SignIn
Kerala Kaumudi Online
Friday, 24 July 2026 10.58 AM IST

'മാനസികമായി പരിഹസിക്കാന്‍ കിടപ്പറ ദൃശ്യങ്ങള്‍ ഉപയോഗിച്ചു' സെക്‌സ് ടേപ് വിവാദത്തെക്കുറിച്ച് നടി രഞ്ജിത

READ ENGLISH VERSION
ranjitha

മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് കന്നഡ നടി രഞ്ജിത. 2010ല്‍ നിത്യാനന്ദയുടെ കൂടെയുള്ള നടിയുടെ കിടപ്പറ ദൃശ്യങ്ങള്‍ പുറത്ത് വന്നത് വലിയ സംഭവവികാസമായിരുന്നു. ഈ ദൃശ്യങ്ങള്‍ സഹിതം ഒരു തമിഴ് ചാനല്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ദൃശ്യത്തിലുള്ളത് താനല്ലെന്നാണ് നടി അന്ന് വാദിച്ചത്. ചാനലിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദൃശ്യങ്ങളിലുള്ളത് രഞ്ജിതയും നിത്യാനന്ദയും തന്നെയാണെന്ന് പിന്നീട് വ്യക്തമായിരുന്നു.

പിന്നീട് നടി നിത്യാനന്ദയുടെ കീഴില്‍ സന്ന്യാസം സ്വീകരിക്കുകയും ഇരുവരും ഒരുമിച്ച് പങ്കാളികളായി താമസിക്കുകയുമാണ്. മാത്രവുമല്ല സ്വയം പ്രഖ്യാപിത ഹിന്ദു രാഷ്ട്രമായ കൈലാസത്തിന്റെ പ്രധാനമന്ത്രി എന്ന പദവി വഹിക്കുകയാണ് നടിയിപ്പോള്‍. അന്നത്തെ സംഭവങ്ങളെക്കുറിച്ച് പിന്നീട് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി മനസ്സ് തുറന്നിരുന്നു. സെക്‌സ് ടേപ്പ് ഉപയോഗിച്ച് മാദ്ധ്യമങ്ങള്‍ തന്റെ മാനത്തെ പോലും പരിഹസിക്കുകയായിരുന്നുവെന്നാണ് നടി പറഞ്ഞത്.

താന്‍ ഒരു സാധാരണക്കാരിയായ വീട്ടമ്മയാണെന്നും ധനികയല്ലെന്നും അവര്‍ പറഞ്ഞിരുന്നു. തന്റെ പിതാവിനോ കുടുംബത്തിനോ ബിസിനസ് പാരമ്പര്യമില്ലെന്നും അവര്‍ പറഞ്ഞു. അന്നത്തെ സംഭവങ്ങളില്‍ നിന്ന് പുറത്ത് വരാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു. ആത്മഹത്യ ചെയ്യാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ കുടുംബത്തിലെ പ്രായമായവരെ ഉള്‍പ്പെടെ സംരക്ഷിക്കാന്‍ താനല്ലാതെ മറ്റാരുമില്ലാത്തതിനാല്‍ പിടിച്ചുനില്‍ക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.

ആ സംഭവം ജീവിതത്തില്‍ ഉണ്ടാക്കിയ വേദന അസഹനീയമാണ്. അതിന്റെ പേരില്‍ ഭര്‍ത്താവും എന്നില്‍ നിന്ന് പിരിഞ്ഞു. എനിക്ക് സംഭവിച്ചത് അദ്ദേഹത്തിന് ഒട്ടും സഹിക്കാനായില്ല. എല്ലാത്തിനും ഒരു പരിധിയുണ്ട്. ചെറുപ്പം മുതലേ ദൈവത്തോടും ആത്മീയതയോടും വലിയ അടുപ്പമായിരുന്നു. ഇന്നും ഞാനത് പിന്തുടരുന്നു. ഇനിയുള്ള കാലം നിത്യാനന്ദയുടെ ശിഷ്യയായി തുടരുമെന്നും നടി മുമ്പ് പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY