SignIn
Kerala Kaumudi Online
Saturday, 24 October 2026 12.47 PM IST

ജുഡി. അന്വേഷണം നടത്തണം: എ.ഐ.വൈ.എഫ്

aiyf

കൊച്ചി: പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ മാറ്റിനിറുത്തി ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ, പ്രസിഡന്റ് എൻ.അരുൺ എന്നിവർ ആവശ്യപ്പെട്ടു.

ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയതും തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ആസൂത്രിത നീക്കങ്ങളും സംശയകരമാണ്. പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളും ആർ.എസ്.എസ് നേതൃത്വത്തിന്റെയും പൊലീസ് ഉദ്യോഗസ്ഥരുടെയും പങ്കും അന്വേഷിക്കണം. വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൊലീസിലെ ക്രിമിനൽവത്കരണത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണം. ആർ.എസ്.എസിനെക്കുറിച്ചുള്ള സ്‌പീക്കർ എ.എൻ. ഷംസീറിന്റെ പ്രസ്‌താവന അനുചിതമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIYF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA