
തിരുവനന്തപുരം: പൊലീസ് സേവനങ്ങൾക്കുള്ള ഫീസ് കുത്തനെ കൂട്ടി. നിരക്കുകൾ ഇങ്ങനെ: ഇൻസ്പെക്ടറുടെ സുരക്ഷ-പകൽ 6000 രൂപ, രാത്രി-7000. പൊലീസ് നായ-ദിവസം 10,000. മൈക്ക് ലൈസൻസ്- 500 (മുൻപ് 365), ഓടുന്ന വാഹനത്തിൽ മൈക്കുപയോഗം- 750, സംസ്ഥാനത്താകെ മൈക്കുപയോഗം- 5ദിവസത്തേക്ക് 6070രൂപ, പിന്നീടുള്ള ഓരോ ദിവസത്തിനും 750രൂപ. ഷൂട്ടിംഗിന് സ്റ്റേഷൻ വാടക- പ്രതിദിനം15000 രൂപ. പണമടക്കം വിലപിടിപ്പുള്ള സാധനങ്ങൾ കൊണ്ടുപോകാനുള്ള സുരക്ഷയ്ക്ക് സിവിൽ പൊലീസ് ഓഫീസർ മുതൽ ഡിവൈ.എസ്.പി വരെ- 1600- 3000 രൂപ.
ചടങ്ങുകൾക്ക് പൊലീസ് അനുമതി- 1500. ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കുള്ള പെർമിറ്റ്- 4000 (മുൻപ് 3000). വാഹനാപകട ഇൻഷ്വറൻസ് രേഖ കിട്ടാൻ- രേഖയൊന്നിന് 60രൂപ. വിരലടയാള താരതമ്യം- 8000. ഇമിഗ്രേഷന് വിരലടയാളം അറ്റസ്റ്റ് ചെയ്യാൻ 1500 (മുൻപ് 1220). സിവിൽകേസിലെ രേഖകളുടെ ഫോറൻസിക് പരിശോധന- 14000 രൂപ (മുൻപ് 12130) ജോലി ആവശ്യത്തിന് കേസില്ലാ സർട്ടിഫിക്കറ്റ്- 700. വിദ്യാഭ്യാസ, ഇന്റേൺഷിപ്പ് ആവശ്യങ്ങൾക്ക് ഈ സർട്ടിഫിക്കറ്റ് ലഭിക്കാൻ പണം ഈടാക്കില്ല.
കോടതി നിർദ്ദേശത്തോടെ സ്വകാര്യ വ്യക്തികൾ നടത്തുന്ന ഡി.എൻ.എ സാമ്പിൾ പരിശോധന, ആയുധങ്ങളുടെ പരിശോധന, കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കുകളുടെ പരിശോധന എന്നിവയ്ക്കുള്ള ഫീസും വർദ്ധിപ്പിച്ചു. ജോലി ആവശ്യത്തിനും മറ്റുമായി ഹാജരാക്കേണ്ട, കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന സർട്ടിഫിക്കറ്റിന് 610 രൂപയ്ക്ക് പകരം ഇനി 700 രൂപ നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |