SignIn
Kerala Kaumudi Online
Thursday, 22 October 2026 7.22 AM IST

സുന്ദരിയായ ആച്ചിഅമ്മ

janvi

രാം ചരൺ നായകനായ പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി'യിൽ നായിക ജാൻവി കപൂറിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ആച്ചി അമ്മ എന്ന കഥാപാത്രത്തെയാണ് ജാൻവി അവതരിപ്പിക്കുന്നത്. വളരെ ബോൾഡ് ആയ കഥാപാത്രമാണ് ജാൻവി അവതരിപ്പിക്കുന്നത് എന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. ദേശീയ അവാർഡ് ജേതാവ് കൂടിയായ ബുചി ബാബു സന സംവിധാനം ചെയ്യുന്ന പെദ്ധി രാം ചരണിന്റെ ജന്മദിനമായ മാർച്ച് 27ന് റിലീസ് ചെയ്യും. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും പ്രധാന വേഷത്തിൽ എത്തുന്നു. ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. എ.ആർ റഹ്മാൻ സംഗീതം പകരുന്നു. ബ്രഹ്മാണ്ഡ ക്യാൻവാസിൽ ഒരുക്കുന്ന ചിത്രത്തിലൂടെ രാം ചരണിനെ ഇതുവരെ പ്രേക്ഷകർ കാണാത്ത മാസ് അവതാരമായി എത്തിക്കാൻ ആണ് സംവിധായകൻ ബുചി ബാബു സന ശ്രമിക്കുന്നത്. കോ പ്രൊഡ്യൂസർ: ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വി.വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം: രത്നവേലു, എഡിറ്റർ: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, പി.ആർ.ഒ: ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY