SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

ഇടുക്കിയിൽ ഇ​ഞ്ചോ​ട​ഞ്ച്

ddd

തൊടുപുഴ: ഇടുക്കി ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. തോട്ടം മേഖലയായ ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട് മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം ഗണ്യമായി കൂടിയിട്ടുണ്ട്. തമിഴ്നാട്ടിലും കേരളത്തിലും വോട്ടുള്ളവ‌രുണ്ടെന്ന ആക്ഷേപം നിരന്തരം കേൾക്കുന്ന മണ്ഡലങ്ങളാണിത്. രണ്ട് പതിറ്റാണ്ടായി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈയുള്ള ഇടുക്കിയിൽ പോളിംഗ് കൂടിയത് ആരെ തുണയ്ക്കുമെന്നാണ് മുന്നണികളുടെ ആശങ്ക.

കഴിഞ്ഞ നാല് ടേമുകളിലായി കോൺഗ്രസിന് ഒരു എം.എൽ.എ പോലും ഇടുക്കിയിലില്ല. നിലവിൽ തൊടുപുഴയൊഴിച്ച് മറ്റ് നാല് മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. ഈ മേൽക്കൈ നഷ്ടമാകാതിരിക്കാനാനുള്ള തീവ്ര ശ്രമത്തിലാണ് ഇടതുപക്ഷമെങ്കിലും ഭരണവിരുദ്ധ തരംഗമുണ്ടെങ്കിൽ അഞ്ച് സീറ്റും യു.ഡി.എഫിന് നേടാനാകും. എന്നാൽ ഏത് തരംഗത്തിലും അടിപതറാത്ത ഇടത് കോട്ടകളാണ് ഉടുമ്പഞ്ചോലയും ദേവികുളവും. പീരുമേട്, ഇടുക്കി എന്നീ മണ്ഡലങ്ങളിൽ പ്രവചനീതമായ മത്സരമായിരുന്നു. ആര് ജയിച്ചാലും അയ്യായിരത്തിൽ താഴെയാകും ഭൂരിപക്ഷമെന്ന് ഉറപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DDD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA