
തിരുവനന്തപുരം: 26 മണിക്കൂർ തുള്ളലവതരിപ്പിച്ച് ഗിന്നസിലിടം നേടിയ ശേഷമാണ് കുറിച്ചിത്താനം ജയകുമാർ മകനുൾപ്പെടെയുള്ള ആറ് ശിഷ്യരുമായി കലോത്സവത്തിനെത്തിയത്. തുള്ളലാചാര്യൻ കലാമണ്ഡലം ജനാർദ്ദനന്റെ മകനായ ജയകുമാർ 35 വർഷമായി തുള്ളൽ രംഗത്തുണ്ട്.
ഹൈസ്‌കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലായി മൂന്ന് പെൺകുട്ടികളെയും മകനുൾപ്പെടെ മൂന്ന് ആൺകുട്ടികളെയുമാണ് ജയകുമാർ അരങ്ങിലെത്തിച്ചത്. എട്ടുജില്ലകളിലെ കുട്ടികളെ തുള്ളൽ പഠിപ്പിക്കുന്ന ജയകുമാർ 15 കഥകൾ വേദിയിൽ അവതരിപ്പിക്കുന്നുമുണ്ട്.
മകൻ ശബരിനാഥ് കോട്ടയം ഉഴവൂർ ഒ.എൽ.എൽ.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർത്ഥിയാണ്. മൂന്നേകാൽ വയസിൽ അരങ്ങേറിയ ശബരിനാഥിന് ഇന്നലെ എ ഗ്രേഡും ലഭിച്ചു. പ്രൊഫഷണലായി തുള്ളലവതരിപ്പിക്കുന്ന ശബരിനാഥ് ഞായറാഴ്ച കോട്ടയം കടുത്തുരുത്തിയിലെ പരിപാടിക്ക് ശേഷമാണ് തലസ്ഥാനത്തെത്തിയത്. ആർമിയിൽ ചേരണമെന്നാണ് ആഗ്രഹമെങ്കിലും തുള്ളൽ ഉപേക്ഷിക്കാൻ ശബരിനാഥിന് മനസില്ല.
ഏഴാംക്ളാസ് വിദ്യാർത്ഥിയായ ഇളയമകൻ സ്വാമിനാഥ് നാലാംവയസിലാണ് അരങ്ങേറിയത്. ഇത്തവണ ജില്ലാതല മത്സരത്തിൽ സമ്മാനം നേടിയിരുന്നു. കെ.എസ് സന്ധ്യയാണ് ജയകുമാറിന്റെ ഭാര്യ. ജയകുമാർ തന്നെയാണ് ശബരിനാഥിനെ ചായമണിയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |