SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

സി.പി.ഐയിലെ നാല് മന്ത്രിമാർക്കും അവസരം

2019-loksabha-election

തിരുവനന്തപുരം; 20 ശതമാനം സ്ത്രീ പ്രാതിനിധ്യത്തോടെ 25 സീറ്റിലെയും സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് സി.പി.ഐ .നിലവിലെ നാല് മന്ത്രിമാരും മത്സരം രംഗത്തുണ്ട്. മഞ്ചേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വി.എം. മുസ്തഫയും തൃശൂരിൽ കവി ആലങ്കോട് ലീലാകൃഷ്ണനും മത്സരിക്കും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടു

പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പട്ടിക പ്രഖ്യാപിച്ചത്.
ഒല്ലൂരിൽ കെ. രാജൻ, ചേർത്തലയിൽ പി. പ്രസാദ് ,ചടയമംഗലത്ത് ജെ. ചിഞ്ചുറാണി, നെടുമങ്ങാട് ജി.ആർ. അനിൽ എന്നിവർക്ക് വീണ്ടും അവസരം നൽകിയിട്ടുണ്ട്. നിലവിലെ കയ്പമംഗലം എം.എൽ.എ ഇ.ടി. ടൈസൺ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പറവൂരിൽ നേരിടും. പട്ടികയിൽ 17 പേർ പുതുമുഖങ്ങളാണ്.

മറ്റ് സ്ഥാനാർത്ഥികൾ :കാഞ്ഞങ്ങാട് – അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ,നാദാപുരം – അഡ്വ.പി.വസന്തം, തിരൂരങ്ങാടി – അജിത് കൊളാടി, ഏറനാട് – അഡ്വ. ഷെഫീർ കിഴിശ്ശേരി,
പട്ടാമ്പി – മുഹമ്മദ് മുഹ്‌സിൻ,മണ്ണാർക്കാട് – മൻസിൽ അബൂബക്കർ, നാട്ടിക – ഗീതാ ഗോപി,കൈപ്പമംഗലം – കെ.കെ. വത്സരാജ്, കൊടുങ്ങല്ലൂർ – വി.ആർ. സുനിൽകുമാർ, മൂവാറ്റുപുഴ – എൻ. അരുൺ, ഹരിപ്പാട് – ടി.ടി. ജിസ്‌മോൻ,വൈക്കം – പി. പ്രദീപ്,പീരുമേട് – കെ. സലിംകുമാർ,അടൂർ – പ്രിജി കണ്ണൻ,പുനലൂർ – അജയപ്രസാദ്. സി, കരുനാഗപ്പള്ളി – അഡ്വ. എം.എസ് താര, ചാത്തന്നൂർ – അഡ്വ. ആർ. രാജേന്ദ്രൻ,ചിറയിൻകീഴ് – മനോജ് ബി. ഇടമന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA