SignIn
Kerala Kaumudi Online
Saturday, 24 October 2026 12.47 PM IST

സഹകരണ 'വിഷൻ 2031' സെമിനാർ

a

തിരുവനന്തപുരം:സഹകരണ വകുപ്പിന്റെ 'വിഷൻ 2031'സെമിനാർ 28ന് ഏറ്റുമാനൂർ ഗ്രാന്റ് അരീന കൺവെൻഷൻ സെന്ററിൽ നടക്കും.രാവിലെ 9.30 ന് സഹകരണമന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അധ്യക്ഷത വഹിക്കും.പത്തു വർഷം സഹകരണ വകുപ്പിന്റെ നേട്ടങ്ങൾ സഹകരണവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി വീണ എൻ.മാധവൻ അവതരിപ്പിക്കും.എം.പിമാരായ ജോസ് കെ.മാണി,ഫ്രാൻസിസ് ജോർജ്,എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,മോൻസ് ജോസഫ്,ജോബ് മൈക്കിൾ,സി.കെ.ആശ,ചാണ്ടി ഉമ്മൻ,സെബാസ്റ്റ്യൻ കുളത്തുങ്കൽ,മാണി.സി.കാപ്പൻ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ,സഹകരണസംഘം രജിസ്ട്രാർ ഡോ.ഡി.സജിത്ത്ബാബു,ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്ജ് പടികര,സംസ്ഥാന സഹകരണ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ,സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻനായർ,സ്വാഗതസംഘം ജനറൽ കൺവീനർ കെ.എം.രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VISION 2031
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA