
ഡോ.ടി.പി. സേതുമാധവൻ
ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് (JNCASR) ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഡീംഡ് യൂണിവേഴ്‌സിറ്റി കൂടിയാണിത്.
ഗവേഷണ പ്രോഗ്രാമുകളിൽ പി.എച്ച്ഡി/എം.എസ് (റിസർച്ച്)/എം.എസ് (എൻജി.) എന്നിവ ഉൾപ്പെടുന്നു. സയൻസിൽ ബിരുദാനന്തര പഠനം, ബി.ടെക്ക് എന്നിവ 55ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് GATE / JEST/ GPAT/ UGC - JRF/ CSIR-JRF/ ICMR -JRF/ DBT-JRF/ INSPIRE-JR എന്നിവയിൽ യോഗ്യതയുണ്ടെങ്കിൽ അപേക്ഷിക്കാം. മാസ്റ്റർ ഒഫ് സയൻസ് ഇൻ കെമിസ്ട്രി, ഇന്റർഡിസിപ്ലിനറി ബയോസയൻസസ്, ഇന്റഗ്രേറ്റഡ് പി.എച്ച്ഡി,പി.ജി ഡിപ്ലോമ ഇൻ മെറ്റീരിയൽസ് സയൻസ് പ്രോഗ്രാമുകളുമുണ്ട്. അപേക്ഷ ഓൺലൈനായി ഏപ്രിൽ 10നകം സമർപ്പിക്കാം.www.jncasr.ac.in/ admission
ബിറ്റ്‌സ് ബി.ബി.എ
ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് സയൻസ്( BITS) പിലാനി,ദുബായ് ക്യാമ്പസുകളിൽ ബാച്ച്ലർ ഒഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ ബി.ബി.എ ഓണേഴ്‌സ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ബിസിനസ് അനലിറ്റിക്‌സ്,ഫിനാൻസ്,മാർക്കറ്റിംഗ്, ഓപ്പറേഷൻസ് & സപ്ലൈ ചെയിൻ എന്നിവയിൽ പ്രോഗ്രാമുകളുണ്ട്. മൈനർ വിഷയങ്ങളിൽ ഡാറ്റ സയൻസ്, ഫിലിം & മീഡിയ, കമ്പ്യൂട്ടിംഗ് & ഇന്റലിജൻസ്, പബ്ലിക് പോളിസി എന്നിവയുണ്ട്. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. മാർച്ച് 31വരെ ഓൺലൈനായി അപേക്ഷിക്കാം. www.bits-pilani.
വേൾഡ് റെപ്യുട്ടേഷൻ റാങ്കിംഗ്
2025ലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് റെപ്യുട്ടേഷൻ റാങ്കിംഗിൽ ഹാർവാർഡ് സർവകലാശാല കഴിഞ്ഞ 14വർഷങ്ങളായി ആദ്യ സ്ഥാനത്ത് തുടരുന്നു. എം.ഐ.ടി.(MIT), ഒക്‌സ്‌ഫോർഡ് സർവകലാശാലകളാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനത്ത്. ബ്രിഡ്ജ് സർവകലാശാലയും സ്റ്റാൻഫോർഡ് സർവകലാശാലയും സംയുക്തമായി നാലാം സ്ഥാനത്താണ്. ഏഷ്യയിൽ നിന്ന് ചൈനയിലെ സിംഗ്വാ സർവകലാശാല (Tsinghua University) എട്ടാം സ്ഥാനത്തും ജപ്പാനിലെ ടോക്യോ സർവകലാശാല പത്താം സ്ഥാനത്തുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |