
റാന്നി എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ വയനാട് ദുരന്തം മൂകാഭിനയ വേദിയിലെത്തിച്ചപ്പോൾ കണ്ടു നിന്നവരുടെ കണ്ണുകളിൽ ആകാംഷയും അമ്പരപ്പും. 2018ലെ പ്രളയത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച പത്തനംതിട്ടക്കാർക്ക് വയനാട്ടിലെ ദുരന്തമുഖം വളരെ വേഗത്തിൽ മനസറിഞ്ഞ് അവതരിപ്പാക്കാനായി.
വർഷങ്ങൾക്ക് മുൻപ് കലോത്സവ വേദികളിലെ നാടകങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്ന അദ്ധ്യാപകൻ ടോണി ജേക്കബാണ് ടീമിനെ സജ്ജമാക്കിയത്. മത്സരത്തിന് തയ്യാറെടുക്കുമ്പോൾ ടീമിനോട് ഒന്നേ ടോണിക്ക് പറയാനുണ്ടായിരുന്നുള്ളു. കണ്ടു നിൽക്കുന്നവർക്ക് അത് അനുഭവിച്ചതുപോലെ തോന്നണം. സഹ, അൻസ, റിനി, കൃപ, സ്നേഹ, സിബി, പെനിന, ഫാമിയ എന്നിവരടങ്ങിയ പിള്ളേർസെറ്റ് അതനുസരിച്ച്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |