റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 ജൂലായ് 19 കർക്കടകം 3 ഞായറാഴ്ച. രാമായണ മാസം ദിനം 3. ( 29 നാഴിക 52 വിനാഴിക വരെ ഉത്രം നക്ഷത്രം ശേഷം അത്തം നക്ഷത്രം ) [ ഷഷ്ഠി തിഥി 53 നാഴിക 08 വിനാഴിക വരെ ] ( രാഹുകാലം 4.30 മണി മുതൽ 6 വരെ ).
അശ്വതി: കുടുംബത്തിലെ മുതിർന്നവർ എല്ലാ കാര്യങ്ങളിലും പിന്തുണയ്ക്കും. സാമൂഹികമായി സ്വയം ശ്രദ്ധാകേന്ദ്രമാകും. വ്യാപാര ലാഭം, വിദ്യാവിജയം. അപ്രതീക്ഷിതമായ നേട്ടങ്ങള്‍ക്കു സാദ്ധ്യത കാണുന്നു. തൊഴില്‍ രംഗത്ത് ഗുണാനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്.
ഭരണി: പങ്കാളിയുമായി സ്വകാര്യമായി സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. സാമൂഹിക പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കും. തൊഴില്‍ മേഖലയില്‍ നിന്നും നേട്ടം, കീര്‍ത്തി ലഭിക്കും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുന്നതിനു സാധിക്കുന്നതാണ്.
കാര്‍ത്തിക: പ്രണയബന്ധങ്ങളിൽ മാധുര്യം വർദ്ധിക്കും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ല. പഴയ കൂട്ടുകാരുമായി കൂടിക്കാഴ്ച നടത്താൻ യോഗമുണ്ട്. വിദ്യാവിജയം, ഈശ്വര ഭക്തി. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് അവസരമുണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കും.
രോഹിണി: കുടുംബാംഗങ്ങൾ സ്വന്തം ആഗ്രഹങ്ങൾ നിറവേറ്റാൻ പിന്തുണ നൽകും. സാമ്പത്തികമായി സ്വതന്ത്രരാകും. മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് ജീവിതത്തിൽ വിജയം നേടാൻ സഹായിക്കും. ഇഷ്ട മംഗല്ല്യയോഗം, ചുറ്റുപാടുകള്‍ അനുകൂലം.
മകയിരം: പുതിയ പ്രോജക്റ്റുകളിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കും, പരീക്ഷകളിലെ മികച്ച ഫലങ്ങൾ നല്ല ജോലി നേടാൻ സഹായിക്കും. സംഗതികള്‍ അനായാസം കൈവന്നുചേരും, നയതന്ത്രശാലി. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുന്നതിനു ശ്രമിക്കും.
തിരുവാതിര: അമിതമായ ആത്മവിശ്വാസം തൊഴിൽപരമായി ദോഷം ചെയ്തേക്കാം. ജോലിഭാരം കാരണം സമ്മർദ്ദം അനുഭവപ്പെടാം.
പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. അവിചാരിതമായ ചില തടസങ്ങളും ചില കാര്യങ്ങളില്‍ ഉണ്ടാകുന്നതിനു സാദ്ധ്യതയുണ്ട്.
പുണര്‍തം: മറ്റുള്ളവരുടെ സഹിക്കാനാവാത്ത വാക്കുകൾ അസ്വസ്ഥരാക്കും. സാമ്പത്തികമായി വരുമാനം വർദ്ധിപ്പിക്കാൻ കഠിനാധ്വാനം ചെയ്യേണ്ടി വരും. കുടുംബവുമായി അകല്‍ച്ച, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം.
പൂയം: കോടതി വ്യവഹാരങ്ങൾ മടുപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. തൊഴിൽ സ്ഥലത്ത് വലിയ പ്രശ്നങ്ങളെയും സമർത്ഥമായി നേരിടാൻ കഴിയും. കുടുംബാംഗങ്ങളുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. അകന്നു നിന്നവര്‍ അനുകൂലികളായി വരും സൂക്ഷിക്കുക.
ആയില്യം: സാമ്പത്തികമായി പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ട്. കുടുംബത്തിൽ സന്തോഷക്കുറവും സമാധാനക്കുറവും അനുഭവപ്പെടും. ആരോഗ്യ പ്രശ്നങ്ങളെയും അതിജീവിക്കേണ്ടതുണ്ട്. കുടുംബാംഗങ്ങളുടെ മോശം ആരോഗ്യം അസ്വസ്ഥരാക്കും. കര്‍മ്മ മണ്ഡലത്തില്‍ വിഷമതകൾ.
മകം: വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങൾ പരിഹരിച്ച് വിദ്യാർത്ഥികൾ ഗുണകരമായി മുമ്പോട്ട് പോകും. മാനസികനിലയില്‍ ശാന്തത, സ്ത്രീകള്‍ക്ക് അംഗീകാരം, രോഗശാന്തി. സഹപ്രവർത്തകരുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഗുണം ചെയ്യും. വസ്തുവാഹനാദികള്‍ വാങ്ങുന്നതിനു കഴിയും.
പൂരം: അശ്രദ്ധയും ആലോചനക്കുറവും കാരണം കര്‍മ്മത്തില്‍ പോരായ്മകള്‍ വരുന്നതിനു സാദ്ധ്യത. ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. വാഹനമോടിക്കുന്നവർ വളരെയധികം ശ്രദ്ധിക്കണം. ദാമ്പത്യത്തിൽ ചില വിഷമതകൾ ഉണ്ടാകാം എന്നാൽ പ്രണയ ജീവിതം മനോഹരം ആയിരിക്കും. ചെലവുകള്‍ വര്‍ദ്ധിക്കും, ഉദരരോഗം, ദൈവാധീനക്കുറവ്.
ഉത്രം: വളരെ അടുത്ത ഒരു വ്യക്തിയുടെ പെരുമാറ്റം വിഷമിപ്പിക്കാനിടയുണ്ട്. തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങളുണ്ടാകും. വ്യക്തിബന്ധത്തിലെ കെട്ടുറപ്പ് വര്‍ദ്ധിക്കും, വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് ഗുണം. കഠിനാദ്ധ്വാനത്തിന്റെ ഫലങ്ങൾ ലഭിക്കും.
അത്തം: വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനം കൊണ്ട് ടീച്ചർമാരുടെയും സീനിയർമാരുടെയും ഇഷ്ടം നേടാൻ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാദ്ധ്യതയുണ്ട്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നത് സന്തോഷം നൽകും. സ്ത്രീകള്‍ മൂലം ഗുണാനുഭവങ്ങള്‍, ശത്രു ഭയം മാറിക്കിട്ടും.
ചിത്തിര: കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. വിചാരിച്ചതുപോലെ കാര്യങ്ങൾ നടക്കണമെന്നില്ല. സാമ്പത്തിക നിക്ഷേപങ്ങൾ വേണ്ടത്ര നേട്ടം കൊണ്ടുവരില്ല. യാത്രകളിൽ വിഷമങ്ങൾ, വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം.
ചോതി: സാമ്പത്തിക നഷ്ടങ്ങള്‍ വരാനിടയുള്ളതിനാല്‍ വസ്തു-വാഹന ഇടപാടുകള്‍ സൂക്ഷിച്ചു നടത്തുക. സ്ത്രീകള്‍ പൊതുവെ വളരെ ശ്രദ്ധാപൂര്‍വ്വം എല്ലാ കാര്യങ്ങളും ചെയ്യേണ്ട സമയമാണ്. വീടു പണിയുന്നവര്‍ പാഴ്ചിലവുകള്‍ ഒഴിവാക്കുന്നതിനു ശ്രദ്ധിക്കുക.
വിശാഖം: ഗുണദോഷ സമാവസ്ഥയാണ് ഉള്ളത്. സാമ്പത്തികമായി ചില പ്രതികൂല സാഹചര്യങ്ങള്‍ അനുഭവപ്പെടാം. തൊഴില്‍ രംഗത്ത് ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാം. കര്‍മപുഷ്ടിയും യാത്രാവിജയവും, വസ്ത്രാഭരണാദി നേട്ടം.
അനിഴം: കച്ചവട രംഗത്തുള്ളവര്‍ക്ക് സാമ്പത്തികമേഖല വിപുലീകരിക്കുന്നതിനുള്ള അവസരമുണ്ടാകുന്നതാണ്. ഭാഗ്യഅനുഭവങ്ങള്‍, വിവാഹാദി മംഗള കര്‍മ്മങ്ങളിൽ പങ്കെടുക്കും. അന്യദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ കാണുന്നു.
കേട്ട: പുതിയ ജോലി ലഭിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് അനുകൂല സന്ദര്‍ഭം വന്നുചേരും. കച്ചവടക്കാര്‍ക്ക് വളരെ നേട്ടങ്ങള്‍ കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പുരോഗതി ഉണ്ടാകും. വാഹനഭാഗ്യം, പണമിടപാടുകളില്‍ നേട്ടം, അദ്ധ്യാപകര്‍ക്ക് അനുകൂല സമയം.
മൂലം: ഉദ്യോഗസ്ഥര്‍ക്ക് കര്‍മ്മ രംഗത്ത് ഗുണാനുഭവങ്ങള്‍ വന്നുചേരാം. സ്ത്രീകള്‍ക്ക് അഭീഷ്ടസിദ്ധി ഉണ്ടാകുന്നതാണ്. ദീര്‍ഘകാലമായി മനസില്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പില്‍ വരുന്നതാണ്. ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും, കുടുബസുഖം.
പൂരാടം: വിദ്യാര്‍ത്ഥികള്‍ക്ക് പഠന പുരോഗതി ഉണ്ടാകുന്നതിനു സാദ്ധ്യതയുണ്ട്. വിവാഹ ആലോചനകളില്‍ തീരുമാനം ഉണ്ടാകുന്നതിനു സാദ്ധ്യത. പൊതുവെ ഗുണകരമായ മാറ്റങ്ങളുടെ സമയമാണ്, ബിസിനസില്‍ പുരോഗതി, ജീവിതത്തില്‍ മുന്നേറണമെന്നു മോഹം ജനിക്കും.
ഉത്രാടം: കലാകാരികള്‍ക്ക് അസുലഭ നേട്ടങ്ങള്‍ ഉണ്ടാകാം. വസ്തുവാഹനാദികള്‍ വാങ്ങുന്നതിനു കഴിയും. സ്ത്രീകള്‍ക്ക് അഭീഷ്ടസിദ്ധി ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് കര്‍മ്മ രംഗത്ത് ഗുണാനുഭവങ്ങള്‍ ഉണ്ടാകും. അധികാരപ്രാപ്തി, ഔഷധസേവ നിര്‍ത്താന്‍ സാധിക്കും.
തിരുവോണം: സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് ഉയര്‍ച്ച ഉണ്ടാകും. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ കാണുന്നു. സാമ്പത്തികപുരോഗതി കൈവരിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് പലര്‍ക്കും അവസരമുണ്ടാകുന്നതിനു സാദ്ധ്യത. പൂർവിക സ്വത്ത് ലഭിക്കും, സ്വസ്ഥതയും സമാധാനവും.
അവിട്ടം: തൊഴില്‍ രംഗത്ത് പ്രതികൂലമായ ചില സാഹചര്യങ്ങള്‍ കാണുന്നു. സാമ്പത്തിക നഷ്ടങ്ങള്‍ അനുഭവപ്പെടുന്നതിനിടയുണ്ട്. യാത്രാക്ലേശം, അലച്ചില്‍ ഇവ അനുഭവപ്പെട്ടേക്കാം. യാത്രയില്‍ ബുദ്ധിമുട്ടുകളും ധനനഷ്ടവും, കുടുംബ കലഹം. ഗൃഹനിര്‍മ്മാണ കാര്യങ്ങളിലും ചില തടസ്സങ്ങളൊക്കെ ഉണ്ടാകുന്നതിനു സാദ്ധ്യത കാണുന്നു.
ചതയം: വിവാഹാദി കാര്യങ്ങളില്‍ കാലതാമസമനുഭവപ്പെടാം. കലാരംഗത്തുള്ളവര്‍ വളരെ ശ്രദ്ധ പാലിക്കുക. ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നേറുന്നതിനു തടസങ്ങള്‍ വരാം. വിലപിടിച്ച വസ്തുക്കളും രേഖകളും നഷ്ടപെടും,കടങ്ങള്‍ പ്രശ്നമാകും.
പൂരുരുട്ടാതി: കച്ചവടക്കാര്‍ക്ക് പലവിധ തടസങ്ങളും അനുഭവപ്പെടാം. സാമ്പത്തിക നഷ്ടങ്ങള്‍ക്കു സാദ്ധ്യത കാണുന്നു. ഉദ്യോഗസ്ഥരും തീരുമാനമെടുക്കുമ്പോള്‍ വളരെ ചിന്തിച്ചു ചെയ്യണം. ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം.
ഉത്തൃട്ടാതി: സന്താന വിഷയത്തില്‍ തൃപ്തി അനുഭവപ്പെടും. അനുകൂലമായ മാറ്റങ്ങള്‍ കര്‍മ്മരംഗത്ത് വന്നു ചേരുന്നതാണ്. പുതിയ ജോലി ലഭിക്കുന്നതിനു സാദ്ധ്യത. സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതാണ്. എതിരാളികളുടെ വിമര്‍ശനത്തെ മറികടക്കാനാകും, ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.
രേവതി: കര്‍മ്മ രംഗത്ത് പ്രതികൂല ചില സാഹചര്യങ്ങള്‍ അനുഭവപ്പെടുന്നതിനു സാദ്ധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ധനനഷ്ടസാദ്ധ്യതകള്‍ കാണുന്നുണ്ട്. സ്വന്തം പ്രവര്‍ത്തികള്‍ മൂലം അസ്വസ്ഥതകള്‍, ധനപരമായ കാര്യങ്ങളില്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും.
You are likely to receive strong support from elders in the family and gain social recognition. There are favorable prospects for business profits and academic success. Unexpected gains are possible, and your professional life is likely to bring positive experiences and rewarding opportunities.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |