SignIn
Kerala Kaumudi Online
Friday, 23 October 2026 7.00 PM IST

രംഗൻ ചേട്ടൻ മുതൽ ദുബായ് ജോസ് വരെ

m

ഹയർസെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ മിമിക്രി മത്സരത്തിൽ കൈയടി നേടി ട്രെൻഡിംഗ് ഡയലോഗുകൾ. രംഗൻ ചേട്ടൻ മുതൽ റിയാസ്ഖാൻ വരെ അരങ്ങ് തകർക്കാനെത്തി. പ്രകൃതി ശബ്ദങ്ങളും മകുടി നാദവും മൃഗങ്ങളുടെ ഒച്ചയും തന്നെയായിരുന്നു ഭൂരിഭാഗം പേരും അവതരിപ്പിച്ചത്. നടൻ ബാലയുടെ ദിസ് ഈസ് റാങ്ങ്, സന്തോഷ് വർക്കിയുടെ ലാലേട്ടൻ ആറാടുകയാണ് എന്നിവയും കൈയടി നേടി. പതിവ് ശബ്ദങ്ങളായ ഉമ്മൻ ചാണ്ടി, പിണറായി വിജയൻ, വെള്ളാപ്പള്ളി നടേശൻ എന്നിവർ ഇക്കുറിയും എത്തി.

പഴയ താരങ്ങളെത്തി

പണ്ട് മിമിക്രിയിലും മോണോ ആക്ടിലും കത്തിനിന്ന താരങ്ങൾ. ഒരാൾ അറിയപ്പെടുന്ന സിനിമ നടനായി. നടൻ ജോബി. 'ഇവനെ കലോത്സവത്തിൽ വച്ചാണ് പരിചയപ്പെടുന്നത്. ഇവനായിരുന്നു അന്ന് സ്റ്റാർ..." മിമിക്രിയിൽ ഏഴുവർഷം തുടർച്ചയായി ഒന്നാംസ്ഥാനം ലഭിച്ച സുഹൃത്ത് കൊല്ലം സ്വദേശി ജോസഫ് വിൽസനെ ചൂണ്ടിക്കാണിച്ച് ജോബി കേരളകൗമുദിയോട് പറഞ്ഞു. 1985 മുതൽ 94 വരെയുള്ള കാലഘട്ടങ്ങളിലാണ് ഇരുവരും ഒന്നിച്ച് മത്സരിച്ചത്. പിന്നീട് കേൾവി തകരാറു വന്ന കാരണം വേദികളിൽ നിന്ന് ജോസഫിന് വിട്ടുനിൽക്കേണ്ടി വന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALOLSAVM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA