SignIn
Kerala Kaumudi Online
Friday, 23 October 2026 1.44 PM IST

സ്വർണക്കപ്പ് ഇന്നെത്തും

2

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ കാസർകോട്ട് നിന്നാരംഭിച്ച സ്വർണക്കപ്പ് ഘോഷയാത്ര ഇന്നു രാവിലെ തിരുവനന്തപുരം ജില്ലയിലെത്തിച്ചേരും. വൈകിട്ട് അഞ്ചുമണിയോടെ പി.എം.ജിയിലെത്തും. മന്ത്രി വി. ശിവൻകുട്ടി സ്വർണക്കപ്പ് ഏറ്റുവാങ്ങും. തുടർന്ന് ഘോഷയാത്രയായി മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെത്തിച്ചേരും.

രജിസ്‌ട്രേഷൻ എസ്.എം.വി ഹയർസെക്കൻഡറി സ്‌കൂളിൽ ഇന്നു രാവിലെ 10 മുതൽ ആരംഭിക്കും. ഏഴ് കൗണ്ടറുകളിലായാണ് 14 ജില്ലകൾക്കുമുള്ള രജിസ്‌ട്രേഷൻ. പ്രത്യേകം ഹെൽപ്പ് ഡെസ്‌കുമുണ്ട്. നാളെ മുതൽ റെയിൽവേസ്റ്റേഷനിലും ബസ് സ്റ്റാൻഡിലുമെത്തുന്ന മത്സരാർത്ഥികൾക്ക് രജിസ്‌ട്രേഷൻ കൗണ്ടറിലേക്കും താമസസ്ഥലത്തേക്കും ഭക്ഷണപ്പന്തലിലേക്കും വാഹനസൗകര്യമൊരുക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA YOUTH FESTIVAL, THIRUVULSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA