കുഗ്ലെയിഗനു പകരം ജയിംസ് നീഷം കളിച്ചേക്കും.നീഷാമിന്റെ സാന്നിധ്യം ബാറ്രിംഗ് നിരയേയും ശക്തമാക്കും. യുവ പസേർ ബ്ലെയർ ടിക്നർക്കും ഇന്ന് ആദ്യ ഇലവനിൽ അവസരം കിട്ടിയേക്കും.

സാധ്യതാ ടീം:സെയ്ഫർട്ട്, മൂൺറോ, വില്യംസൺ, ടെയ്‌ലർ, മിച്ചൽ,നീഷ, ഗ്രാൻഡ്ഹോമെ,സാന്റ്നർ, സൗത്തി, സോധി,സോധി,ടിക്നർ.

നോട്ട് ദ പോയിന്റ്

രോഹിത് ട്വന്റി-20യിൽ ഇതുവരെ 102 സിക്സുകൾ നേടിക്കഴിഞ്ഞു. ഇക്കാര്യത്തിൽ 103 സിക്സ് വീതം നേടിയ ക്രിസ് ഗെയ്ലും മാർട്ടിൻ ഗപ്‌ടിലും മാത്രമേ രോഹിതിന് മുമ്പിലുള്ളൂ.

ന്യൂസിലൻഡിൽ ഇന്ത്യ നേടുന്ന ആദ്യ ട്വന്റി-20 ജയമായിരുന്നു വെള്ളിയാഴ്ചത്തേത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
YOU MAY LIKE IN SPORTS