SignIn
Kerala Kaumudi Online
Saturday, 24 October 2026 12.47 PM IST

വിദ്യാർത്ഥിയെ മദ്യംനൽകി പീഡിപ്പിച്ച അദ്ധ്യാപകൻ റിമാൻഡിൽ

p

പാലക്കാട്: സ്‌കൂൾ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അദ്ധ്യാപകൻ പിടിയിൽ. മലമ്പുഴയിലുള്ള യു.പി സ്‌കൂളിലെ അദ്ധ്യാപകനായ അനിലാണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ നവംബർ 29നാണ് സംഭവം.എസ്.സി വിഭാഗത്തിൽപെട്ട ആറാം ക്ലാസുകാരനെ ക്വാർട്ടേഴ്സിൽ വെച്ചാണ് മദ്യം നൽകി പീഡിപ്പിച്ചത്.സ്കൂൾ അധികൃതർ പീഡനവിവരം പൊലീസിനെ അറിയിച്ചിരുന്നില്ല. വിദ്യാർത്ഥി സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് അദ്ധ്യാപകൻ പിടിയിലായത്. പ്രതിയെ മലമ്പുഴ പൊലീസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA