SignIn
Kerala Kaumudi Online
Friday, 23 October 2026 1.42 PM IST

കലോത്സവ പതാക ഉയരുക സംഗീത ഉപകരണത്തിൽ

k

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ പതാക ഇക്കുറി ഉയർത്തുന്നത് കൊടിമരത്തിലല്ല. പകരം സംഗീതോപകരണമായ വീണയുടെ ശില്പത്തിൽ. 15 അടി ഉയരമുണ്ടിതിന്. നാലടി ഉയരമുള്ള ഹെക്സഗണൽ ആകൃതിയിലെ പ്ളാറ്റ്ഫോമിലാണ് വീണ സ്ഥാപിക്കുക. പൂന്തുറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകല അദ്ധ്യാപകനും പൊഴിയൂർ സ്വദേശിയുമായ വില്യം പനിപ്പിച്ചയാണ് ഇവ നിർമ്മിച്ചത്. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലാണ് കലോത്സവ പതാക ഉയർത്തുന്നത്.

വില്യം വരച്ച കനകക്കുന്ന് കൊട്ടാരം, ശംഖുംമുഖം, കോവളം ലൈറ്റ്ഹൗസ്, വേളി, സെക്രട്ടേറിയറ്റ്, വിഴിഞ്ഞം ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ ചിത്രങ്ങൾ പ്ളാറ്റ്ഫോമിന് ചുറ്റും പതിച്ചിട്ടുണ്ട്. വില്യംതന്നെ തെർമോക്കോളിൽ നിർമ്മിച്ച ആറു ശില്പങ്ങളും വീണയ്ക്ക് ചുറ്റുമുണ്ടാകും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഡിസൈൻ അയച്ചവരിൽ നിന്നാണ് വില്യമിനെ തിരഞ്ഞെടുത്തത്. ഒരാഴ്ചകൊണ്ടാണ് വീണ നിർമ്മിച്ചത്. ഇരുമ്പുകമ്പികൾകൊണ്ട് ചട്ടക്കൂട് തീർത്ത് തെർമോക്കോൾ കവർ ചെയ്ത് പെയിന്റ് ചെയ്യുകയായിരുന്നു. പൊഴിയൂരിലെ വീട്ടിലായിരുന്നു നിർമ്മാണം.

മുഖം വരച്ച് റെക്കാഡ‌്

ദുബായിലായിരുന്ന വില്യം 15 വർഷം മുമ്പാണ് ചിത്രകല അദ്ധ്യാപകനായത്. ദുബായിലെ ഷോപ്പിംഗ് മാളുകളിലിരുന്ന് ആൾക്കാരുടെ മുഖങ്ങൾ വരച്ചിരുന്നു. 72 മണിക്കൂർ തുടർച്ചയായി ആളുകളുടെ മുഖം വരച്ചതിന് ഗിന്നസ് റെക്കാഡിലും ഇടംനേടി. ഭാര്യ: ജഗദ (അദ്ധ്യാപിക). മക്കൾ: ആൻ മറിയ, ഏഞ്ചൽ മറിയ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YOUTH FESTIVAL, THIRUVULSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA