റൺവേയിൽ ഡ്രോണുകൾ,​ വിമാനത്താവളം അടച്ചിട്ടു,​ കുടുങ്ങിയത് ലക്ഷകണക്കിന് യാത്രക്കാർ

Thursday 20 December 2018 11:15 PM IST
gatwik-airport

ലണ്ടൻ: യു.കെയിലെ തിരക്കേറിയ ഗാറ്റ്‌വിക് വിമാനത്താവളത്തിലെ റൺവേക്ക് മുകളിൽ ഡ്രോണുകൾ പറന്നതിനേത്തുടർന്ന് വിമാനത്താവളം അടച്ചിട്ടു. ഇതിനെ തുടർന്ന് 1.2 ലക്ഷം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. കുടുങ്ങിയത്.

തീവ്രവാദ ഭീഷണിയില്ലെന്നും, എന്നാൽ മനപ്പൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ വേണ്ടിയാണ് ഡ്രോണുകൾ പറത്തിയതെന്നും സസെക്‌സ് പൊലീസ് വ്യക്തമാക്കി. യു.കെയിലെ തിരക്കേറിയ എട്ടാമത്തെ വിമാനത്താവളമാണ് ഗാറ്റ്‌വിക്. ഗാറ്റ്‌വികിലേക്കുള്ള മറ്റു വിമാനങ്ങളും വഴിതിരിച്ചുവിട്ടിട്ടുണ്ട്.

ബുധനാഴ്ച രാത്രി ഒമ്പത് മണിക്കാണ് റൺവേക്കു മുകളിൽ ഡ്രോണുകൾ പറക്കുന്നത് കണ്ടത്. ഉടൻ തന്നെ ടേക്ക് ഓഫിന് കാത്തുകിടന്ന വിമാനങ്ങളുടെ യാത്ര റദ്ദാക്കി വിമാനത്താവളം അടയ്ക്കുകയായിരുന്നു. . വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിക്ക് തുറന്നെങ്കിലും വീണ്ടും ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്താവളം അടച്ചു. ഇതിനെത്തുടർന്ന് മണിക്കൂറുകളോളം യാത്രക്കാർ വിമാനത്തിനകത്തും എയർപോർട്ടിലും കുടുങ്ങിയത്.

വ്യാഴാഴ്ച മാത്രം 760 ഫ്‌ളൈറ്റുകളാണ് വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തേണ്ടിയിരുന്നത്. സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമേ വിമാനത്താവളം തുറക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD