
കൊച്ചി: കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതിയായ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ആർ. അഭിരാജിനെ എസ്.എഫ്.ഐ പുറത്താക്കി. കഴിഞ്ഞദിവസം ചേർന്ന യൂണിറ്റ് സമ്മേളനത്തിൽ അഭിരാജിനെതിരെ നടപടിയെടുത്തതായി എസ്.എഫ്.ഐ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേസിൽ അറസ്റ്റിലായ മൂന്ന് പേർ കെ.എസ്.യു നേതാക്കളാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് എസ്.എഫ്.ഐക്കതിരെ നടത്തിയ ആരോപണങ്ങൾ അവജ്ഞയോടെ തള്ളുന്നു. കഞ്ചാവ് വേട്ടയിൽ മാദ്ധ്യമങ്ങൾ പക്ഷപാതപരമായി വാർത്തകൾ നൽകി. എസ്.എഫ്.ഐയെ ബോധപൂർവം ആക്രമിക്കാനുള്ള ആയുധമായി സംഭവത്തെ ഉപയോഗിച്ചെന്നും സഞ്ജീവ് ആരോപിച്ചു.
കഞ്ചാവ് കേസിൽ ഉൾപ്പെട്ട കെ.എസ്.യു നേതാക്കളുടെ ചിത്രങ്ങളും എസ്.എഫ്.ഐ നേതാക്കൾ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |