SignIn
Kerala Kaumudi Online
Saturday, 24 October 2026 12.46 PM IST

പി.ജി.മെഡിക്കൽ പ്രവേശനം

a

തിരുവനന്തപുരം:പി.ജി മെഡിക്കൽ കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനായി സമർപ്പിച്ച അപേക്ഷകളിലും അനുബന്ധരേഖകളിലും ന്യൂനതകളുള്ള അപേക്ഷകരുടെ ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. സാമുദായിക സംവരണത്തിനായി സമർപ്പിച്ചിട്ടുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുകളിലാണ് ഏറ്റവും കൂടുതൽ പിഴവ്. ‘സംസ്ഥാന വിദ്യാഭ്യാസ ആവശ്യത്തിനായി’ വില്ലേജ് ഓഫീസർ നൽകുന്ന നോൺക്രീമിലയർ സർട്ടിഫിക്കറ്റാണ് അപ്‌ലോഡ് ചെയ്യേണ്ടത്. നേറ്റിവിറ്റി,മൈനോറിറ്റി,വരുമാനം തുടങ്ങിയ സർട്ടിഫിക്കറ്റുകളിലും അപാകതകൾ കണ്ടെത്തിയിട്ടുണ്ട്. അപാകതകൾ പരിഹരിക്കുന്നതിന്‌ www.cee.kerala.gov.inലെ ‘PG Medical 2025-Candidate Portal’-ൽ ലോഗിൻ ചെയ്ത് ‘Memo Details’ എന്ന മെനുവിലൂടെ ഇന്ന് വൈകിട്ട് 5 വരെ പിഴവുകൾ പരിഹരിക്കാം. ഹെൽപ് ലൈൻ:0471 – 2332120, 2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA