SignIn
Kerala Kaumudi Online
Saturday, 24 October 2026 12.47 PM IST

സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് കണ്ണൂരിൽ തുടക്കം

p

കണ്ണൂർ:സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം കണ്ണൂർ മുനിസിപ്പൽ സ്‌കൂളിലെ മുഖ്യ വേദിയിൽ കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ്ബാബു എളയാവൂർ, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ബാബു മഹേശ്വരി,​ എം.പ്രസാദ് കെ.എൻ.സിന്ധു,​സി.എ. സന്തോഷ്, ഉദയകുമാരി, പി.പ്രേമരാജൻ, കെ.ജ്യോതി തുടങ്ങിയവർ പ്രസംഗിച്ചു.

സമഗ്ര ശിക്ഷ കേരള ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളുടെ നേതൃത്വത്തിൽ സ്വാഗതനൃത്തവും സ്വാഗത ഗാനവും അരങ്ങേറി. മോഹിനിയാട്ടം, നാടോടി നൃത്തം, ഡാൻസ്, സംഘനൃത്തം, സംഘഗാനം, ദേശഭക്തിഗാനം, ഉപകരണ സംഗീതം, പെൻസിൽ ഡ്രോയിംഗ്, ജലച്ചായം,ലളിതഗാനം ഇനങ്ങളിൽ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ ഇന്നലെ നടന്നു. കേൾവി പരിമിതിയുള്ളവർക്ക് 15 ഇനങ്ങളിലും കാഴ്ച പരിമിതിയുള്ളവർക്ക് 19 ഇനങ്ങളിലും ഇന്നും നാളെയുമായി മത്സരങ്ങൾ നടക്കും.1600 വിദ്യാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.

തൃ​ശൂ​ർ​ ,​ഇ​ടു​ക്കി​ ​ജി​ല്ല​ക​ൾ​ ​മു​ന്നിൽ

ക​ണ്ണൂ​ർ​:​ ​സം​സ്ഥാ​ന​ ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വ​ത്തി​ന്റെ​ ​ആ​ദ്യ​ദി​ന​ത്തി​ൽ​ ​തൃ​ശൂ​ർ,​ ​ഇ​ടു​ക്കി​ ​ജി​ല്ല​ക​ൾ​ 74​ ​പോ​യി​ന്റോ​ടെ​ ​മു​ന്നേ​റു​ന്നു.​ ​ക​ണ്ണൂ​ർ,​ ​എ​റ​ണാ​കു​ളം,​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​ക​ൾ​ 72​ ​പോ​യി​ന്റു​മാ​യി​ ​ര​ണ്ടും​ 71​ ​പോ​യി​ന്റു​മാ​യി​ ​കോ​ട്ട​യം​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തു​മു​ണ്ട്.

'ഇവർ നാളെ ലോകമറിയേണ്ടവർ"

"സാധാരണ വിദ്യാർത്ഥികളെക്കാൾ കഴിവും ശേഷിയും ഉള്ളവരാണ് സ്‌പെഷ്യൽ സ്‌കൂൾ കുട്ടികൾ.നാളെ ലോകം അറിയേണ്ടവരായി മാറാൻ കഴിവുള്ളവർ. ഇവരുടെ പ്രതിഭയും സർഗാത്മക ശേഷിയും വളർത്തിയെടുക്കാനാണ് സ്പെഷ്യൽ കലോത്സവങ്ങൾ സംഘടിപ്പിക്കുന്നത്

(25ാമത് സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം നടക്കുന്ന മുനിസിപ്പൽ സ്കൂളിലെ മുഖ്യവേദിയിൽ കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞത് )​

ആ​​​യ​​​മാ​​​ർ​​​ക്ക് ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ​​​കോ​​​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​സം​​​സ്ഥാ​​​ന​​​ത്ത് ​​​ആ​​​യ​​​മാ​​​ർ​​​ക്കാ​​​യി​​​ ​​​സ്‌​​​കോ​​​ൾ​​​ ​​​കേ​​​ര​​​ള​​​യു​​​ടെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ൽ​​​ ​​​ഡി​​​പ്ലോ​​​മ​​​ ​​​ഇ​​​ൻ​​​ ​​​ചൈ​​​ൽ​​​ഡ് ​​​കെ​​​യ​​​ർ​​​ ​​​ആ​​​ൻ​​​ഡ് ​​​പ്രീ​​​സ്‌​​​കൂ​​​ൾ​​​ ​​​മാ​​​നേ​​​ജ്‌​​​മെ​​​ന്റ് ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ​​​കോ​​​ഴ്സ് ​​​ആ​​​രം​​​ഭി​​​ക്കും.​​​ ​​​രാ​​​ജ്യ​​​ത്ത് ​​​ആ​​​ദ്യ​​​മാ​​​യാ​​​ണ് ​​​ഇ​​​ത്ത​​​ര​​​മൊ​​​രു​​​ ​​​പ​​​ദ്ധ​​​തി​​​യെ​​​ന്ന് ​​​മ​​​ന്ത്രി​​​ ​​​വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​ ​​​വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​ ​​​പ​​​റ​​​ഞ്ഞു.
ഹൈ​​​സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ​​​ ​​​നാ​​​ലു​​​മാ​​​സം​​​ ​​​കൊ​​​ണ്ട് 15,000​​​ ​​​റോ​​​ബോ​​​ട്ടി​​​ക് ​​​കി​​​റ്റ് ​​​വി​​​ത​​​ര​​​ണം​​​ ​​​ചെ​​​യ്തു.​​​ ​​​കൈ​​​റ്റ് ​​​വി​​​ക​​​സി​​​പ്പി​​​ച്ച​​​ ​​​ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ​​​സി​​​സ്റ്റം​​​ ​​​സ്‌​​​കൂ​​​ളു​​​ക​​​ൾ​​​ക്ക് ​​​സൗ​​​ജ​​​ന്യ​​​മാ​​​യി​​​ ​​​ന​​​ൽ​​​കി.​​​ ​​​കൈ​​​റ്റ് ​​​വി​​​ക്‌​​​ടേ​​​ഴ്സ് ​​​ചാ​​​ന​​​ലി​​​ലൂ​​​ടെ​​​ ​​​പ്ര​​​ത്യേ​​​ക​​​ ​​​എ​​​ൻ​​​ട്ര​​​ൻ​​​സ് ​​​കോ​​​ച്ചിം​​​ഗ് ​​​സം​​​പ്രേ​​​ഷ​​​ണം​​​ ​​​ആ​​​രം​​​ഭി​​​ച്ച​​​താ​​​യും​​​ ​​​മ​​​ന്ത്രി​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​എ​​​സ്‌.​​​സി.​​​ഇ.​​​ആ​​​ർ.​​​ടി​​​യു​​​ടെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ൽ​​​ ​​​സ്‌​​​പോ​​​ർ​​​ട്സ് ​​​സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടെ​​​ ​​​ക​​​രി​​​ക്കു​​​ലം​​​ ​​​ത​​​യ്യാ​​​റാ​​​ക്കു​​​ക​​​യാ​​​ണ്.
മാ​​​ന​​​സി​​​ക​​​വെ​​​ല്ലു​​​വി​​​ളി​​​ ​​​നേ​​​രി​​​ടു​​​ന്ന​​​ ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​ ​​​ബൗ​​​ദ്ധി​​​ക​​​വി​​​കാ​​​സം​​​ ​​​മു​​​ൻ​​​നി​​​റു​​​ത്തി​​​ ​​​എ​​​സ്‌.​​​ഐ.​​​എം.​​​സി​​​യി​​​ൽ​​​ ​​​സെ​​​ൻ​​​സ​​​റി​​​ ​​​റൂം​​​ ​​​സ്ഥാ​​​പി​​​ച്ച​​​താ​​​യും​​​ ​​​മ​​​ന്ത്രി​​​ ​​​അ​​​റി​​​യി​​​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPECIAL SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA