SignIn
Kerala Kaumudi Online
Saturday, 24 October 2026 2.50 AM IST

ചേലക്കരയിൽ കാറിൽ നിന്ന് 19.70 ലക്ഷം പിടികൂടി

photo-

ചെറുതുരുത്തി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജക മണ്ഡലത്തിൽപ്പെട്ട ചെറുതുരുത്തിയിൽ കാറിൽ രേഖകളില്ലാതെ കൊണ്ടുവന്ന 19.70 ലക്ഷം രൂപ പിടി കൂടി. വള്ളത്തോൾനഗർ കേരള കലാമണ്ഡലത്തിന് സമീപം ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് കുളപ്പുള്ളിയിൽ ചന്ദ്ര ഓട്ടോമൊബൈൽസ് വർക്ക് ഷോപ്പ് നടത്തുന്ന കുളപ്പുള്ളി ചുള്ളിപ്പറമ്പ് വീട്ടിൽ ജയന്റെ കിയ കാറിൽ നിന്നും ഇലക്‌ഷൻ സ്‌ക്വാഡ് പണം പിടി കൂടിയത്. മകൻ ജയകൃഷ്ണൻ, ഡ്രൈവർ രാമചന്ദ്രൻ എന്നിവർ വാഹനത്തിലുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം കനറാബാങ്ക് കുളപ്പുള്ളി ശാഖയിൽ നിന്നും 25 ലക്ഷം രൂപ പിൻവലിച്ചതിന്റെ രേഖകൾ ഇവരുടെ കൈവശം ഉണ്ടായിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ പണം എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ 19.70 ലക്ഷം രൂപയാണ് കണ്ടെത്തിയത്. തന്റെ വീട്ടുപണിക്ക് ആവശ്യമായ ടൈൽസ് അടക്കമുള്ള സാധനങ്ങൾ വാങ്ങുന്നതിന് പോകുകയാണെന്ന് ജയൻ അന്വേഷണസംഘത്തെ അറിയിച്ചു. ബാക്കി 5.3 ലക്ഷം എന്തു ചെയ്തുവെന്ന് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. കാറിന് പിന്നിൽ സൂക്ഷിച്ച ബാഗിൽ നിന്നാണ് പണം പിടിച്ചെടുത്തത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും.

കെ. അർജുന്റെ നേതൃത്വത്തിലുള്ള ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ അന്വേഷണ സംഘമാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഡെപ്യൂട്ടി കളക്ടർ എൻ. ബാലസുബ്രഹ്മണ്യൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തളിക്കുളം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ റെജി കുമാറിന്റെ നേതൃത്വത്തിലുള്ള ഇല‌ക്‌ഷൻ സ്‌ക്വാഡായ സ്റ്റേറ്റ് സർവയലൻസ് ടീമാണ് പണം പിടികൂടിയത്.

 സി.​സി.​ ​ജ​യ​ന്റെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് അ​ഞ്ച് ​ല​ക്ഷം​ ​പി​ടി​ച്ചെ​ടു​ത്തു

ചേ​ല​ക്ക​ര​യി​ലെ​ ​ചെ​റു​തു​രു​ത്തി​യി​ൽ​ ​കാ​റി​ൽ​ ​നി​ന്ന് 19.70​ ​ല​ക്ഷം​ ​രൂ​പ​ ​ക​ണ്ടെ​ത്തി​യ​തി​ന് ​പി​ന്നാ​ലെ​ ​കു​ള​പ്പു​ള്ളി​ ​സ്വ​ദേ​ശി​ ​സി.​സി.​ജ​യ​ന്റെ​ ​വീ​ട്ടി​ലും​ ​ആ​ദാ​യ​ ​നി​കു​തി​ ​വ​കു​പ്പ് ​ഇ​ന്ന​ലെ​ ​റെ​യ്ഡ് ​ന​ട​ത്തി.​ ​പ​രി​ശോ​ധ​ന​യി​ൽ​ ​അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ര​ണ്ടി​ട​ത്തു​നി​ന്നാ​യി​ 24.70​ ​ല​ക്ഷം​ ​രൂ​പ​ ​സി.​സി.​ ​ജ​യ​നി​ൽ​ ​നി​ന്ന് ​പി​ടി​ച്ചെ​ടു​ത്തു. തി​ര​ഞ്ഞെ​ടു​പ്പ് ​നി​രീ​ക്ഷ​ക​രും,​ ​ആ​ദാ​യ​ ​നി​കു​തി​ ​വ​കു​പ്പും​ ​പൊ​ലീ​സും​ ​ചേ​ർ​ന്ന് ​വൈ​കി​ട്ട് ​തു​ട​ങ്ങി​യ​ ​പ​രി​ശോ​ധ​ന​ ​മ​ണി​ക്കൂ​റു​ക​ൾ​ ​നീ​ണ്ടു.​ ​കു​ള​പ്പു​ള്ളി​യി​ലെ​ ​വ​ർ​ക്ക്‌​ഷോ​പ്പു​ട​മ​യും​ ​ഓ​ട്ടോ​മൊ​ബൈ​ൽ​സ് ​വ​ർ​ക്ക്‌​ഷോ​പ്പ് ​അ​സോ​സി​യേ​ഷ​ൻ​ ​പാ​ല​ക്കാ​ട് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യു​മാ​ണ് ​സി.​സി.​ ​ജ​യ​ൻ.​ ​പ​ണം​ ​ബാ​ങ്കി​ൽ​ ​നി​ന്ന് ​പി​ൻ​വ​ലി​ച്ച​താ​ണെ​ന്നും,​ ​വീ​ടു​പ​ണി​യു​ടെ​ ​ആ​വ​ശ്യാ​ർ​ത്ഥം​ ​എ​ടു​ത്ത​താ​ണെ​ന്നു​മാ​ണ് ​സി.​സി.​ജ​യ​ൻ​ ​ആ​ദാ​യ​ ​നി​കു​തി​ ​വ​കു​പ്പി​ന് ​ന​ൽ​കി​യ​ ​മൊ​ഴി.​ ​ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ​വീ​ട്ടി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BLACKMONEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA