
14 ന് നടത്താനിരുന്ന എട്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.സി.റ്റി) പരീക്ഷയുടെ പ്രാക്ടിക്കൽ/ വൈവവോസി പരീക്ഷ 21ലേക്ക് മാറ്റി.
രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി. പരീക്ഷയുടെ 11 ന് നടത്താനിരുന്ന ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മപരിശോധന പൊതുഅവധി കാരണം 14ലേക്ക് മാറ്റി.
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 14 മുതൽ 21 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
അറബി പഠന വകുപ്പ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ അറബിക് ട്രാൻസിലേഷൻ കോഴ്സിൽ എസ്.സി./എസ്.ടി. കാറ്റഗറിയിൽ സീറ്റൊഴിവുണ്ട്. 15 ന് രാവിലെ 11ന് കാര്യവട്ടം ക്യാമ്പസിലെ അറബിക് പഠന വകുപ്പിൽ ഹാജരാവണം. ഫോൺ- 9747318105
കാലിക്കറ്റ് സർവകലാശാല പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.വോക് അപ്ലൈഡ് ബയോടെക്നോളജി, റീടെയിൽ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, പ്രൊഫഷണൽ അക്കൗണ്ടിംഗ് ആൻഡ് ട്രാൻസാക്ഷൻ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ 14 ന് തുടങ്ങും.
പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ (സി.ബി.സി.എസ്.എസ്-2019 പ്രവേശനം) എം.എസ്സി സൈക്കോളജി സെപ്തംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ എം.എസ്സി പോളിമർ കെമിസ്ട്രി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ( 2014 സ്കീം) ബി.ടെക് ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ബി.ഫാം വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ്
സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിലെ ബി.ഫാം കോഴ്സുകളിലേക്കുള്ള വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 14-ന് വൈകിട്ട് നാലിനു മുമ്പ് അതത് കോളേജുകളിൽ പ്രവേശനം നേടണം.
ഓർമിക്കാൻ ....
1. ഐ.ഐ.ടി ജാം:- ജാം പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. വെബ്സൈറ്റ്: https://jam2025.iitd.ac.in.
2. ആയുഷ് യു.ജി:- ആയുഷ് യു.ജി കേന്ദ്ര കൗൺസലിംഗ് മൂന്നാം റൗണ്ട് ചോയ്സ് ഫില്ലിംഗ് 14 വരെ. അലോട്ട്മെന്റ് ഫലം 17-ന് പ്രസിദ്ധപ്പെടുത്തും. വെബ്സൈറ്റ്: aaccc.gov.in.
3. ആയുർവേദ, ഹോമിയോ പി.ജി:- കേരളത്തിലെ ആയുർവേദ പി.ജി ഡിഗ്രി/ ഡിപ്ലോമ, ഹോമിയോ പി.ജി പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് ഓപ്ഷനുകൾ 13 വരെ പുനഃക്രമീകരിക്കാം. വെബ്സൈറ്റ്: www.cee.kerala.gov.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |