SignIn
Kerala Kaumudi Online
Saturday, 24 October 2026 12.47 PM IST

വത്സൻ തില്ലങ്കേരിയെ എ.ഡി.ജി.പി കണ്ടെന്ന് സി.പി.ഐ നേതാവ്

g

കൽപ്പറ്റ: എ.ഡി.ജി.പി എം.ആർ.അജിത്കുമാറും ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയും ആഗസ്റ്റ് നാലിന് വയനാട്ടിൽ ചർച്ച നടത്തിയെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു. കൽപ്പറ്റ സിവിൽ സ്റ്റേഷനു സമീപത്തെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു നാലു മണിക്കൂറോളം നീണ്ട ചർച്ച. ഇക്കാര്യം അന്നുതന്നെ പാർട്ടി സംസ്ഥാന കമ്മിറ്റിയെ താൻ അറിയിച്ചിരുന്നു. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് രക്ഷാപ്രവർത്തകർക്കുള്ള ഭക്ഷണ വിതരണത്തിൽ പൊലീസ് ഇടപെട്ടത് ഈ ചർച്ചയ്ക്ക് ശേഷമാണെന്ന് കരുതുന്നതായും ബാബു പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ സന്നദ്ധപ്രവർത്തകർക്കുള്ള ഭക്ഷണവിതരണത്തിൽ പൊലീസ് ഇടപെട്ടതും പിന്നീടുണ്ടായ വിവാദത്തിലും സി.പി.ഐ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA