ദേശീയ പതാക നിലത്ത് മുട്ടാൻ അനുവദിച്ചില്ല,​ ആരാധകന്റെ കെെയ്യിൽ നിന്നും പിടിച്ചുവാങ്ങി,​ ധോണിക്ക് കെെയ്യടി

Sunday 10 February 2019 10:12 PM IST
ms-dhoni

ഹാമിൽട്ടൺ: ക്രിക്കറ്റ് ലോകത്ത് വേറിട്ട് നിൽക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്ര സിംഗ് ധോണി. മാന്യന്മാരുടെ കളി എന്നറിയപ്പെടുന്ന ക്രിക്കറ്റിൽ ഏറെ മാന്യത പുലർത്തുന്ന താരമാണ് ധോണി. ശനിയാഴ്ച ഹാമിൽട്ടണിൽ ന്യൂസീലൻഡിനെതിരായ മൂന്നാം ട്വെന്റി 20 മത്സരത്തിലെ ധോണിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വെെറലാകുന്നത്.

മത്സരം നടന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. മെെതാനത്ത് സുരക്ഷാ ജീവക്കാരുടെ കണ്ണുവെട്ടിച്ച് ഒരു ആരാധകൾ ഇന്ത്യയുടെ പതാകയുമായി ഒാടി വന്നു. വിക്കറ്രിന് പിന്നിൽ നിൽക്കുന്ന ധോണിയുടെ അടുത്തേക്കാണ് ആരാധകൻ ഒാടിയെത്തിയത്. ഉടനെ തന്നെ ധോണിയുടെ കാലിൽ കെട്ടിപ്പിടിച്ച് അനുഗ്രഹം വാങ്ങി. ധോണി ആദ്യമെന്ന് പേടിച്ചെങ്കിലും ആരാധകന്റെ കെെയ്യിലുള്ള പതാക നിലത്ത് മുട്ടാൻ അനുവദിക്കാരെ പിടിച്ചുവാങ്ങുകയാണ് ചെയ്തത്.

പതാക ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. അപ്പോഴേക്കും ആരാധകൻ ധോണിയുടെ കെെയ്യിൽ നിന്നും പതാക തിരിച്ചുവാങ്ങാതെ മെെതാനത്ത് നിന്നും ഗ്യാലറിയിലേക്ക് ഒാടി. ധോണിയുടെ ആ പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ വൻ അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരുക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
YOU MAY LIKE IN SPORTS