
കൊച്ചി: പൊലീസിന്റെയും എക്സൈസിന്റെയും പിടിവീഴാതിരിക്കാൻ കോഡ് ഭാഷയിലാണ് ലഹരിക്കച്ചവടം. വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് ഇടപാടുകൾ. എം.ഡി.എം.എ ഉണ്ടോയെന്ന് ചോദിച്ചാൽ അയാളെ ഉടനെ പുറത്താക്കുമത്രേ!
ഒരു ലഹരിക്കേസിൽ എക്സൈസ് പിടികൂടിയ പ്രതിയുടെ വാട്സ്ആപ്പിലേക്ക് തുരുതുരാ മെസേജ് വരുന്നത് കണ്ടാണ് മൊബൈൽ പരിശോധിച്ചത്. 'ജോമോൻ ഓണായോ" എന്നായിരുന്നു എല്ലാ മെസേജും. ചോദ്യംചെയ്തപ്പോഴാണ് എം.ഡി.എം.എയ്ക്കുള്ള രഹസ്യകോഡാണെന്ന് പ്രതി തുറന്നുപറഞ്ഞത്!
മറ്റു ചില കോഡുകൾ
# ജപ്പാൻ ജി: ബ്രൗൺ നിറമുള്ള വീര്യംകൂടിയ എം.ഡി.എം.എ
# മോളി: എം.ഡി.എം.എ എക്സ്റ്റസി പിൽസ്
# ചാർളി: കൊക്കെയ്ൻ
# ജോയിന്റ്: കഞ്ചാവ്
# മിങ്കു: ബ്രൗൺഷുഗർ (മിങ്കുവിന് അന്യസംസ്ഥാനക്കാർക്കിടയിലാണ് പ്രചാരം)
# ഡ്രോപ്: പറഞ്ഞ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്
# ഹാൾട്ട് : ലഹരി ഉപയോഗിക്കാനുള്ള സ്ഥലം
# സ്കോർ: വില
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |